Search This Blog

Saturday, October 30, 2010

emancipation orchestra

They are six women, in their thirties, three employed and three housewives. They have been family friends for some time because they all hail from one place in northern Kerala and they meet every weekend, with each taking turns to host her friends at her home. They all now live in the Jleeb Al-Shuyoukh area.


Things for these six women were normal until they did something extraordinary last month. Rolling their sleeves up, they gathered together to perform a nonprofessional dance-drama based on the theme, 'From the Kitchen to the Limelight': tired, bored and stressed-out women dancing joyously, breaking loose from their everyday cares and the norms of social convention. Now they have become a brand in demand.

Biji Ramakrishnan, the chief architect behind the Kitchen Orchestra, as the troupe has been named, said they have been booked for two cultural events organized by two famous expatriate associations in Kuwait. Their free, casual movements in harmony with the loud music at the National Service Society's annual celebration held last month at the Integrated Indian School auditorium astounded the audience.

The men who danced at various fast numbers in the concert performed by a visiting foursome from a popular reality show in that program at first howled their disappointment when a break was announced for the kitchen orchestra to appear. Shortly afterwards, however, they, along with the rest of the audience, were on the edge of their seats enthralled by the show, with some even leaping up to dance along with the women.

The 13-minute performance is set in a kitchen where the six women are seen at the beginning of the routine cooking, washing sweeping etc. and cursing their fate. Then, one of them turns on the radio to find some up-tempo music, at which point they briefly forget their woes and start dancing.

As more tunes follow their energy only increases, with the women shaking and quaking as if to mimic the celebrated Bollywood choreography. Their show, dance steps mixed with humorous dialogue, culminates after an exhaustive, top to bottom workout to proclaim their joy. Their joyous performance was a demonstration of real, spontaneous and infectious pleasure, taking the audience along with them.

The six artistes - Biji Ramakrishnan, Shimi Santhosh, Jeeva Jayesh, Shajitha Raju, Shyna Priyesh, and Indira Radhakrishnan - all expressed great satisfaction with the team spirit behind the show. "There was no ego shown and our husbands were very encouraging and reassuring," said Biji.

The first time they performed was a show for their district association, with representatives of some other associations attending the event being so impressed that bookings for future events quickly followed. Last heard: the six women's husbands are now teaming up to do a comedy skit based on everyday family affairs; who says art doesn't imitate life?
http://www.kuwaittimes.net/read_news.php?newsid=MzA2NDE5OTI=

Friday, October 22, 2010

അപൂര്‍ണ്ണ അയ്യപ്പന്‍ ഡോക്യുഭാഗമായി കുവൈറ്റ് മലയാളി

പൂര്‍ത്തിയാക്കാനാവാത്ത സ്വപ്‌നം പോലെ അയ്യപ്പന്‍

കവി അയ്യപ്പനെ കേന്ദ്രപ്രമേയമാക്കി ചലച്ചിത്രകാരന്‍ അവിര റബേക്ക ചെയ്ത ഡോക്യുമെന്‍ററിയുടെ നാളുകള്‍ ഓര്‍ക്കുകയാണ് കുവൈറ്റിലിരുന്ന് ഉത്തമന്‍ വളത്തുകാട് എന്ന കലാകാരന്‍. സ്‌പന്ദമാപിനികള്‍ എന്ന് പേരിട്ട ഡോക്യുമെന്‍ററിയുടെ കലാസംവിധായാകരില്‍ ഒരാളായിരുന്നു ഉത്തമന്‍. 99ല്‍ ചിത്രീകരിച്ച ഡോക്യുമെന്‍ററി സാങ്കേതിക കാരണങ്ങളാല്‍ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.


കൊല്ലം ശാസ്‌താംകോട്ടയിലായിരുന്നു ഷൂട്ടിങ്ങ്. താമസം വേണുഗോപാല്‍ എന്നൊരാളുടെ വീട്ടില്‍. നരേന്ദ്രപ്രസാദ്, ക്രിഷ്‌ണന്‍കുട്ടിനായര്‍, അശോകന്‍ തുടങ്ങിയവരൊക്കെയുണ്ട്. അയ്യപ്പന്‍ ഇടക്കിടെ കേറി വരും. കാണുന്നവരോട് പൈസ ചോദിക്കും. എന്നോടും ചോദിച്ചിട്ടുണ്ട്. കൊടുക്കാന്‍ കൈയില്‍ ഇല്ലാതിരുന്നതിനാല്‍ വ്യസനിച്ചിട്ടുമുണ്ട്.

