Search This Blog

Saturday, April 24, 2010

വിനയന്‍റെ 'യക്ഷി'യില്‍ ദുര്‍ബ്ബലന്‍-കപ്യാര്‍

സജി സബാന(1), ഷാജി, സെന്തില്‍ ('സന്‍മനസ്സുള്ളവര്‍ക്ക് സമാധാന'ത്തിലെ കപ്യാര്‍, ദുര്‍ബ്ബലന്‍, മാര്‍ക്കോസ് യഥാക്രമം) മൂവര്‍ സംഘത്തെ ഒരുമിച്ചാണ് കണ്ടത്. ടിയാന്‍മാര്‍ കുവൈറ്റില്‍ വന്നത് വിശ്വകര്‍മ്മയുടെ വാര്‍ഷികത്തിന്. മുന്നൂറ് രൂപാ ദിവസക്കൂലിയില്‍ തുടങ്ങിയ ടെലിവിഷന്‍ വേഷങ്ങള്‍ ഒരു ബുദ്ധിപൂര്‍വ തെരെഞ്ഞെടുപ്പായിരുന്നു. 750 ഒക്കുമായിരുന്ന സ്‌റ്റേജ് പരിപാടി കളഞ്ഞു കുളിച്ച് തോര്‍ത്തിയിട്ട് നടപ്പാക്കിയ ആ തീരുമാനം ഇപ്പോള്‍ അവരെ താരങ്ങളാക്കി- ഒപ്പം മുന്നൂറ്, 2,500 ലേക്ക് ചാടി. മൂവരും സിനിമയിലേക്കും ചാടി. സജി-ഷാജിമാര്‍ക്ക് വിനയന്‍റെ പുതിയ ചിത്രത്തില്‍ (യക്ഷിയും ഞാനും) അത്യാവശ്യം നീളവേഷങ്ങളാണ്. ഇവര്‍ക്കൊപ്പം കൊലുന്നന്‍ മണികണ്ഠനുമുണ്ട്. ജഗതി-ഹരിശ്രീ-ഇന്ദ്രന്‍സുമാരെ പരിഗണിച്ച റോളുകളിലേക്ക് വിനയന്‍പടത്തിലേക്ക് നിരോധനം വന്നതിനാല്‍ സിനിമാദേവത കടാക്ഷിച്ചതാണ്. വിനയന്‍റെ ഭാര്യയും മകളുമണ്, റെക്കമെന്‍ഡ് ചെയ്തതെന്നും അവരുടെ മൊഴി.

'യക്ഷി'യില്‍ രാജന്‍ പി ദേവിന്‍റെ മകന്‍ ജുബില്‍ രാജ് വില്ലനായി തകര്‍ത്തുവെന്നും ഒപ്പ്. രവീന്ദ്രന്‍റെ മകന്‍ സാജന്‍ മാധവ് ആണ്, സംഗീതം. മേഘന നായിഡു നായിക. ഷിബു തിലകനും പുതിയ വേഷം. ദുബായ് മലയാളി റൂബന്‍ ഗോമസ് എന്തിനും പോന്ന നിര്‍മ്മാതാവ്. സജി-ഷാജിമാര്‍ (സുന്ദരന്‍-രമണന്‍) രാഷ്ട്രീയ സംഭവങ്ങളാണ്, പടത്തില്‍. എന്തു കണ്ടാലും 'രക്തസാക്ഷികള്‍ സിന്ദാബാദ്' എന്ന് പറയും. അതിരപ്പള്ളി വനത്തിലെ പ്രേത ബംഗ്ളാവിലേക്ക് പോകുന്ന ഇവര്‍ക്ക് മരം കണ്ടാലും പേടി.

