Search This Blog

Monday, May 18, 2009

മലയാളികള്‍ റുഷ്ദിയുടെ പുതിയ കഥയില്‍

ന്യൂയോര്‍ക്കറില്‍ പ്രസിദ്ധീകരിച്ച സല്‍മാന്‍ റുഷ്ദിയുടെ പുതിയ കഥ 'ഇന്‍ ദ സൌത്ത്', മരണത്തേയും അതുവഴി ജീവിതത്തേയും പറ്റി റുഷ്ദി നിരീക്ഷിക്കുന്ന തത്വചിന്താപരമായ രചനയാണ്. സീനിയര്‍, ജൂനിയര്‍ എന്ന 81 കാരായ രണ്ടു പാലക്കാട്ടുകാര്‍- ചെന്നൈ നഗരത്തില്‍ ഒരേ അപ്പാര്‍ട്മെന്‍റ്റില്‍ മരണം കാത്തും ജീവിതം പുണര്‍ന്നും കഴിയുന്നവര്‍, മുംബയ്-ചെന്നൈ പോലെ ശത്രുക്കള്‍ അഥവാ ഇരു ധ്രുവങ്ങള്‍. ഇരുവരും പക്ഷേ, പരസ്പരം ഊന്നുവടികളുമാണ്. വിഷയാസക്തിയുള്ള തെക്കരും തണുപ്പന്‍ പ്രക്രുതക്കാരായ വടക്കരും- ഒരേ ഇന്ത്യയുടെ രണ്ടു വശങ്ങള്‍.

രാവിലെ പെന്‍ഷന്‍ വാങ്ങാനിറങ്ങിയ ജൂനിയറെ കോളേജ് പെണ്‍പിള്ളാരുടെ വെസ്പ വന്നിടിച്ചു. സീനിയറെ അനാഥനാക്കി ജൂനിയര്‍ മരിച്ചു. ഡെഡ്ബോഡിയുടെ പോക്കറ്റില്‍ നിന്നും പെന്‍ഷനുള്ള കടലാസ് സീനിയര്‍ എടുക്കുന്നുണ്ട്. പാലക്കാട്ടെ അയ്യര്‍ കുടുംബമാണ്. 13 ദിവസത്തെ പുലയാണ്. ചെലവുണ്ട്.

മരക്കാലുള്ള രണ്ടാം ഭാര്യയുടെ അവഗണനയില്‍ നിന്നും മരിച്ചില്ലല്ലോ എന്നോര്‍ത്ത് സീനിയര്‍ക്ക് സങ്കടം.പെമ്പിള്ളാരേയും വെസ്പകളേയും കട പുഴക്കി മറീന ബീച്ചില്‍ സുനാമി താണ്ടവമാടി. ആ ട്വിസ്റ്റ് കഥയില്‍ കടന്നു വരുന്നതും സുനാമിവേഗത്തിലാണ്. അതുവരെ ക്യാരക്റ്റര്‍ സ്റ്റഡിയും കോമഡിയും പോസ്റ്റ്മോഡേണ്‍ പരിഹാസവുമൊക്കെയായി മന്ദം തുള്ളിയിരുന്ന ശൈലി പതിയെ താണ്ഡവമാകുന്നത് കാണാന്‍ രസം.

റുഷ്ദിയുടെ സൂക്ഷ്മനിരീക്ഷണം കാലത്തേയും കാലനേയും ഒരുപോലെ പകര്‍ത്തുന്നു. കൈയടക്കത്തോടെ കാര്യങ്ങളേറെ പറഞ്ഞിട്ടുണ്ട് പഹയന്‍ പരുക്കന്‍ സൌന്ദര്യകാരന്‍..
He had cried out, “Why not me?,” and in response a shadow had flickered where Junior used to stand. Death and life were just adjacent verandas. Senior stood on one of them as he always had, and on the other, continuing their tradition of many years, was Junior, his shadow, his namesake, arguing. ♦
http://www.newyorker.com/fiction/features/2009/05/18/090518fi_fiction_rushdie

1 comment:

t.k. formerly known as thomman said...

നല്ല കഥയാണ്; വായിച്ചിരുന്നു. Moors Last Sigh-യ്യ്ക്ക് ശേഷം റഷ്ദി കഥയ്ക്ക് വീണ്ടുമൊരു മലയാളി ബന്ധം.

Blog Archive