അലയുന്ന കാറ്റ് എന്നാണ് ഞാന്‍ അയ്യപ്പനെ വിശേഷിപ്പിക്കുക. എനിക്കത് അയ്യപ്പന്‍റെ മുന്‍പില്‍ പറയാന്‍ ഭയമായിരുന്നു. നല്ല പോലെ ചീത്ത വിളിക്കുമെങ്കിലോ എന്ന ഭയം. ഒപ്പമുണ്ടായിരുന്ന കലാസംവിധായകന്‍ ബിജു കൊക്കാത്തോടിനോട് മാത്രം ഞാനത് പറഞ്ഞു. മരിച്ചയാളുടേത് പോലത്തെ കണ്ണുകളായിരുന്നു അയ്യപ്പന്‍റേത്. മുണ്ടും ഷേര്‍ട്ടും വള്ളിച്ചെരിപ്പും വേഷം. എപ്പോഴും ചുണ്ടത്ത് ബീഡി. സിഗരറ്റ് കൊടുത്താലും വേണ്ട. സെറ്റില്‍ സംസാരം കുറവായിരുന്നു. വരുന്നത് കാശു വാങ്ങാനായിരുന്നു. കിട്ടുന്നിടം വരെ ഇരിക്കും. ചോദിക്കുന്നതിന് മാത്രം മറുപടി പറയും. ഘനഗാംഭീര്യ ശബ്‌ദത്തോടെ. കുട്ടികളെ കണ്ടാല്‍ വാ തോരാതെ സംസാരിക്കുമായിരുന്നു. ഷൂട്ടിങ്ങ് കാണാന്‍ വന്ന കുട്ടികളെ അടുത്ത് വിളിച്ചിരുത്തി ഒത്തിരി വര്‍ത്തമാനം പറയും.

നാട്ടില്‍ അവധിക്ക് പോകുമ്പോഴൊക്കെ അയ്യപ്പനെ കാണാന്‍ ശ്രമിച്ചിരുന്നു. സാധിച്ചിട്ടില്ല. ഒരു പുസ്തകക്കടയില്‍ നിന്ന്‍ മുങ്ങിയാല്‍ ഒരു തെരുവില്‍ പൊങ്ങുന്ന ആളായിരുന്നല്ലോ ആ അലയുന്ന കാറ്റ്.

മാവേലിക്കര കല്ലുകുളം ജോര്‍ജ്ജ് എന്നൊരു അമേരിക്കന്‍ അച്ചായനായിരുന്നു പെട്ടിയില്‍ ഉറങ്ങുന്ന ഡോക്യുമെന്‍ററിയുടെ നിര്‍മ്മാതാവ്. അദ്ദേഹവും സംവിധായകന്‍ അവിരയും അയ്യപ്പനെ പുനര്‍ജീവിപ്പിക്കുമെന്ന് ആശിക്കുന്നു ഉത്തമന്‍.
തിരുവനന്തപുരം സ്വദേശിയായ ഉത്തമന്‍ കഴിഞ്ഞ 9 വര്‍ഷമായി കുവൈറ്റിലാണ്.

Saturday, October 16, 2010

ബാല്യകാലസഖി കുവൈത്തില്‍ നാടകമാകുന്നു

വൈക്കം മുഹമ്മദ് ബഷീറിന്‍റെ വിഖ്യാത നോവല്‍ ബാല്യകാലസഖിക്ക് നാടകരൂപം. കുവൈത്തിലെ എന്‍ചിനീയേഴ്‌സ് ഫോറത്തിന്‍റെ ഓണാഘോഷഭാഗമായി നവംബര്‍ അന്‍ചാം തീയതി 'ഇമ്മിണി ബല്യ' രീതിയില്‍ നാടകം അരങ്ങേറും. ഫോറത്തിലെ ഏതാനും എന്‍ചിനീയര്‍മാരാണ് ബേപ്പൂര്‍ സുല്‍ത്താന്‍ 1944 ല്‍ എഴുതിയ നോവലിന്‍റെ 50 മിനിറ്റ് നാടകരൂപത്തിന് പിന്നില്‍. കെ കെ ഷെമിജ്‌കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നു.

