നവാസ് തുടരുന്നു: പുതിയ കോമഡിയില്‍ ഡോക്ടര്‍ കെ കാരണവരുടെ ഡിസ്പെന്‍സറിയാണു വേദി. മകന് ഡിസിസി,എന്‍സിപി കോഴ്സ് കഴിഞ്ഞ് ഡിസ്പെന്സറിയില് പ്രാക്റ്റീസ് ചെയ്യാനെത്തിയിട്ടുണ്ട്. രോഗികള്‍ തുമ്മല്‍ ചാണ്ടിയും വയറുവേദനിക്കുന്ന അച്ചുമാമയും. നര്‍മ്മത്തിലൂടെ ആളുകളെ ചിന്തിപ്പിക്കാനാകണം.

മറ്റൊരു കോമഡിയിങ്ങനെ: നിയാസ് (യഥാര്‍ഥ ജീവിതത്തില്‍ നവാസിന്റെ ജ്യേഷ്ഠന്) ഭാര്യ സാജു കൊടിയനൊത്ത് ചാനലില്‍ ദാമ്പത്യ ഷോ അവതരിപ്പിക്കാനെത്തിയിരിക്കുകയാണ്. മോഡറേറ്ററായി നികേഷ് എന്ന നവാസ്. കൂടെ ഒരു മാംസളകുമാരിയും. അവനവന് വിചാരിച്ചാല്‍ കുടുംബപ്രശ്നമില്ല എന്ന സന്ദേശം കൊടുക്കാമെന്ന് കരുതുന്നു.
ബാപ്പ: വടക്കാന്‍ചേരിയിലെങ്ങും വാപ്പ (നടന് അബൂബക്കര്‍, 'വാല്‍സല്യ'ത്തിലെ കുഞ്ഞമ്മാമന്‍) അറിയപ്പെട്ടുകൊണ്ടിരിക്കുന്ന കാലം. നാട്ടുകാരിലൊരാള്‍ക്ക് വാപ്പയെ ഒന്ന് ഏപ്രില്‍ ഫൂളാക്കണം. രാവിലേ വന്ന് അദ്ദേഹം വിളിച്ചു കൂവി: അകമല ചുരത്തിനടുത്ത് ബസ് മറിഞ്ഞു! ഉടനെ വാപ്പ: പടച്ചോനേ, ഇത് രണ്ടാമത്തെ ബസ്സാണല്ലോ!
ഗള്‍ഫ് കോമഡി: ഒരിക്കല്‍ ഒരു ഗള്‍ഫ് പ്രോഗ്രാമിനിടെ ഒരു വീട്ടില്‍ ഞങ്ങള്‍ക്ക് ക്ഷണം. മുപ്പത് വര്‍ഷമായി ഗള്‍ഫിലുള്ള ഒരാളെ പരിചയപ്പെട്ടു. രണ്ടെണ്ണം അകത്ത് ചെന്നപ്പോള്‍ അദ്ദേഹത്തിനു പാടണം. ഉമ്പായിയുടെ പാട്ടാണു ഏറ്റവും ഇഷ്ടം എന്ന് പറഞ്ഞു. എല്ലാവര്ക്കും താല്പര്യമായി. അദ്ദേഹം ഒരു ഉമ്പായിപ്പാട്ട് പാടുന്നുവെന്ന് ആരോ അനൌണ്സ് ചെയ്തു. ദാ വരുന്നു അദ്ദേഹത്തിന്റെ ഉമ്പായിപ്പാട്ട്: ഉമ്പായിക്കുച്ചാണ്ട് പ്രാണന് കത്തണുമ്മാ, വയലു പൊട്ടിച്ച് പാപ്പണ്ടക്കണമ്മാ (മണിയുടെ നാടന്‍ പാട്ട്).
3 comments:
ഇതിനി ആരും അടിച്ചുമാറ്റാതെ , ആണിയടിച്ചു വയ്ക്ക്.
:)
:-)
kollaamm.....gooodd
Post a Comment