
നാളത്തെ പ്രസ് മീറ്റിന് മന്ത്രിയുണ്ട് എന്ന് കുവൈറ്റിലെ കോഹിനൂര്‍ ഹോട്ടല്‍ ജീവനക്കാരനായ അവരാച്ചന് വിവരം കിട്ടുമ്പോള്‍ മന്ത്രി പഴയ ജോസേട്ടാനാണെന്നും വിചാരിച്ചില്ല. ഭക്ഷണസമയത്ത് പത്രക്കാരും മന്ത്രിയും വന്നപ്പോള്‍ തിരക്കിലായിപ്പോയ അവരാച്ചന് തിരക്കു കൊണ്ട് വീര്‍പ്പു മുട്ടി. മന്ത്രിയും പല കൈകൊടുക്കലുകളുടെയും പരിചപ്പെടുത്തലുകളുടെയും ഇടയില്‍ അവരാച്ചനെ കണ്ടതിലുള്ള അത്ഭുതവും മറച്ചില്ല. പ്രസ് മീറ്റ് തുടങ്ങിയപ്പോള്‍ മന്ത്രി ആദ്യം പറഞ്ഞു: 'നിങ്ങളുടെ മുന്പില് നില്ക്കുന്ന അവരാച്ചന് എന്റെ അയല്‍ക്കാരനും വേണ്ടപ്പെട്ടവനുമാണ്'. ജ്യൂസ് വിളമ്പുകയായിരുന്ന അവരാച്ചന്റെ മുഖം നാണം കൊണ്ട് തുളുമ്പി. ഭക്ഷണസമയത്ത് വളരെ നാളുകളായി കാണാതിരുന്ന ഡെയ്സിച്ചേച്ചിയും കുഞ്ഞായിരുന്നപ്പോള്‍ കണ്ട ആസാദും (മന്ത്രിയുടെ മകന്)അവരാച്ചനുമായി കുശലം പങ്കു വച്ചു.
3 comments:
!
j'ai adoré ça répliques de sacs haut de gamme mon blog réplique dolabuy voir le site Web Dolabuy Bottega Veneta
check this Dolabuy Fendi Continue Reading dolabuy.su see this Ysl replica bags
Post a Comment