ബഷീറിന്‍റെ ആത്മകഥാംശമുള്ള ബാല്യകാലസഖിയില്‍ മജീദ് എന്ന കഥാപാത്രമായാണ് എഴുത്തുകാരന്‍ പ്രത്യക്ഷപ്പെടുന്നത്. ദേശാടനകാലത്ത് കല്‍ക്കട്ടയിലെ ഒരു ബഹുനിലമന്ദിരത്തിന്‍റെ ടെറസ്സില്‍ ഉറങ്ങുന്ന മജീദിന്‍റെ മുന്‍പില്‍ സ്വപ്‌നത്തില്‍ കളിക്കൂട്ടുകാരി സുഹറ പ്രത്യക്ഷപ്പെടുന്നതും കഥാകാരനില്‍ ആ അനര്‍ഘനിമിഷം പ്രദാനം ചെയ്യുന്ന ഓര്‍മ്മകളും അനുഭൂതികളുമാണ് നോവലിന്‍റെ കാതല്‍. തന്നേക്കാള്‍ പ്രായം കൂടിയ ഒരു ഇറച്ചിവെട്ടുകാരനെ വിവാഹം ചെയ്ത സുഹ്‌റ സ്വന്തം മരണ വാര്‍ത്തയും മജീദിനോട് പറയുന്നതടക്കം സ്വപ്നം നാടകാവിഷ്‌ക്കാരത്തിന് ഏറെക്കുറെ സങ്കീര്‍ണ്ണമാണെന്നും വെല്ലുവിളി അറിഞ്ഞുകൊണ്ട് ഏറ്റെടുത്തതാണെന്നും സംവിധായകന്‍ ഷെമിജ്‌കുമാര്‍ പറയുന്നു.


എന്താണ് സുഹറ പറയാന്‍ ബാക്കി വച്ചത് എന്ന മജീദിന്‍റെ ആത്മഭാഷണത്തോടെ തുടങ്ങുന്ന നാടകത്തിന്‍റെ ദിവസേനയുള്ള റിഹേഴ്‌സല്‍ ഇപ്പോള്‍ നടന്നു വരികയാണ്. സ്വപ്നജീവി മജീദായി കുവൈത്തിലെ അറിയപ്പെടുന്ന നടന്‍ രാജേഷ് കുമാര്‍ അഭിനയിക്കുന്നു. സുഹ്‌റയായി പ്രീതി സീനുവും, മജീദിന്‍റെ ബാപ്പയും ഉമ്മയുമായി യഥാക്രമം ജോജനും ജെസ്സി ജെയ്സണും വേഷമിടുന്നു. കൌമാരത്തിലെ മജീദ്-സുഹ്‌റമാരെ സിദ്ധാര്‍ത്ഥ് ഹരികുമാര്‍, സെലിന്‍ വിന്‍സെന്‍റ് സന്തോഷ് എന്നിവര്‍ അവതരിപ്പിക്കുന്നു.
പണ്ട് മലബാറില്‍ പ്രചാരത്തിലുണ്ടായിരുന്നതും പിന്നീട് ബഷീര്‍ ബാല്യകാലസഖിയില്‍ ഉപയോഗിച്ചതുമായ 'താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളേ..., ..കാലദോഷം - വന്നുപോയോ?' എന്ന മാപ്പിളപ്പാട്ട് ഈ നാടകത്തിലുമുണ്ട്. കുവൈത്തിലെ യുവഗായകന്‍ കിഷോര്‍ മേനോനാണ് മാപ്പിളപ്പാട്ട് ഈണം പകര്‍ന്ന് ആലപിച്ചത്. ദുബായില്‍ വച്ചു നടന്ന ഏഷ്യനെറ്റ് ‘വോയ്സ് ഒഫ് അറേബ്യ 2008 സീനിയര്‍’ മത്സരത്തില്‍ മിഡില്‍ ഈസ്റ്റിലെ 350 മത്സരാര്‍ത്ഥികളില്‍ നിന്നും മികച്ച ഗായകനായി തെരെഞ്ഞെടുക്കപ്പെട്ടയാളാണ് ആലുവ സ്വദേശി കിഷോര്‍.