'മിന്നും താര'ത്തില്‍ സുരാജിന്‍റെ ഫിഗര്‍ റൌണ്ട് ചെയ്ത സെന്തില്‍ വെള്ളിത്തിരയില്‍ മുഖം കാട്ടിയത് കേരളം ഈയിടെ കണ്ടു. (ഉവ്വോ?) ലാല്‍ ജോസ് അസോസിയേറ്റ് അനില്‍ കെ നായര്‍ കഥയെഴുതി സംവിധാനിച്ച 'പുള്ളിമാനി'ല്‍ ബ്ളേഡ് രാമന്‍ എന്ന കഥാപാത്രം വീണു കിട്ടി തിരോന്തരം പള്ളിച്ചല്‍ സെന്തിലിന്. കപ്യാര്‍ സജിയും തിരോന്തരം കാരനാണ്. തോന്നയ്ക്കല്. അങ്ങേരാണ്‍ കാമഡിയുടെ തലച്ചോറും ബാക്കിയും. 'എല്ലാവര്‍ക്കുമറിയാവുന്നതും എന്നാല്‍ അത്ര ശ്രദ്ധിക്കാത്തതുമായ കാര്യങ്ങളാണ്, തമാശകളായി അവതരിപ്പിക്കുക' എന്ന് അങ്ങുന്ന്. തുടര്‍ന്ന് മൂവരാല്‍:
പഴയ ജഗപൊകയുടെ പുതിയ പതിപ്പ് 20-21 നിര്‍ത്തി. റേറ്റിങ്ങ് ഇല്ല. പ്രേക്ഷകര്‍ക്ക് ഒരു സെക്കന്‍ഡ് ബോറടിച്ചാല്‍ റിമോട്ട് വിവരമറിയും. കോമഡിയില്‍ ചില കാര്യങ്ങള്‍ ആവര്‍ത്തിക്കേണ്ടി വരും, തറയാകേണ്ടി വരും. പണ്ടൊരു വീട്ടില്‍ ചക്കക്കൂട്ടാന്‍ വച്ച പോലെയാവും. ചക്ക അച്ചാര്‍, ചക്ക തോരന്‍, ചക്കേം ഇറച്ചീം, ചക്ക ഉപ്പിലിട്ടത്, ചക്ക പുളിശേരി...

കുവൈറ്റില്‍ വിശ്വകര്‍മ്മരുടെ അടുത്ത് വന്നതിനാല്‍ കഥാപാത്രങ്ങള്‍ ആശാരിമാരായിരിക്കട്ടെ എന്ന് നിരീച്ചു.
ഒരാള്‍ ഒരാശാരിയോട്: അപ്പോ മുരിങ്ങാത്തടി കൊണ്ട് കട്ടില്‍ പണിയാം. ആശാരി: പിന്നല്യോ!
മുരിങ്ങാത്തടി അങ്ങ് തെളപ്പിച്ച് പതം വരുത്ത്യാലോ?
ആശാരി: പിന്നല്യോ!
തെളപ്പിച്ചാല്‍ ചീയത്തില്ലേ ആശാരീ..
ആശാരി: പിന്നല്യോ!
അപ്പൊ നമുക്കീ കട്ടില്‍ പണി വേണ്ടെന്ന് വെയ്ക്ക. അല്യോ?
ആശാരി: പിന്നല്യോ!

ഞങ്ങളുടെ തന്നെ അബദ്ധങ്ങള്‍ സ്‌റ്റേജില്‍ കൊഴുക്കട്ട!
(1).(സബാന ഭാര്യയുടെ പേരാണ്)

4 comments:

Balu puduppadi said...

കാര്യങ്ങള്‍ ഒന്നു കൂടി നന്നായി വിശദീകരിക്കാന്‍ താങ്കള്‍ക്കു കഴിയും. അശ്രദ്ധയോടെ എഴുതിയതുപോലെ തോന്നി.

കണ്ണനുണ്ണി said...

ബാലു പറഞ്ഞത് ശരിയാണെന്ന് തോനുന്നു

സുനില്‍ കെ. ചെറിയാന്‍ said...

കാര്യങ്ങള്‍ അത്ര സീരിയസല്ലാത്തതിനാല്‍ വ്യത്യസ്തലഘുവാക്കിയതാണ്. നന്ദി. സജി സബാനയെക്കുറിച്ച് ഒന്നു കൂടി: സന്‍മനസ് സീരിയലിലെ എന്തരോ വരട്ട് എന്ന ടൈറ്റില്‍ ഗാനം എഴുതിയത് അങ്ങേരാണ്.

ManojMavelikara said...

elllaaaamm........kolllaam

Blog Archive