Search This Blog

Thursday, June 25, 2009

ന്യൂയോര്‍ക്ക് ജല്ലിക്കട്ട്, മഡോണ ഫൌസെറ്റ്

1. ആദിത്യ ചോപ്രയാണത്രേ 'ന്യൂയോര്‍ക്കിന്‍റെ' കഥ കബീര്‍ ഖാനോട് (ജോണ്‍ എബ്രഹാം, കത്രീനമാരുടെ പുതിയ ചിത്രത്തിന്റെ സംവിധായകൻ) പറയുന്നത്. 9/11 സമയത്ത് കബീര്‍ ഖാന്‍ അമേരിക്കയിലുണ്ടായിരുന്നു. ഭീകരാക്രമണം മൂനു വിദ്യാര്‍ഥികളുടെ ജീവിതത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളാണു ന്യൂയോര്‍ക്കിന്‍റെ കഥ. മറ്റുള്ളവരെക്കുറിച്ചുള്ള ഓരോരുത്തരുടെ മുന്‍വിധികളും 'കാബൂള്‍ എക്സ്പ്രസ്സ്' സംവിധാനം ചെയ്ത ഖാന്‍റെ ഇഷ്ടവിഷയമാണു.

2. കാളപ്പോര്, ഗോവയില്‍ ധീരിയോ, തമിഴ്‌നാട്ടില്‍ ജല്ലിക്കട്ട്, നിയമാനുസ്രതമാക്കുവാന്‍ സൌത്ത് ഗോവയിലെ എം.പി. ശ്രമിക്കുന്നു. നോര്‍ത്ത് ഗോവ പൊലീസ് മേധാവി ധീരിയോക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പറഞ്ഞിട്ടുണ്ട്.

3. മഡോണയാണു ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സംഗീതതാരം. ഫോര്‍ബ്സ് മാഗസിന്‍റെ കണക്കില്‍ പോയ വര്‍ഷം 73 മില്യണ്‍ ആണു മഡോണയുടെ വരുമാനം. രണ്ടും മൂന്നും സ്ഥാനത്ത് യഥാക്രമം സെലിന്‍ ഡിയോണും ബിയോണ്‍സിയും.

4. ഫറ ഫൌസെറ്റ്, ജെയ്‌ഡ് ഗുഡിക്ക് ശേഷം പ്രേക്ഷകരുടെ സഹതാപം പറ്റിയ നടി, കാന്‍സറിനു കീഴടങ്ങി. നടന്‍ റയാന്‍ ഓനീലിന്‍റെ വിവാഹ അഭ്യര്‍ഥനക്ക് 'യെസ്' എന്നു പറയാന്‍ അവരുടെ മനസ് താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ശരീരത്തിനു അതിനു കഴിയുമായിരുന്നില്ല.

No comments:

Blog Archive