ബാല്യകാലസഖിക്ക് ചലച്ചിത്രഭാഷ്യം ഉണ്ടായിട്ടുണ്ട്. കേരളത്തില്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ദ്രുശ്യാവിഷ്‌ക്കാരങ്ങളും. എന്നാല്‍ നാടകരൂപം ഉണ്ടായിട്ടുള്ലതായി കേട്ടിട്ടില്ലെന്ന് സംവിധായകന്‍ പറഞ്ഞു. പരപ്പനങ്ങാടി സ്വദേശിയായ ഷെമിജ്‌കുമാര്‍ എഴുതി സംവിധാനം ചെയ്ത് പൂര്‍ണ്ണമായും കുവൈത്തില്‍ ചിത്രീകരിച്ച ടെലിഫിലിം (പുനര്‍ജ്ജനി) കേരളത്തിലെ ടെലിവിഷന്‍ ആര്‍ട്ടിസ്‌റ്റുകളുടെ സംഘടന - കോണ്‍ടാക്‌റ്റ് കഴിഞ്ഞ വര്‍ഷം നടത്തിയ ടെലിഫിലിം മേളയില്‍ മികച്ച തിരക്കഥക്കുള്ള അവാര്‍ഡ് നേടിയിരുന്നു. കുവൈത്തില്‍ ഈ വര്‍ഷമാദ്യം ഫ്യൂച്ചര്‍ ഐ തീയറ്റര്‍ അസോസിയേഷന്‍ അവതരിപ്പിച്ച ഓംചേരിയുടെ കള്ളന്‍ കയറിയ വീട് എന്ന നാടകത്തിന്‍റെ സംവിധാനം ഷെമിജ്‌കുമാറിന്‍റേതായിരുന്നു. ഇന്‍ട്രമെന്‍റേഷന്‍ എന്‍ചിനീയറായ ഷെമിജ്കുമാര്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷമായി കുവൈത്തിലാണ്.

Wednesday, October 13, 2010

'യുദ്ധവും സമാധാനവും' ഓര്‍ക്കുമ്പോള്‍

ടോള്‍സ്റ്റോയി ചരമശതാബ്‌ദി ഈ മാസം

കുലീന ജന്മി, ലിയോ ടോള്‍സ്‌റ്റോയി പ്രഭു, മധ്യ ഏഷ്യയിലെ കുടുംബ എസ്‌റ്റേറ്റ് വീട്ടിലിരുന്നാണ്,മുപ്പത്തന്‍ച് വയസില്‍ യുദ്ധവും സമാധാനവും എഴുതുന്നത്. ഏഴ് ലക്ഷം വാക്കുകള്‍, അഞ്ഞൂറ്റി മുപ്പത്തിയൊന്‍പത് കഥാപാത്രങ്ങള്‍, നോവല്‍ നിര്‍വചനത്തിനപ്പുറം നില്‍ക്കുന്ന പരന്ന കാന്‍വാസും ചരിത്രവുമായി, ആഖ്യാനത്തിലെ സങ്കീര്‍ണ്ണ വൈവിധ്യങ്ങളുമായി യുദ്ധവും സമാധാനവും എന്ന സാഹിത്യ-എവറസ്‌റ്റ് ഇപ്പോഴും - എനിക്ക് ഉറക്കം കിട്ടുന്നില്ല എന്ന് പറയുന്ന അഫ്‌ഗാന്‍ പട്ടാളക്കാരുടെ കാലത്തും - തലയുയര്‍ത്തി നില്‍ക്കുന്നു.

