Search This Blog

Sunday, October 18, 2009

അഫ്‌ഗാന്‍ ജോലി ഫ്രീ ദുബായ് യാത്ര മുടക്കി

കുവൈറ്റില്‍ കഴിഞ്ഞയാഴ്ച നടന്ന ഓണത്തനിമ വടംവലി മല്‍സരത്തില്‍ 'ബെസ്‌റ്റ് ഫ്രണ്ട്' എന്ന മുന്‍നിരക്കാരന്, സ്‌പോണ്‍സര്‍ ചെയ്ത ഫ്രീ ദുബായ് ടിക്കറ്റ് സമ്മാനം വെറുതെയായി. കണ്ണൂര്‍ ചെറുകുന്ന് നടുവിലവീട്ടില്‍ രാജേഷിനാണ്, ജോലി ഭാഗ്യദൌര്‍ഭാഗ്യങ്ങള്‍ ഒരേ സമയം വന്നു ഭവിച്ചത്. കുവൈറ്റില്‍ ഏഴു വര്‍ഷമായി എക്യുപ്‌മെന്റ് ഓപറേറ്ററായി ജോലി ചെയ്യുന്ന രാജേഷിനെ അഫ്‌ഗാനിസ്ഥാനിലേക്കുള്ള ജോലിക്കാരുടെ കൂട്ടത്തിലേക്ക് കമ്പനി നറുക്കിട്ടെടുക്കുകയായിരുന്നു. ഭേദപ്പെട്ട ശമ്പളവും ഫ്രീ താമസവും ഭക്ഷണവുമുള്ള അഫ്ഫ്‌ഗാന്‍ ജോലിക്ക് തൊഴിലാളികള്‍ അപേക്ഷ കൊടുക്കുക സാധാരണയാണ്. പൊതുവേ നറുക്കെടുപ്പിലൂടെയാണത്രെ കമ്പനി അഫ്‌ഗാന്‍ ജോലിക്കാരെ തെരെഞ്ഞെടുക്കുക.

കുവൈറ്റ് ഫ്രണ്ട്സ് ഒഫ് കണ്ണൂര്‍ ടീമിന്‍റെ പ്രധാന വടംവലിക്കാരനായ (രാജേഷിന്‍റെ ഭാഷയില്‍ കമ്പവലി) ഈ ഫോര്‍ക്ക് ലിഫ്‌റ്റ് ഓപരേറ്ററുകാരനു ഇതിനോടകം വടംവലി ഇനത്തില്‍ ഒട്ടേറെ ട്രോഫികള്‍ ലഭിച്ചിട്ടുണ്ട്. നാട്ടില്‍ എസ്.എന്‍. പയ്യന്നൂര്‍ എന്ന ടീമിനു വേണ്ടിയും വടം വലിച്ച് സമ്മാനം നേടിയ ചരിത്രമുള്ള രാജേഷിന്, ആദ്യമായാണ്, വടംവലി മൂലം ദുബായ് ടിക്കറ്റ് പോലുള ഒരു സമ്മാനം ലഭിക്കുന്നത്. എന്നു വേണമെങ്കിലും ദുബായ്ക്ക് പോകാമെന്ന് സ്‌പോണ്‍സര്‍ പറഞ്ഞെങ്കിലും ചൊവ്വാഴ്ച അഫ്‌ഗാനിലേക്ക് തിരിക്കുന്ന രാജേഷിന്, ദുബായ് യാത്ര തല്‍ക്കാലം ബാലികേറാമലയാണ്.

ഒരു വര്‍ഷത്തേക്ക് അവധിയില്ലാത്ത ജോലിക്ക് അഫ്‌ഗാനിലേക്ക് പോകുന്ന കാര്യം രാജേഷ് നാട്ടില്‍ ഭാര്യയോട് മാത്രമേ പറഞ്ഞിട്ടുള്ളൂ. വീട്ടില്‍ മറ്റാരോടും പറയേണ്ട എന്ന സ്‌നേഹശാസനത്തോടെ.

7 comments:

ചിന്തകന്‍ said...

ഇത് വളരെ കഷ്ടമായിപോയല്ലോ... ദുബൈ യാത്രക്ക് പകരം അതിന്റെ പണമെങ്കിലും അദ്ദേഹത്തിന് കിട്ടാന്‍ വല്ല വകുപ്പുമുണ്ടോ?

വീ.കെ.ബാല said...

എന്റെ ചിന്തകാ, ദുഫായ് യാത്രയ്ക്ക് 5 ദിനാർ മുതൽ 15ന് വരെ എയർ അറേബ്യയും, അൽ ജസീറയും ടിക്കറ്റ് നൽകും, അതല്ല പ്രശ്നം ഒരു സ്വപ്നം “സ്വാഹ” ആയതാണ് :)
സുനിലെ, കമ്പിവലി രഹസ്യം പറഞ്ഞത് നിങ്ങൾ രഹസ്യമാക്കിയല്ലോ ? തമിഴിൽ പറഞ്ഞാൽ “ നമ്പിക്കദ്രോഹം”
ഹ ഹ ഹ ഹ ഹ്
.

Habeeb Rahman said...

A game winner from Kuwait misses the free trip prize?
Is it a big loss? A Dubai trip costs only KD 5/- by Jazeera.

ഉറുമ്പ്‌ /ANT said...

ഹബീബ് രഹ്‌മാൻ, ഇവിടെ വെറും പത്തു ദിനാറിന്റെ നഷ്ടമായി കണക്കാക്കുന്നതിലേറെ ഒരു ഭാഗ്യം മറ്റൊരു ഭാഗ്യത്തെ തട്ടിക്കളഞ്ഞതിനെ കാണുന്നതല്ലോ നല്ലത്.

ചിന്തകന്‍ said...

വീകെബി ... പതിനഞ്ച് ദീനാറിന് കിട്ടാവുന്ന ഭാഗ്യത്തിന് പന്തിനഞ്ച് ദീനാറ് തന്നെ യല്ലേ വിലയുണ്ടാവൂ. :).. പണമുണ്ടെങ്കില്‍ ട്രിപ്പ് പിന്നെയും പോകാമല്ലോ.. എന്തെയ്...

അല്ല..ഈ ഫ്രീ ടിക്കറ്റ് എന്ന് പറഞ്ഞപ്പോള്‍ പെട്ടെന്ന് ഞാന്‍ ധരിച്ചത് ട്രിപ്പിനുള്ള മുഴുവന്‍ ചിലവാണെന്നാണ്. :)

ManojMavelikara said...

kollammmmmmmmmm...nallla best newsssss.......

സുനില്‍ കെ. ചെറിയാന്‍ said...

ജോലിഭാരം മൂലം ഉല്ലാസം നഷ്‌ടപ്പെടുന്ന സാധാരണ തൊഴിലാളിസങ്കടമാണ്, പണമുണ്ടെങ്കില്‍ പിന്നേയും ട്രിപ് പോകാവുന്ന സൌകര്യമല്ല പോസ്റ്റിന്‍റെ ആംഗിള്‍. ചിന്തകന്‍ ചിന്തിച്ചത് ശരിയാണ്. ഫ്രീ ട്രിപ്പിന്, ടിക്കറ്റ് ചാര്‍ജ്ജും ഫൈവ് സ്റ്റാര്‍ താമസവും ഉണ്ട്. സന്തോഷം ചിന്തകന്‍, ബാല, ഹബീബ് റഹ്‌മാന്‍, ഉറുമ്പ്, മനോജ്..

Blog Archive