Search This Blog

Saturday, September 26, 2009

പഥേര്‍ പാന്‍ചാലി കണ്ടാല്‍ ബോറടിക്കുമോ?

ചെറിയ ചെറിയ ഗ്രാമസന്തോഷങ്ങളിലൂടെ സത്യജിത്ത് റേ ഒരു കൊന്ത കോര്‍ക്കുന്നു (പഥേര്‍ പാന്‍ചാലി). ക്ഷയിച്ച ബ്രാഹ്മണ കുടുംബത്തിന്റെ കഥ, ഇന്ത്യന്‍ ഗ്രാമങ്ങളില്‍ എവിടേയും സംഭവിക്കാവുന്നത്. കുടുംബ കയറ്റിറക്കങ്ങളുടെ 'യഥതഥ്' ചിത്രീകരണം ഏത് മൂന്നാം ലോക ചിത്രങ്ങളിലും കാണാവുന്നത്. എങ്കിലും റേയുടെ പഥേറിനെ ഇഷ്ടപ്പെട്ടു പോകുന്നത് അങ്ങോര്‍ ദാരിദ്ര്യത്തെ ആഘോഷിക്കാതെ, അനുവാചകനെ യ്യോ കഷ്ടമെന്നു പറയിപ്പിക്കാതെ ഒരു ട്രാജഡി നമ്മുടെ മുഖത്തടിക്കാതെ വയ്ക്കുന്നു. കുട്ടികളിലൂടെ പറഞ്ഞതു കൊണ്ടായിരിക്കാം സിനിമ നമ്മെ വിഷാദവിഷണ്ണരാക്കാതിരുന്നത്.

6 comments:

hshshshs said...

മ്മളും കണ്ടേർന്നു...നല്ല ശേലൊള്ള ശിനിമ തന്നെ!!!

മുക്കുവന്‍ said...

I did like this film, but not the other films from Ray

മണിഷാരത്ത്‌ said...

റേ യുടെ പഥേറിനെ ഞാന്‍ വല്ലാതെ ഇഷ്ടപ്പെട്ടു.ഈ വിഷയം പലര്‍ക്കും പലവിധത്തില്‍ പറയാനാകും പക്ഷേ ഇതേ പോലെ ആര്‍ക്കുമാകില്ല.ഒരു തവണ ദൂരദര്‍ശനില്‍ വന്നപ്പോഴാണ്‌ ആദ്യമായി കാണുന്നത്‌.വീണ്ടും കാണണമെന്ന് ആഗ്രഹം ഉണ്ട്‌.ബോംബൈയിലെ സുഹൃത്തിനോട്‌ അടുത്തദിയവസമാണ്‌ സിഡി കിട്ടുമോയെന്ന് തിരക്കിയത്‌.ആ വലിയ മനുഷ്യനെ ഞാന്‍ ആരാധിക്കുന്നു.

kaalidaasan said...

സിനിമ കാണുന്നതും ആസ്വാദനം എഴുതുന്നതും നല്ലതാണ്. പക്ഷെ പാന്‍ചാലി എന്നൊക്കെ എഴുതുന്നത് മോശമല്ലേ.

റെയുടെ സിനിമയുടെ പേര്, പഥേര്‍ പാഞ്ചൊലി എന്നാണ്.

കെ.കെ.എസ് said...

കാളിദാസൻ ഈസ് കറക്റ്റ്..പാതയുടെ ഗീതം എന്നാണ് സിനിമാടൈറ്റിലിന്റെ അർഥം..
സിനിമാ ഷൂട്ടിങുമായി ബന്ധപെട്ട ഒരു
സംഭവം പറയാം. സിനിമയിൽ ഒരിടത്ത് പാലാഴി പോലെ പൂത്ത് നിൽക്കുന്ന കാശപൂല്ലുകളുടെ പാടത്തുകൂടെ അപുവും ദുർഗയും ഓടികളിക്കുന്നരംഗമുണ്ട് ...രണ്ടാം ദിവസം അവിടെ ഷൂട്ടിംഗ് തുടരാൻ ചെന്നപ്പോഴേക്കും ആ പ്രകൃതിദൃശ്യം കന്നാലികൾ ചവച്ചുതിന്നുകളഞ്ഞിരുന്നു പിന്നിട് രണ്ട് വർഷം കാത്തിരിക്കേണ്ടിവന്നു ആ സീൻ പൂർത്തിയാക്കാൻ..

സുനില്‍ കെ. ചെറിയാന്‍ said...

സന്തോഷം hshshshs, മുക്കുവന്‍, മണിഷാരത്ത്, കാളിദാസന്‍, കെ.കെ.എസ്. പാഞ്ചൊലിക്ക് നന്ദി, കാളിദാസന്‍. പാന്‍ കീബോഡ് കുഴപ്പമായിരുന്നു. ആ ഷൂട്ടിങ്ങ് ട്രിവിയക്കും നന്ദി കെ.കെ.എസ്.

Blog Archive