സെന്‍റ് പീറ്റേഴ്സ്ബെര്‍ഗിലെ ഒരു സൊസൈറ്റി ലേഡിയുടെ വീട്ടിലെ സയാഹ്‌ന വിരുന്നില്‍ നിന്നും ആരംഭിക്കുന്ന നോവല്‍ കുറേ വ്യക്തികളെ പരിചയപ്പെടുത്തുന്നു. കാലം ആയിരത്തി എണ്ണൂറ്റി ആറ്. നെപ്പോളിയന്‍ എന്ന ഭീകരന്‍ യൂറോപ്പാകെ ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്. സായാഹ്‌ന വിരുന്നിലെ ഗോസിപ്പുകള്‍ക്കിടയില്‍ നെപ്പോളിയന്‍-ഭയവും പ്രതിഫലിക്കുന്നുണ്ട്. ചരിത്രത്തിലെ ഒരു താളില്‍ നിന്നും പുറത്തു ചാടി എല്ലാവരെയും പേടിപ്പിച്ച ചെറു സംഭവത്തില്‍ നിന്നും കുലീന കുടുംബങ്ങളിലെ അകത്തളങ്ങളിലേക്ക് നിരീക്ഷകന്‍റെ ചൂട്ടുമായിട്ടാണ്, ടോള്‍സ്റ്റോയി തുടര്‍ന്ന് പോവുക. വീട്ടകം, സ്‌നേഹം, കുശുമ്പ്, ആഗ്രഹങ്ങള്‍, ധനം കൊണ്ടുവന്ന അലസത, ഇല്ലാത്ത വിയര്‍പ്പ് ഒരിക്കലും പൊടിയാതിരിക്കാനെന്നോണം വിയര്‍പ്പ് തുടക്കാന്‍ നേരമില്ലാതെ പണിയെടുക്കുന്ന സേവകര്‍. ടോള്‍സ്‌റ്റോയി പക്ഷെ സമ്പന്നരുടെ കറുത്ത മുഖം മാത്രം കാണിക്കുന്നതില്‍ വ്യാപ്രുതനല്ല. അവര്‍ക്കിടയിലും പാവം മുതലാളിമാരുണ്ട്. ആത്മാവില്‍ ദരിദ്രരായ സമ്പന്നര്‍.

നെപ്പോളിയന്‍റെ ഫ്രാന്‍സും പാവങ്ങളുടെയും മുതലാളിമാരുടെയും റഷ്യയും തമ്മില്‍ യുദ്ധമായി. ക്രിമിയന്‍ യുദ്ധത്തില്‍ പങ്കെടുത്ത ചരിത്രമുള്ള ടോള്‍സ്റ്റോയി യുദ്ധാന്തരീക്ഷം വര്‍ണ്ണിക്കുമ്പോള്‍ വ്യക്തികള്‍ക്കാണ് പ്രാധാന്യം. സാധാരണ പട്ടാളക്കാരുടെ സാധാരണ സംസാരം മുതല്‍ തീരുമാനങ്ങള്‍ പുറപ്പെടുവിക്കുവാന്‍ അധികാരമുള്ളവരുടെ വലിയ ചര്‍ച്ചകള്‍, മോസ്‌കോയെ ഭസ്‌മമാക്കിയ നെപ്പോളിയ ശൌര്യം, അത് അവശേഷിപ്പിച്ച ഛിന്നഭിന്ന ജീവിതസ്വപ്‌നങ്ങള്‍ എല്ലാം ഈ അസാധാരണ നോവല്‍ പകര്‍ത്തുന്നു.

