Search This Blog

Thursday, November 19, 2009

ചോദ്യക്കഥയും തമാശക്കാര്യവും

ഇ-മെയിലില്‍ കിട്ടിയത്
1. ചോദ്യം: ഒരു ഭര്‍ത്താവും ഭാര്യയും നിറയെ യാത്രക്കാരുള്ള ബസ്സില്‍ മലയടിവാരത്തിലെ റോഡിലൂടെ പോകുകയാണ്. റോഡിന്, മല ഒരു വശത്തും താഴ്വര മറുഭാഗത്തും. ഭര്‍ത്താവും ഭാര്യയും മൂന്നാം മൈലില്‍ ഇറങ്ങി. അവിടെ ആകെയുള്ള ഒരു കടയില്‍ ചിന്ന ഷോപ്പിങ്ങ്. ബസ്സ് ഏതാനും അടി നീങ്ങിയതും, അവരുടെ കണ്‍മുന്നില്‍ തന്നെ അത് സംഭവിച്ചു. ഇടതുവശത്തെ മലമുകളില്‍ നിന്നും കൂറ്റനൊരു പാറ ബസ്സിന്‍റെ മുകളിലേക്ക് നിപതിക്കുകയും വാഹനത്തെ അഗാധമായ താഴ്വരയിലേക്ക് കഷണങ്ങളായി എറിഞ്ഞു. അപ്പോള്‍ നമ്മുടെ ദമ്പതികള്‍ പറയുന്നു: നമ്മള്‍ ആ ബസ്സില്‍ ഉണ്ടായാല്‍ നന്നായിരുന്നു! അവര്‍ എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്നതിന്, പോസിറ്റീവായ ഉത്തരമാണുള്ളത്. അത് വെളിവാക്കപ്പെടും മുന്‍പ് ഒരു ജാക്ക്!

2. തേഡ് ടേം എക്‌സാം നടക്കുന്നു. കോളേജ് ഹോസ്‌റ്റലിലെ നാലു വിരുതന്‍മാര്‍ ഒന്നും പഠിച്ചിട്ടില്ല. പരീക്ഷത്തലേന്ന് നാലുംകൂടി തല പുകച്ചു. എന്ത് കാരണം പറഞ്ഞ് പരീക്ഷയില്‍ നിന്ന് അവധിയെടുക്കും? ഒരുത്തന്‍ ഇങ്ങനെ പറഞ്ഞു: നമ്മുടെ ദേഹത്ത് ചെളിയും ഓയിലുമൊക്കെ പുരട്ടുക. രാവിലേ ഡയറക്‌ടറുടെ റൂമില്‍ പോയി "ഞങ്ങള്‍ സിറ്റിയില്‍ ഒരു ഗൈഡ് വാങ്ങാന്‍ പോയി തിരികെ വരുമ്പോള്‍ ഞങ്ങളുടെ കാര്‍ പന്‍ചറാവുകയും രാത്രി മുഴുവന്‍ അതിന്‍മേല്‍ പണിയുകയും നടന്നു വരികയും ചെയ്തു. ക്ഷീണിതരായ ഞങ്ങള്‍ക്ക് മൂന്നു ദിവസത്തെ സ്‌റ്റഡി ലീവിനു ശേഷം പരീക്ഷ നടത്തണമെന്ന് അഭ്യര്‍ഥിക്കുന്നു". ഡയറക്‌റ്റര്‍ സമ്മതം മൂളി. പിള്ളാര്‍ മൂന്നു ദിവസം തലകുത്തി മറിഞ്ഞ് പഠിക്കുകയും ചെയ്തു.

മൂന്നാം ദിനം പരീക്ഷാ സമയമായി. നാല്‍വര്‍ ഡയറക്‌റ്റര്‍ മുന്‍പാകെ ഹാജര്‍. നാലുപേരും പരീക്ഷ എഴുതുന്നത് നാലു മുറികളിലായിരിക്കും എന്ന് അറിയിപ്പ്. സാരമില്ല, നന്നായി പഠിച്ചിട്ടുണ്ട്. ചോദ്യപ്പേപ്പറില്‍ ഒറ്റ ചോദ്യമേയുള്ളൂ: നിങ്ങളുടെ ഏത് ടയറാണു പന്‍ചറായത്?

