
ഇസ്‌ലാമിക സംസ്‌ക്കാരത്തെ അടിസ്ഥാനമാക്കിയ സൂപ്പര്‍ ഹീറോ കാര്‍ട്ടൂണ്‍ കോമിക്‌സ്, The 99, കാരുണ്യം, ജ്ഞാനം, സഹശീലനം തുടങ്ങിയ 99 നന്‍മകളെ കഥാപാത്രവല്‍ക്കരിക്കുന്നു. ആദ്യമായാണ് സ്‌പൈഡര്‍മാന്‍ സൂപര്‍മാന്‍ പോലുള്ള അതിമാനുഷര്‍ ഇസ്‌ലാമിക് പശ്‌ചാത്തലവുമായി പ്രത്യക്ഷപ്പെടുന്നത്. കോമിക് ബുക്കുകള്‍, അനിമേഷന്‍ കാര്‍ട്ടൂണുകള്‍, സിനിമ തുടങ്ങി വിവിധ ഇടങ്ങളില്‍ കഥാപാത്രങ്ങള്‍ - ജബ്ബാര്‍, ജലീല്‍, നൂറ... - സാന്നിധ്യമറിയിക്കുന്നു. കുവൈറ്റിലെ മന:ശാസ്‌തജ്ഞനായ ഡോ നായിഫ് അല്‍-മുത്താവയുടെ ആശയങ്ങള്‍ക്ക് നിറവും ചലനവും കൊടുക്കുന്നത് അമേരിക്കയിലെ ടെക്‌നീഷ്യന്‍മാര്‍.
No comments:
Post a Comment