ചെറിയ വീട്ടുകാര്യങ്ങള്‍, വന്‍യുദ്ധങ്ങള്‍, നായാട്ട്, രണ്ട് പേര്‍ തമ്മിലുള്ള സംസാരം, പ്രേമബന്ധങ്ങള്‍, വിവാഹങ്ങള്‍, പീഡനങ്ങള്‍ തുടങ്ങിയവയൊക്കെ ടോള്‍സ്‌റ്റോയി വിവരിക്കുമ്പോള്‍ അടിയൊഴുക്കായി ഒഴുകുന്നു ജീവിതം എന്ന മഹാ ചലനാത്മകത; അതിന്‍റെ എല്ലാ സാന്ദര്‍ഭികതകളോടെയും അനിശ്ചിതത്വങ്ങളോടെയും.
പട്ടാളക്കാര്‍ യുദ്ധഭൂമിയില്‍ നിന്നും അവരുടെ വീടുകളിലേക്ക് പോകുമ്പോള്‍ യുദ്ധത്തില്‍ നിന്ന് സമാധാനത്തിലേക്കാണവരുടെ തീര്‍ത്ഥാടനം. ഒരോരുത്തരുടെയും യുദ്ധാനുഭവങ്ങള്‍ വ്യത്യസ്തവും വൈവിധ്യവുമാണ്. ഒരു മഹായുദ്ധത്തില്‍ വ്യക്തിഗത തീരുമാനങ്ങളേക്കാള്‍ ഈശ്വരപരിപാലനത്തിനായിരിക്കാം മുന്‍തൂക്കം. നമുക്ക് മരണമെന്നു പറയുന്നത് ദൈവത്തിന് അല്ലെങ്കില്‍ കാലത്തിന്‍റെ കണ്ണില്‍ മറ്റൊന്നിന്‍റെ നാന്ദിയാകാം.

യുദ്ധാനന്തരം ആത്മീയതയിലേക്ക് യാത്ര തുടരുന്ന നോവല്‍ അതിന്‍റെ വിരസ വിവരണ ഭൂമിക വിട്ട് ആദി മധ്യാന്തമെന്നോ തുടരന്‍രസമെന്നോ ഒക്കെയുള്ള ചട്ടക്കൂട് ഭേദിച്ച് മുന്നേറുന്നു. ആന്‍ഡ്രൂ രാജകുമാരന്‍ മരണശയ്യയില്‍ കിടന്ന് കാണുന്ന സ്വപ്നം നോവലിന്‍റെ അത്തരമൊരു ചൈതന്യത്തിന് ഉദാഹരമാണ്. മരണം വാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ രാജകുമാരന്‍ വാതില്‍ ശക്തമായി തള്ളിപ്പിടിക്കുന്നു. മല്‍പ്പിടിത്തത്തില്‍ ഇരുവര്‍ക്കുമിടയില്‍ നൈമിഷികമായി നിന്ന വാതില്‍ പൊളിഞ്ഞു വീണു. അന്നേരം പരിചാരകന്‍ രാജകുമാരനെ വിളിച്ചുണര്‍ത്തുകയാണ്, എണീക്കൂ. രാജകുമാരന്‍ മരണത്തിലേക്ക് ഉണര്‍ന്നു. കണ്ണടക്കാനായി കണ്ണ് തുറന്നത് നമുക്ക് മറ്റൊരു കാഴ്‌ച തരാനെന്നോണം.

എല്ലാ ഗോസിപ്പുകള്‍ക്കും സുഖഭോഗാലസ്യങ്ങള്‍ക്കുമപ്പുറം എല്ലാവരും ജീവിതത്തിന്‍റെ മഹാ അര്‍ത്ഥം അന്വേഷിക്കുന്നുണ്ടെന്ന് ടോള്‍സ്റ്റോയി ഓര്‍മ്മപ്പെടുത്തുന്നു. ദൈനംദിനജീവിതത്തിന്‍റെ സാധാരണതകളില്‍ സന്തോഷം കണ്ടെത്തേണ്ടതാണ്. കുഞ്ഞുങ്ങളെ വളര്‍ത്തുന്നത്; ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയിലെ ബന്ധം; ചെറുവേലകള്‍ ഒക്കെ മഹാഭൂരിപക്ഷം ജനങ്ങള്‍ക്കും ക്രിയാത്മകതയുടെ കേന്ദ്രമായി വര്‍ത്തിക്കുന്നുണ്ട്. ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടമല്ല മറുപടി. അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ഉള്ളന്വേഷണം ഒരാളെ നിരാശപ്പെടുത്തില്ല.

Thursday, October 7, 2010

Endhiran's parts drown the whole

Viewers at Ajial Cinema, Fahaheel howled, whistled and cheered when Rajnikanth (South Indian movie star) appeared on screen in his latest film - the most expensive Indian one so far, 'Endhiran' (The Robot), directed by a very techno-savvy Shanker. Cheers gave way to 'wows' and sometimes to yawns as the nearly 2 hour 45 minute special effects-laden movie progressed.