3. ഹോളിവുഡ് ബ്ളോക്ക്‌ബ്ളാസ്‌റ്റാഡ് '2012' അഖിലലോകമെങ്ങും ഓടിക്കൊണ്ടിരിക്കുകയാണ്. 2012 ഡിസം 21ന്, മായന്‍ പ്രവചനപ്രമാണം ലോകാവസാനം എന്ന് വിവരിക്കുന്നു പടം. എല്ലാം തകര്‍ന്നു തരിപ്പണമാവുന്നത് കാണിക്കുന്ന പടത്തെ കുറ്റം പറയാനില്ല. എങ്കിലും ഒരു മലയാളി ഒരു കുറ്റം കണ്ടുപിടിച്ചിരിക്കുന്നു: രണ്ടാം ഭാഗം എടുക്കാന്‍ പറ്റില്ല!
പുതിയ വീട് കണ്ട് 'പൊളിച്ചെടുക്കാന്‍ ബുദ്ധിമുട്ടാണ്' എന്ന് പറഞ്ഞ പുള്ളിയാണ്, മല്‍യാളി!

4. നമ്മള്‍ ആ ബസ്സില്‍ ഉണ്ടായാല്‍ നന്നായിരുന്നു എന്ന് ദമ്പതികള്‍ പറഞ്ഞതിന്‍റെ കാരണം: നമ്മള്‍ക്ക് ഇറങ്ങേണ്ടായിരുന്നെങ്കില്‍ ബസ് നിര്‍ത്തില്ലായിരുന്നു. പാറ വരുന്നതിനും മുന്‍പേ ബസ് കടന്നു പോകുമായിരുന്നു.

5. വലുതാവുമ്പോള്‍ ആരാകണമെന്നാണ്, ആഗ്രഹമെന്നോ? ജോലിയുള്ള ഒരാളാകാന്‍!

6 comments:

ഉറുമ്പ്‌ /ANT said...
This comment has been removed by the author.
ഉറുമ്പ്‌ /ANT said...

ഇതിലൊരു തേങ്ങാ ഞാനടിച്ചു. :)

Jayesh/ജയേഷ് said...

ha..ha.rasichu

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

:)

കുഞ്ഞന്‍ said...

ഹഹ രസകരമായ കഥകൾ..

ആദ്യത്തെ കഥയിൽ ഒരു കാര്യം കൂടി എഴുതിച്ചേർക്കാമായിരുന്നു. ആ മൂന്നാം മൈലിൽ ആ ചേട്ടനും ചേച്ചിയും മാത്രമെ ഇറങ്ങിയൊള്ളൂവെന്ന്. അതല്ലെങ്കിൽ, അവർ അവിടെ ഇറങ്ങാതെ ബസ്സിൽ യാത്ര തുടർന്നാലും മൂന്നാം മൈലിൽ വേറെ യാത്രക്കാരൻ ഇറങ്ങിയാൽ ഈ അപകടം സംഭവിച്ചിരിക്കും, ആയതിനാൽ ചോദ്യകഥയിൽ ഈയൊരു കൂട്ടിച്ചേർക്കൽ വേണ്ടതുതന്നെയാണ്.

സുനില്‍ കെ. ചെറിയാന്‍ said...

സന്തോഷം ഉറുമ്പ്, ജയേഷ്, രാമചന്ദ്രന്‍ വെട്ടിക്കാട്ട്, കുഞ്ഞന്‍. ഗുഡ് പോയിന്‍റ്, കുഞ്ഞന്‍. അതു പക്ഷേ പ്രത്യേകിച്ചു പറയണോ?

Blog Archive