നിമിഷം: സ്റ്റാർ സിങ്ങർ ക്ലാസിക്കൽ റൌണ്ടിൽ നൂറിൽ 96 കിട്ടി. പാട്ട് പാടിത്തീർന്നപ്പോൾ ശരത് സാറും എംജിയും കരഞ്ഞു. ഇനി ഫ്ലാറ്റ് കിട്ടിയില്ലെങ്കിലെന്ത് എന്നാണു നേരിൽ കണ്ടപ്പോൾ അവരെന്നോട് ചോദിച്ചത്.
കുടുംബം: മാവേലിക്കരയിലാണു ജനനം. ഇലക്ട്രിസിറ്റി ബോർഡിൽ ഡപ്യൂട്ടി ചീഫ് എഞ്ചിനീയറായി വിരമിച്ച അച്ഛന്റെ ജോലി പ്രമാണിച്ച് തിരുവനന്തപുരത്തുകാരായി. അമ്മ ഹൈസ്കൂൾ ടീച്ചറായിരുന്നു. ഭാര്യ രേണു ടെക്നോപാർക്കിൽ ജോലി ചെയ്യുന്നു. ഏക സഹോദരിയും അവിടെയാണു. ഞാനും അവിടെ ഉദ്യോഗസ്ഥനായിരുന്നു. സ്റ്റാർ സിങ്ങർ ഷൂട്ടിങ്ങ് ആഴ്ചയിൽ മൂന്നും നാലും ദിവസം നീണ്ടപ്പോൾ രാജി വെയ്ക്കുകയായിരുന്നു. മാത്രമല്ല എന്റെ മനസും കലാകാരന്റെ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു.
സംഗീതം പാഠം: 20 വർഷത്തോളമായി സംഗീതം പരിശീലിക്കുന്നു. ആകാശവാണി തിരുവനന്തപുരം നിലയത്തിലെ വയലിനിസ്റ്റ് ബി.ശശികുമാറാണു (ബാലഭാസ്കറിന്റെ അമ്മാവൻ) ഇപ്പോൾ ഗുരു. ശാസ്ത്രീയസംഗീതം ഏറെ പ്രിയം. ഇപ്പോൾ കച്ചേരി പാടാൻ പോകാറുണ്ട്. സിനിമാപ്പാട്ട് എന്നിലെ സംഗീതകാരനെ ലിമിറ്റ് ചെയ്യുമെന്നു കരുതുന്നു.
ശരത്പൂർണ്ണിമയാമിനിയിൽ: മൂന്നു തവണ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിനു എനിക്കു ഒന്നാം സ്ഥാനം നേടിത്തന്ന ഗാനം. ക്ലാസിക്കലിനും രണ്ടു തവണ ഫസ്റ്റ് പ്രൈസ് കിട്ടി. ഒരു തവണ നടൻ വിനീത്കുമാറുമായി ഒരു പോയിന്റ് വ്യത്യാസത്തിൽ കലാപ്രതിഭ പട്ടം നഷ്ടപ്പെട്ടു.
പറയാൻ മറന്ന പരിഭവങ്ങൾ: സ്റ്റാർ സിങ്ങറിൽ അവസാനം പാടിയത് ഗർഷോമിലെ ഈ പാട്ടാണു.
ഹരിഹരൻ: ഹരിഹരന്റെ സ്വരം സുന്ദരം. ശബ്ദത്തിലെ വീഴ്ചകൾ എങ്ങനെ മൂടണമെന്നു പരിശീലനത്തിലൂടെ ഹരിഹരൻ സാധിച്ചിരിക്കുന്നു. യേശുദാസ് വാ തുറന്നാൽ അതു പെർഫക്ഷനാണു.
റഹ്മാൻ: ബാബുരാജിന്റെയോ ദേവരാജന്റെയോ, എന്തിനു, അർജ്ജുനന്റെയോ പാട്ടുകളുടെ ഹൃദ്യത റഹ്മാന്റെ പാട്ടുകൾക്കുണ്ടോ? അവ ഹൃദയത്തിലേക്കു കടക്കുന്നില്ല. എത്ര ഇൻസ്ട്രമെന്റ്സാണു റഹ്മാൻ ഒരു മിനിറ്റിൽ ഉപയോഗിക്കുന്നത്? (എന്റെ അഹങ്കാരമായി കരുതരുതേ). പഴയ പാട്ടുകളിൽ എത്ര സംഗീതോപകരണങ്ങൾ ഉപയോഗിച്ചിരുന്നു? മൂന്നോ നാലോ ഉപകരണങ്ങളിലൂടെ ശാസ്ത്രീയസംഗീതം ഒരു ശബ്ദപ്രപഞ്ചം സൃഷ്ടിക്കുന്നു.
സ്റ്റാർ സിങ്ങർ: വട്ടിയൂർക്കാവിലെ ഒരു പഴയ തിയറ്ററിലായിരുന്നു സ്റ്റാർ സിങ്ങറിന്റെ സെറ്റിട്ടത്. കണ്ണഞ്ചിപ്പിക്കുന്ന രംഗസൌകുമാര്യം ക്യാമറ ആംഗിളിന്റെ പ്രതേകതയാണു.
ഇനി: എം സി എ പഠിച്ച് നേടിയ ജോലി ഉപേക്ഷിച്ചത് സംഗീതത്തിനു അർപ്പിക്കാനാണു. കുടുംബത്തിന്റെ പിന്തുണയുണ്ട്. ഭാര്യയാണു സ്റ്റാർ സിങ്ങറിലേക്ക് അപേക്ഷ അയച്ചത്.
Search This Blog
Friday, February 20, 2009
Subscribe to:
Post Comments (Atom)
2 comments:
kollammm sunilllllllllllll
adioolyyyyy
നന്നായി
Post a Comment