The film, which opened worldwide last Friday, is expected to rake in the moolah after news of the 1.6 billion rupees film production created a sensation. Aishwarya Rai Bachchan plays the female lead, with Oscar winners A R Rahman and Rasool Pookkutty providing music and sound mixing respectively.

Perhaps, the root cause of the problem lies with its flimsy plot. Inspired by the Will Smith starrer 'iRobot,' it was crushed under high-voltage technical wizardry. Perhaps Shanker had to make compromises, mindful of a business in which heavy investment was made. But sadly, the storyline - an android human with an overcharged emotional quotient level turning against 'his' creator - is overfilled with 'item' numbers (song sequences), humorous scenes and action packed so much so that the viewer ends up fee
ling over-loaded just like the machine gun toting villain turned-hero.

Endhiran's tryst with slick special effects is admirable and dinar worthy. Song locales are, as the clich� goes, breathtaking. Aishwarya is adorable, but the former Miss World seems to have forgotten to put flesh into her acting skills. Not only can we not identify with what is happening on screen, but the lady's 'toy friend' is like software program that everybody acknowledges as being great, but has no takers.

Rajni, portraying a socially dysfunctional character wears the most 'stylized' costumes, has a pronounced screen presence both as the scientist who created the robot and the emotionally-charged android. However, the reel-life chemistry between the macho man and the beauty is a nail in the wheel.

But in no way is the movie a nail in the coffin. It is a definite watch for anyone who is interested kitschy flicks that Indian movies are commonly known for. Rajnikanth fans as well as millions of viewers from around the world will not disappoint the star.

Saturday, October 2, 2010

nursing her love, a life reborn

The listeners sat motionless as Susha Thomas spoke about her own life. Some people in the audience cried, others clasped their fingers and some expressed signs of disbelief as Susha, 36, standing beside her husband, spoke at length about her life's greatest struggle to date - her husband's brain death following a car accident and subsequent survival.

Susha, an Indian nurse employed at the Amiri Hospital has been doing this: sharing her optimism about life to people at meetings that are arranged by associations. Her husband, Biju Thomas, whose 'dead body' was almost arranged to be sent to India about a year ago, after his tragic accident along the Fifth Ring Road, makes his presence felt. "Actually, it's all a blessing, " Susha said, "I still can't believe how I managed to live through those miserable times. Biju's state was uncertain, there was a case filed with the police. I had to take care of the children, go for duty, do shopping, I wonder how I collected myself.

The couple, who have been residents of Salmiya since they came to Kuwait nine years ago, have two boys, aged seven and five, "My greatest challenge was to set things right for children and controlling my emotions before them was not easy," Susha said. "Again, I attribute that the balance of mind to a power that is much greater. Biju's accident took place in March, especially in terms of our younger son's school admission. I decided that things should be normal for them, while I was on fasting for 12 days till Biju showed signs of life.

As miracle would have it, Susha's husband was discharged from the hospital after 50 days. She has been more grateful to life ever since. She also wanted to share the joy of her most treasured gift - a life given back. Now between being a working mother and an extra-caring wife, Susha finds time to go to meetings that are arranged by various associations.

Wherever she goes, people thank her for her inspirational story and her stoic attitude, "I am more expressive now," she said. "I'm not a born speaker. But while I address a gathering, words emanate from within me and I don't find myself inhibited when tears roll down, as I narrate my story to them. I think I won't continue to be a speaker. This is for a while. I've a story to tell. When it has reached the maximum number of years, I'll retire,".she continued.

There was this inner urge in me after I returned to a normal state to give something back to life. That's how I began telling my story in public. Also, there were many people - from my colleagues to relatives to strangers, who helped me during hard times. I remember Dr Hassan Khaja, a neurosurgeon at Amiri Hospital who showed me kindness. I'm thankful to the stranger who phoned me and said 'Everything will be alright.'

http://kuwaittimes.net/read_news.php?newsid=MTM4NDE5Nzc0Nw==

Blog Archive