സ്വാമി വിവാദത്തില്‍ ഞാനും പെട്ടു. അനാഥാലയത്തിന്റെ ഉദ്ഘാടനം എന്ന് പറഞ്ഞാണ് എന്നെ ഒരു സ്ഥലത്ത് ക്ഷണിച്ചത്. അവിടെ പോയി പ്രസംഗിച്ചതിന് ഞാനും സ്വാമിഭക്തനായി. എനിക്ക് സ്വാമി അദ്ദേഹതിന്റെ ഒരു പുസ്തകം സമ്മാനിച്ചു. ഒരു അനുഗ്രഹം തരുന്ന ഭാവചേഷ്ടകളോടെയാണ് സ്വാമി ആ പുസ്തകം തന്നത്. മാധ്യമങ്ങളില്‍ വന്ന വിഷ്വല്‍ കണ്ടാല്‍ ഞാന്‍ അനുഗ്രഹം വാങ്ങുന്ന പോലെ! മറ്റൊരു സ്വാമിതട്ടിപ്പിന് സാക്ഷിയാവേണ്ടിയും വന്നു. ഒരു അന്ധവിദ്യാലത്തില്‍ സമ്മാനദാനച്ചടങ്ങ് നടക്കുകയാണ്. അവാര്‍ഡ് നല്‍കുന്നത് ഞാന്‍. ഒട്ടിച്ച കവറുകള്‍ കണ്ട് ഞാന്‍ സംഘാടകരോട് ചോദിച്ചു, എന്താണ് കവറിനുള്ളില്‍? അവര്‍ പറഞ്ഞു, സാറ് അതങ്ങോട്ട് ഓരൊ കുട്ടിയുടെ കൈയിലും കൊടുത്താല്‍ മതി. അത്തരം 150 തടിച്ച കവറുകളുണ്ടായിരുന്നു. ഒരെണ്ണം ഞാന്‍ പൊട്ടിച്ചു. അതിനകത്ത് പ്രോഗ്രാം നോട്ടീസ് മടക്കി വച്ചിരിക്കുന്നു. അതാണ് അന്ധ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനം.
നിയമഭാ സ്പീക്കറിന്' 3 കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. 1. സമയത്തിന്' സഭ തുടങ്ങുക 2. അധികം സംസാരിക്കാതിരിക്കുക 3. അധികം സംസാരിക്കുന്നവരെ നിയന്ത്രിക്കുക. (അതുകൊണ്ട് ഞാനധികം നീട്ടുന്നില്ല)
(കുവൈത്തില്‍ ഒരു പൊതുപരിപാടിയില്‍ പ്രസംഗിച്ചത്)
Search This Blog
Monday, June 2, 2008
Subscribe to:
Post Comments (Atom)
4 comments:
അറിയാത്ത കുറ്റങ്ങള്‍
നിരയായ് ചുമത്തീ..
പരിശുദ്ധനായ നിന്നില്‍...
പൊതുപ്രവര്ത്തകര്പ്പ് പലര്‍ക്കും ഇത്തരം അബദ്ധങ്ങള്‍ സംഭവിക്കാം... വെറുതേ ആരോപണങ്ങള്‍ക്ക് ഇടയുണ്ടാകുകയും ചെയ്യും.... കള്ളനാണയങ്ങളെ തിരിച്ചറിയുക പ്രയാസമായിക്കൊണ്ടിരിക്കുന്നു...
കള്ള നാണയങ്ങളെ തിരിച്ചറിയാതിരിക്കാനാണ് എല്ലാവരും ഒന്നു പോലെ ആണെന്ന് വരുത്തിത്തീര്‍ക്കുന്നത്..:)
കാവലാന്‍, സൂര്യോദയം, മൂര്‍ത്തി..
കള്ളണാണയങ്ങള്ക്കിടയില് അപൂര്‍വം ചില രാഷ്ട്രീയ വെള്ളിണാണയങ്ങള് ഉണ്ടെന്ന് സ്പീക്കറെപ്പോലുള്ളവര് തോന്നിപ്പിക്കുന്നുണ്ട്. ആത്മീയ വെള്ളിണാണയങ്ങളുടെ കാര്യം പിന്നെയും കഷ്ടമാണ്
Post a Comment