Search This Blog

Friday, October 22, 2010

അപൂര്‍ണ്ണ അയ്യപ്പന്‍ ഡോക്യുഭാഗമായി കുവൈറ്റ് മലയാളി

പൂര്‍ത്തിയാക്കാനാവാത്ത സ്വപ്‌നം പോലെ അയ്യപ്പന്‍

കവി അയ്യപ്പനെ കേന്ദ്രപ്രമേയമാക്കി ചലച്ചിത്രകാരന്‍ അവിര റബേക്ക ചെയ്ത ഡോക്യുമെന്‍ററിയുടെ നാളുകള്‍ ഓര്‍ക്കുകയാണ് കുവൈറ്റിലിരുന്ന് ഉത്തമന്‍ വളത്തുകാട് എന്ന കലാകാരന്‍. സ്‌പന്ദമാപിനികള്‍ എന്ന് പേരിട്ട ഡോക്യുമെന്‍ററിയുടെ കലാസംവിധായാകരില്‍ ഒരാളായിരുന്നു ഉത്തമന്‍. 99ല്‍ ചിത്രീകരിച്ച ഡോക്യുമെന്‍ററി സാങ്കേതിക കാരണങ്ങളാല്‍ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.


കൊല്ലം ശാസ്‌താംകോട്ടയിലായിരുന്നു ഷൂട്ടിങ്ങ്. താമസം വേണുഗോപാല്‍ എന്നൊരാളുടെ വീട്ടില്‍. നരേന്ദ്രപ്രസാദ്, ക്രിഷ്‌ണന്‍കുട്ടിനായര്‍, അശോകന്‍ തുടങ്ങിയവരൊക്കെയുണ്ട്. അയ്യപ്പന്‍ ഇടക്കിടെ കേറി വരും. കാണുന്നവരോട് പൈസ ചോദിക്കും. എന്നോടും ചോദിച്ചിട്ടുണ്ട്. കൊടുക്കാന്‍ കൈയില്‍ ഇല്ലാതിരുന്നതിനാല്‍ വ്യസനിച്ചിട്ടുമുണ്ട്.

അലയുന്ന കാറ്റ് എന്നാണ് ഞാന്‍ അയ്യപ്പനെ വിശേഷിപ്പിക്കുക. എനിക്കത് അയ്യപ്പന്‍റെ മുന്‍പില്‍ പറയാന്‍ ഭയമായിരുന്നു. നല്ല പോലെ ചീത്ത വിളിക്കുമെങ്കിലോ എന്ന ഭയം. ഒപ്പമുണ്ടായിരുന്ന കലാസംവിധായകന്‍ ബിജു കൊക്കാത്തോടിനോട് മാത്രം ഞാനത് പറഞ്ഞു. മരിച്ചയാളുടേത് പോലത്തെ കണ്ണുകളായിരുന്നു അയ്യപ്പന്‍റേത്. മുണ്ടും ഷേര്‍ട്ടും വള്ളിച്ചെരിപ്പും വേഷം. എപ്പോഴും ചുണ്ടത്ത് ബീഡി. സിഗരറ്റ് കൊടുത്താലും വേണ്ട. സെറ്റില്‍ സംസാരം കുറവായിരുന്നു. വരുന്നത് കാശു വാങ്ങാനായിരുന്നു. കിട്ടുന്നിടം വരെ ഇരിക്കും. ചോദിക്കുന്നതിന് മാത്രം മറുപടി പറയും. ഘനഗാംഭീര്യ ശബ്‌ദത്തോടെ. കുട്ടികളെ കണ്ടാല്‍ വാ തോരാതെ സംസാരിക്കുമായിരുന്നു. ഷൂട്ടിങ്ങ് കാണാന്‍ വന്ന കുട്ടികളെ അടുത്ത് വിളിച്ചിരുത്തി ഒത്തിരി വര്‍ത്തമാനം പറയും.

നാട്ടില്‍ അവധിക്ക് പോകുമ്പോഴൊക്കെ അയ്യപ്പനെ കാണാന്‍ ശ്രമിച്ചിരുന്നു. സാധിച്ചിട്ടില്ല. ഒരു പുസ്തകക്കടയില്‍ നിന്ന്‍ മുങ്ങിയാല്‍ ഒരു തെരുവില്‍ പൊങ്ങുന്ന ആളായിരുന്നല്ലോ ആ അലയുന്ന കാറ്റ്.

മാവേലിക്കര കല്ലുകുളം ജോര്‍ജ്ജ് എന്നൊരു അമേരിക്കന്‍ അച്ചായനായിരുന്നു പെട്ടിയില്‍ ഉറങ്ങുന്ന ഡോക്യുമെന്‍ററിയുടെ നിര്‍മ്മാതാവ്. അദ്ദേഹവും സംവിധായകന്‍ അവിരയും അയ്യപ്പനെ പുനര്‍ജീവിപ്പിക്കുമെന്ന് ആശിക്കുന്നു ഉത്തമന്‍.
തിരുവനന്തപുരം സ്വദേശിയായ ഉത്തമന്‍ കഴിഞ്ഞ 9 വര്‍ഷമായി കുവൈറ്റിലാണ്.

3 comments:

കുളക്കടക്കാലം said...

uthaman thiruvananthapuram jillakkaranalla. pathanamthitta jillayile thatta swadesiyanu.ippol Kuwaittilulla addehathodu onnu anweshikkumallo.

സുനില്‍ കെ. ചെറിയാന്‍ said...

thanks toms & kulakkata. uthaman has bought a house in thiruvananthapuram.

ബൈജു said...

അയ്യപ്പന്നു പകരം ഇനിയൊരയ്യപ്പനില്ല!

Blog Archive