1.57,139 കോടിയാണ് കേരളത്തിന്റെ പൊതുകടം. പലിശ, ശമ്പളം, പെന്ഷന് ചെലവുകളിലേക്കായി നമ്മുടെ വരുമാനത്തിന്റെ 86% പോകുന്നു.
2.ഇടുക്കി, വയനാട് ജില്ലകളാണ് ആത്മഹത്യയില്‍ മുന്നില്‍. മലപ്പുറം ഏറ്റവും പിറകില്‍.
3.കേരളത്തില്‍ കാര്യങ്ങള്‍ നടക്കാന്‍ ഏറ്റവും പ്രയാസമുള്ള വകുപ്പുകള്‍ പോലീസും കോടതിയുമാണ്. എളുപ്പം പഞ്ചായത്താപ്പീസും കൃഷിഭവനും.
4.ഡോസിടാക്സല് എന്ന ശ്വാസകോശ കാന്‍സര്‍ മരുന്നിന്റെ മൊത്തവ്യാപാരിവില 3,490 രൂപ. ഉപഭോക്താക്കള്‍ക്ക് കിട്ടുന്നത് 14,570 രൂപക്ക്.
5.പ്രതിവര്‍ഷം കേരളം മരുന്നിന് ചെലവാക്കുന്നത് 4000 കോടി രൂപ.
6.ഫെഡറല്‍ ബാങ്കിലെ നിക്ഷേപം 21,584 കോടിയാണ്. സൌത്ത് ഇന്ത്യന്‍ ബാങ്കിലേത് 12,239 കോടിയും. ഫെഡറല്‍ ബാങ്കിന്റെ മൂലധനത്തില്‍ 60% ത്തിലധികം ഇപ്പോള്‍ വിദേശ നിയന്ത്രണത്തിലാണ്. എസ്.ഐ.ബിയുടെ 48%ഓഹരികള്‍ വിദേശികളുടേതാണ്.
Search This Blog
Thursday, October 30, 2008
Subscribe to:
Post Comments (Atom)
5 comments:
ഈ വിവരങ്ങളുടെ ലിങ്കുകള്‍ കൂടി നല്‍കുന്നത് പ്രയോജനപ്രദമായിരിക്കുമല്ലോ.വിസ്വസനീയതയ്ക്ക് റെഫറന്‍സുകളോ നല്‍കാം. നല്ല ഉദ്യമം.:)
ഫെഡറൽ ബാങ്ക് അപ്പോൾ വിദേശികളുടെ നിയന്ത്രണത്തിൽ ആണോ മാഷേ?
എന്തായാലും കൊടുത്ത വിവരങ്ങൾ കൊള്ളാം. അർടി ഓ ,മറ്റു സർക്കാർ സ്ഥാപനങ്ങൾ എന്നിവ്ടങ്ങളിലെ കൈക്കൂലി നിരക്കുകൾ കൂടെ കൊടുത്താൽ ഉഗ്രനാവും.
Why dont you list your site in www.india2net.com
വേണു,വിവരങ്ങൾ പല പുസ്തകങ്ങൾ, ആനുകാലികങ്ങൾ എന്നിവയിൽ നിന്നാണു. പാർപ്പിടം, ഫെഡറൽ ബാങ്കിന്റെ 200 ലക്ഷം ഓഹരികളാണു അവർ ലണ്ടൻ ഓഹരിമാർക്കറ്റിൽ വിറ്റഴിച്ചിരിക്കുന്നത്.60 % ത്തിലധികം ഷെയറുകൾ വിദേശകമ്പനികൾ വാങ്ങിയിരിക്കുന്നു. കൈക്കൂലി നിരക്കുകൾ ആളും തരവും നോക്കിയാണല്ലൊ. india2net,നിങ്ങളുടെ സൈറ്റിൽ എന്റെ ബ്ലോഗ് ലിസ്റ്റ് ചെയ്യാൻ മെയിൽ അയച്ചിട്ടുണ്ട്. സന്തോഷം!
very sad infos :(
Post a Comment