1. ഇപ്പോള്‍ കിട്ടിയത്. തമിഴ്നാട്ടില്‍ പായസം കുടിച്ച് ഒരാള്‍ മരിച്ചു. കൂടുതല്‍ വിശദാംശങ്ങളിലേക്ക് ഞങ്ങളുടെ തമിഴ്നാട് റിപ്പോര്‍ട്ടര്‍ പ്രകാശ് രാജിലേക്ക്. പ്രകാശ് എന്താണ്, എവിടെയാണ്, എന്തൊക്കെയാണ്, സംഭവിച്ചത്? ഹലോ..
ങ്,ഹാ, കേള്‍ക്കുന്നുണ്ട്, ജാണ് താമസ്, വസ്തുത സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചയാള്‍ പായസമല്ല, പോയിസണ്‍ ആണ്, കഴിച്ചതെന്ന് പറയപ്പെടുന്നു.
2. ഒരാള്‍ പട്ടിയെ തോല്‍പ്പിച്ച കഥ കേട്ടിട്ടുണ്ടോ? അയാള്‍ എന്നും രാവിലെ ഒരു കലം വെള്ളവുമായി പറമ്പിലേക്കിറങ്ങും, പ്രഭാതക്ര്^ത്യങ്ങള്‍ക്കായി. പൊന്തക്കാട്ടില്‍ നിന്നും തിരിച്ചു വരുമ്പോഴേക്കും കലത്തിലെ വെള്ളം പട്ടി മറിച്ചിട്ടുണ്ടാകും. ഒരു ദിവസം അയാള്‍ ആദ്യം ഊര കഴുകിയിട്ട് പിന്നെ കാര്യം സാധിക്കാനായി പോയത്രെ.
3. അഭിഷേക് ബച്ചന് അമിതാഭ് ബച്ചന്റെ അച്ഛനായി അഭിനയിക്കുന്നു. (പാ എന്ന ചിത്രത്തില്‍ ചെറുപ്പത്തില്‍ വാര്‍ധക്യം പിടിപെടുന്ന അപൂര്‍വരോഗം പിടിപെടുന്ന ആളാണ്, അഭിഷേക് റോള്‍). ഇതു കേട്ടപ്പോ നമ്മുടെ മമ്മൂക്കാക്ക് ഒരാഗ്രഹം: ബേബി നിവേദിതയുടെ മകനായി കസറണം. ഒരു പത്ത് വര്‍ഷം കൂടി കഴിഞ്ഞോട്ടെ, മമ്മൂക്കായെ രോഗിയാക്കാതെ നമുക്ക് ശരിയാക്കാമെന്ന് ഒരു ഡയറക്ടര്‍ പറഞ്ഞെന്ന്. സത്യമായും ഗോസിപ്പ്.
4. അഫ്ഗാനിസ്ഥാന് ഇലക്ഷനിലെ അഴിമതിവാര്‍ത്ത ഒലിച്ചു തുടങ്ങവേ അമേരിക്ക ഇടപെട്ടു: ഇത് ഇലക്ഷനാണെന്ന് ഓര്‍മ്മ വേണം. കര്‍സായിയുടെ പ്രതികരണം: ഇത് അഫ്ഗാനിസ്ഥാനാണെന്ന് ഓര്‍മ്മ വേണം.
5. നമ്മുടെ എഴുത്തുകാര്‍ക്കും സിനിമാക്കാര്‍ക്കും വികലാംഗ പെന്ഷന് കൊടുക്കണം. അവരുടെ ക്രിയേറ്റിവിറ്റിക്ക് സ്വാധീനമില്ലതായിട്ട് നാളെത്ര കഴിഞ്ഞു!.
Search This Blog
Subscribe to:
Post Comments (Atom)
4 comments:
:)
good one!
hahahaha
athu sariya
ക്രിയേറ്റിവിറ്റിക്ക് സ്വാധീനമില്ലതായിട്ട്
നാളെത്ര കഴിഞ്ഞു!. .... Correct!! :)
Post a Comment