Search This Blog

Saturday, November 21, 2009

ബുന്യുവല്‍-ദാലിമാരുടെ ആന്‍ഡലൂസിയന്‍ പട്ടി

തൊള്ളായിരത്തി ഇരുപതുകളിലെ സര്‍റിയലിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ച് ഏകദേശ ധാരണ പോക്കറ്റിലിട്ടുകൊണ്ട് കണ്ടാലും ഷോക്കടിച്ചേക്കാവുന്ന മിനി ഫിലിം. 17 മിനിറ്റാണ്, ലൂയി ബുന്യുവലും സാല്‍വദോര്‍ ദാലിയും ചേര്‍ന്നൊരുക്കിയ 'ആന്‍ഡലൂസിയന്‍ പട്ടി'(1929)യുടെ ദൈര്‍ഘ്യം. ഷോക്കടിപ്പിക്കാന്‍ തന്നെയായിരുന്നു തീരുമാനമെന്നും ദാലി ഓരോ ഐഡിയ പറയുമ്പോള്‍ 'ബാഡ്','ബാഡ്' എന്നും, തീര്‍ത്തും അമൂര്‍ത്തമായത് ഓകെ എന്നും പറഞ്ഞാണ്, ബുന്യുവല്‍ സ്‌ക്രിപ്‌റ്റ് മുന്നോട്ട് കൊണ്ടുപോയതെന്നും ബുന്യുവലിന്‍റെ മകന്‍ അഭിമുഖത്തില്‍ പറയുന്നു.

പുരുഷന്‍ കത്തി മൂര്‍ച്ച കൂട്ടുന്നിടത്ത് തുടങ്ങുന്ന ചിത്രം ആദ്യത്തെ ഷോക്ക് തരുന്നത് അത് ഒരു സ്‌ത്രീയുടെ കണ്ണ്, നിസ്സഹായയായ ആ ഇടതു ക്രിഷ്ണമണി, ഛേദിക്കാനായിരുന്നു എന്ന് കാണിക്കുന്നിടത്താണ്. പുരുഷന്, സംഗീതം മതം തുടങ്ങിയ കാരണങ്ങളാലാവും, സ്‌ത്രീയെ പ്രാപിക്കാന്‍ കഴിയുന്നില്ല. അവര്‍ അത് ആക്രമണോല്‍സുകതയോടെ പ്രതിരോധിക്കുന്നുമുണ്ട്. പ്രാപിക്കാനായുമ്പോള്‍ കൈവെള്ളയില്‍ നിന്നും ഉറുമ്പുകള്‍ ബഹിര്‍ഗമിക്കുന്നത്, ഛേദിക്കപ്പെട്ട ഒരു കൈ, നഗ്‌നമായ പെണ്‍നിതംബം, ബോധമറ്റ് വീഴുമ്പോള്‍ അതൊരു സ്ത്രീയുടെ നഗ്‌ന ശരീരത്തിലേക്കാവണേ എന്ന ആണ്‍ അഭിനിവേശം, ഇട കലരുന്ന സ്വപ്‌നയാഥാര്‍ഥ്യങ്ങള്‍... ഇതൊന്നും ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. ചര്‍ച്ചയുടെ ചട്ടക്കൂടിലൊതുങ്ങുന്നതല്ലല്ലോ സര്‍റിയലിസ്റ്റ് ഫാന്‍റസികള്‍!

എങ്കിലും ഒരഭിപ്രായം പറയാം: 'പട്ടി' ദാലി-ബുന്യുവല്‍മാരുടെ ബ്ളോഗ് പോലെയാണ്. അവര്‍ക്ക് തോന്നിയ പോലെ അവര്‍ ചിത്രമെഴുതി.

2 comments:

Unknown said...

Sunil,
do you have this movie? where can i see it?
seems interesting...

മുസാഫിര്‍ said...

എവിടെയാണു കണ്ടത് സുനില്‍ ? നെറ്റിലാണെങ്കില്‍ ഒരു ലിങ്ക് തരാമോ ?

Blog Archive