നക്ഷത്രക്കൂടാരം, ഒരു കടങ്കഥ പോലെ എന്നെ ചിത്രങ്ങളുടെ സംവിധായകന്‍, മാക്ട വൈസ് പ്രസിഡണ്ട് ജോഷി മാത്യു ഒരുക്കുന്ന പുതിയ ചിത്രം 'പത്താം നിലയിലെ തീവണ്ടി' യിലെ അഭിനയത്തിന്, ഇന്നസെന്‍റിനെ അവാര്‍ഡിനായി സംസ്ഥാനകമ്മിറ്റി പരിഗണിക്കുമെന്ന് കരുതപ്പെടുന്നു. ഡെന്നീസ് ജോസഫ് കലാകൌമുദിയിലെഴുതിയ ചെറുകഥയെ അധികരിച്ച് തയ്യാറാക്കിയ തിരക്കഥയില്‍ സ്കിസോഫ്രേനിയയുള്ള ഒരു പിതാവിനാണ് (55കാരന്‍ ശങ്കരനാരായണന്‍), ഇന്നച്ചന്‍ ജീവന്‍ നല്‍കിയിരിക്കുന്നത്.നവാഗത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ജോസ് തോമസ് ചിത്രത്തിന്‍റെ നിര്‍മ്മാതാവുന്നതോടെ മൂന്ന് സംവിധായകര്‍ ഒരുമിക്കുന്ന ചിത്രമെന്ന സവിശേഷതയുമുണ്ട് 'പത്താം നിലക്ക്'.
ശങ്കരനാരായണന്‍ മുഴുക്കുടിയാണെന്ന് പ്രഖ്യാപിച്ച് ചിത്തരോഗാശുപത്രിയില്‍ തള്ളിയിരിക്കുന്ന മകന്‍ ജയസൂര്യയുമായി അച്ഛന്‍ നടത്തുന്ന കത്തിടപാടുകളിലൂടെയാണ്, കഥ വികസിക്കുന്നത്. ഒരു കുവൈറ്റ് മലയാളി നിര്‍മ്മാണത്തില്‍ പങ്കാളിയായ ചിത്രത്തിന്‍റെ കാമറ വേണുവും എഡിറ്റിങ്ങ് അദ്ദേഹത്തിന്‍റെ ഭാര്യ ബീനയും പരസ്യകല എന്‍റെ മിത്രം ഗായത്രിയും നിര്‍വഹിച്ചിരിക്കുന്നു.
'തീവണ്ടി'ക്ക് ഏറ്റുമുട്ടേണ്ടി വരിക പഴശിരാജയോടായിരിക്കാം. അണിയറപ്രവര്‍ത്തകര്‍ പക്ഷേ ഇന്നസെന്‍റിനു അവാര്‍ഡ് കിട്ടുമെന്ന കാര്യത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. നിര്‍മ്മാതാക്കള്‍ പറയുന്നത് അന്താരാഷ്ട്രമേളകളില്‍ ചിത്രമയക്കുമെന്നാണ്.
1 comment:
ooohhhhoooooooo
enganokkee sambhavichoo???
Post a Comment