Search This Blog

Wednesday, April 7, 2010

സ്‌മരണപ്പെടാനുള്ള എളുപ്പവഴികള്‍

ജീവിച്ചിരിക്കേ നിലവാരം പോരാതെ വന്ന്, മണ്‍മറഞ്ഞ് ഒരു മഞ്ഞുകാലവും കഴിഞ്ഞ്, മക്കള്‍ക്കീശ വഴി പട്ടുതൂവാലയില്‍ എഴുതപ്പെട്ടാനുമുള്ള യോഗത്തിലേക്ക് സംവരണം ചെയ്യപ്പെടാനുമിടയായ സാഹിത്യനായകന് ഇക്കഥയുമായി ബന്ധമുണ്ടെന്ന് തോന്നിയാല്‍, വെല്‍, അതിനേക്കാള്‍ പുലബന്ധമുള്ളൊരു ഐതിഹ്യ മാഹാത്മ്യം ഒടുവില്‍ പറയുന്നുണ്ട്. ഒരു സമുദായത്തെ ഭള്ളി അപഹാസ്യം നിര്‍മ്മിക്കുക എന്നു തോന്നിയാലും, ദേണ്ടെ ഈ പോസ്റ്റ്-സക്കറിയാ കാലത്തെ പുരാണനിരൂപണങ്ങള്‍ എന്ന് തോന്നിപ്പിക്കുക.
മുട്ടിന്‍മേല്‍പുള്ളി മാക്കച്ചനെ ഒത്താല്‍ വിശുദ്ധപദവിലേക്ക് ഉയര്‍ത്താന്‍ പോന്ന കാശ് മൂത്ത മകന്‍ ചൌരിക്ക് വന്ന് ചേര്‍ന്നപ്പോഴാണ്, നാടിനെ നടുക്കിയ ആ പ്രചോദനം വെളിപ്പെടുന്നത്. മുട്ടിന്‍മേല്‍പുള്ളി കുടുംബയോഗത്തില്‍ മധ്യാഹ്നത്തില്‍ മുന്നാമ്പുറത്ത് കൂടിയ സേവയില്‍ ആരോ കാര്യം പൊട്ടിച്ചു. മാക്കനച്ചയാന്‍റെ പേര്‍ക്ക് സ്‌മാരകം വരുന്നൂ. ചൌരിച്ചായന്‍ പിള്ളേര്‍ക്കായി ഒരു കോംപിറ്റീഷന്‍ ഏര്‍പ്പാട് ചെയ്തതില്‍ നിന്ന് വെളിപെടല്‍ തുടക്കം. മാക്കനപ്പൂപ്പനെ എന്നെന്നും ഓര്‍ക്കാന്‍ പോന്ന സ്‌മാരകത്തിനായി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനായിരുന്നു ചോദ്യം. ഉത്തരങ്ങള്‍ ഇങ്ങനെ വളഞ്-ഞ് പോയി:
1. അപ്പൂപ്പന്‍റെ പേരില്‍ തിരുനാള്‍ കഴിക്കാം. മിമിക്രിപ്രോഗ്രാമിനു ശേഷം ആര്‍ക്കെങ്കിലും ജീവന്‍ അവശേഷിച്ചിട്ടുണ്ടെങ്കില്‍ വെടിക്കെട്ട് നടത്താം.
2. ബാങ്ക് കവല മുതല്‍ മള്‍ട്ടിപ്ളക്‌സ് വരെയുള്ള വളവുകളില്‍ അപ്പൂപ്പന്‍റെ പ്രതിമ സ്‌ഥാപിക്കാം. കാക്കയെ ഓടിക്കാന്‍ പ്രതിമയുടെ തലയില്‍ ഓരോ കഴുകന്‍ എക്‌സ്ട്രാഫിറ്റിങ്ങ് ഫിറ്റ് ആവാം.
3. മാക്കന്‍ മെമ്മോറിയല്‍ കല്യാണമണ്ഡപം, ബാര്‍, അവാര്‍ഡ്, സമൂഹവിവാഹം, ടിവി ചാനല്‍... ഒക്കുമെങ്കില്‍ തമിഴ്നാട്ടില്‍ ഒരു ക്ഷേത്രവും ആവാം.
4. മാക്കന്‍ ഡേ! അന്ന് പൊതു അവധി. മുട്ടിന്‍മേല്‍പുള്ളിക്കുടിയില്‍ പുഷ്പ അര്‍ച്ചന, കൊടിയേറ്റം ഗോപിയുടെ സിനിമ, വൈകിട്ട് വഴക്ക്, വാള്...
5. (ചൌരിച്ചായന്‍ തെരെഞ്ഞെടുത്തത് അഥവാ സമ്മാനാര്‍ഹം) മാക്കനപ്പൂപ്പന്‍റെ വടി, കോളാമ്പി, മുറുക്കാന്‍ പൊതി, ഈരഴ, കാലു പോയ കണ്ണട, മീശയുടെ പൊട്ടും പൊടിയും, കാര്‍ക്കിച്ചു തുപ്പിയത് അര കഴന്‍ച്, ഇത്യാദി ഒരു ബിനാമിയെക്കൊണ്ട് മില്യണ്‍ ഡോളര്‍ കാശിനു വാങ്ങിപ്പിക്കുക. ശേഷം മാധ്യമങ്ങള്‍ നോക്കിക്കോളും.
ആ നിര്‍ദ്ദേശം വളരെ സമകാലികമാണെന്ന് ഒരു ജഡ്‌ജ്, നിര്‍ദ്ദേശം എഴുതിയ ചെക്കന്‍റെ അമ്മ, അഭിപ്രായപ്പെട്ടു.
ഓ, ഇനി എന്നാ കൂടുതല്‍ പറയാനാ!

5 comments:

Sulthan | സുൽത്താൻ said...

ഓ, ഇനി എന്നാ കൂടുതല്‍ പറയാനാ!

ഇനി എന്നാതിനാ കൂടുതൽ, ഇത് മതി, ഇത് മാത്രം മതി.

ആശംസകൾ

jayanEvoor said...

മാക്കനച്ചയാന്‍, ചൌരിച്ചായന്‍...
മാക്കനപ്പൂപ്പന്‍റെ വടി, കോളാമ്പി, മുറുക്കാന്‍ പൊതി, ഈരഴ, കാലു പോയ കണ്ണട...

നാടൻ പേരുകളും പ്രയോഗങ്ങളും....
ഗൃഹാതുരത്വമൂറുന്നവ...

ഇഷ്ടപ്പെട്ടു!

കൂതറHashimܓ said...

എന്താ കാര്യം...?
എനിക്കൊന്നും പിടി കിട്ടീലാ.. :(

ManojMavelikara said...

koollllaaammmmm.....sunilll

സുനില്‍ കെ. ചെറിയാന്‍ said...

സന്തോഷം സുല്‍ത്താന്‍, ജയന്‍, കൂതറ, മനോജ്.. കൂതറ, ഓ, കാര്യമായിട്ടൊന്നുമില്ലെന്നേ. അപ്പനെ വില്‍ക്കുന്ന മക്കള്‍, അത് വില്‍ക്കുന്ന മറ്റുള്ളോര്‍..

Blog Archive