
അപ്പോഴാണ് നമ്മുടെ കസ്റ്റമര്‍ കുടുംബസമേതം സദ്യ കഴിക്കുന്നത്. പരിപ്പും നെയ്യും ഒഴിവാക്കി ആശാന് സാമ്പാറിനെ വിളിച്ചു. ഒരു മിനിറ്റ് എന്നു പറഞ്ഞു പോയ അവനെ എല്ലാവരും തന്നെ വിളിച്ചു എന്ന് പറയാം. നമ്മുടെ കസ്റ്റമര്‍, ഭാര്യയുടെയും കുട്ട്യോള്‍ടെയും മുന്നില്‍ ആളായതാണെന്ന് ആളുകള്‍ പറയുന്നു, ബംഗാളിയവനുമായി ഉരസുകയും ശേഷം കൈക്രിയ പ്രയോഗിക്കുകയും ചെയ്തു.
പൊതുസദ്യജനവികാരം മാനിച്ച് നേതാവ് ചമഞ്ഞ് പ്രതികരിച്ചതാവാനും മതി കക്ഷി. റെസ്റ്ററന്റുകാര്‍ക്കും പക്ഷെ പ്രതികരിക്കണമല്ലോ. സദ്യ കഴിക്കുന്നതിനിടെ ഒത്തുതീര്‍പ്പിന് പോകാനും മറ്റുള്ള അഭ്യുദയകാംക്ഷികള്‍ക്ക് മടി. ഡിസ്കഷന് റെസ്റ്ററന്റുകാരും കിംഗ് കസ്റ്റമറും തമ്മില്‍ നടക്കുന്നതിനിടെ ഒരു കാര്യം മോരിലെ വെണ്മ പോലെ വെളിവായി. കസ്റ്റമര്‍ നല്ല വാസ്തക്കാരനാണ് - ഉന്നതങ്ങളില്‍ പിടിപാടുള്ളയാളാണ്. സംഭവാന്ത്യം സാമ്പാറിന് വേണ്ടി അടി കൊണ്ടവന് അത് ഓര്‍മയായി. അതോ മറ്റ് പല ഓര്‍മകളില്‍ ഒന്നു മാത്രമോ!
ഗുണപാഠം: ഓണസദ്യയെ ഔട്ട്സോഴ്സ് ചെയ്യരുത്
1 comment:
നല്ല നേരിയ നര്‍മ്മം ചേറ്ത്ത എഴുത്ത്. ചെറുതായതുകൊണ്ട് കൃത്യമായി കൊള്ളുന്നുണ്ട്, താനും. ഗുഡ്.
Post a Comment