ഇന്ത്യക്ക് പുരട്ടാനുള്ള ലേപനമാണ് സച്ചിന്‍ ടെണ്ടുല്‍ക്കറെന്ന് മനു ജോസഫ് ന്യൂയോര്‍ക്ക് ടൈംസില്‍. അടുത്ത മാസം പുറത്തിറങ്ങാന്‍ പോകുന്ന വിസ്‌ഡന്‍ ക്രിക്കറ്റേഴ്‌സ് അല്‍മനാകില്‍ എഴുത്തുകാരന്‍ രാമചന്ദ്ര ഗുഹ പറഞ്ഞിരിക്കുന്നതാണ് ലേപന കാര്യം. ഓപണ്‍ മാഗസിന്‍റെ എഡിറ്ററാണ് ഈയിടെ പുറത്തിറങ്ങിയ സീരിയസ് മെന്‍ എന്ന നോവല്‍ കര്‍ത്താവ് മനു. 1989ല്‍ തലനിറയെ മുടിയുമായി പതിനാറുകാരന്‍ സച്ചിന്‍ കളി പിടിച്ചടക്കുമ്പോള്‍ സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ഇന്ത്യക്ക് ആഹ്‌ളാദം പകരുന്ന കാഴ്ചയായിരുന്നു അതെന്ന് മനു. സാമ്പത്തിക വൈഷമ്യങ്ങള്‍ മറി കടന്ന ഇന്ത്യക്ക് ഇപ്പോള്‍ ദൈവം എന്ന് ഒരിക്കല്‍ വിശേഷിപ്പിച്ച സച്ചിനെ ക്രിക്കറ്ററായിത്തന്നെ കാണാനാവുന്നുണ്ടെന്ന് ഗുഹ പറയുന്നതായി മനു ക്വോട്ട് ചെയ്യുന്നു. ആക്രമണശൈലി ബാറ്റ് പോലെ കൂടെയുള്ള സച്ചിന്‍ കളിക്കളത്തിന് പുറത്ത് ശാന്തനും വിവാദങ്ങളില്‍ നിന്ന് ദൂരെ മാറിയവനുമാണ്. പരസ്യങ്ങളില്‍ സുന്ദരിമാര്‍ കൂടെയുണ്ടാവാറില്ല. ജീനിയസ്സാണെന്ന അവകാശവാദങ്ങളുമില്ല. ധൂര്‍ത്തോ ആര്‍ഭാട പ്രദര്‍ശനമോ ഇല്ല.
2003ലെ സൌത്ത് ആഫ്രിക്കന്‍ വേള്‍ഡ് കപ്പിനിടെ ദര്‍ബന്‍ ബീച്ചില്‍ ഷര്‍ട്ടിടാതെ നടന്ന സച്ചിന്‍റെ ഫോട്ടോ എടുത്ത പത്രക്കാരനോട് സച്ചിന്‍ പറഞ്ഞത്രെ: മീഡിയ ബിസിനസില്‍ തുടരണമെന്നുണ്ടെങ്കില്‍ കാമറയില്‍ നിന്നും ആ ഫോട്ടോ കളയരുത്. 2003ല്‍ ഇറ്റലിയിലെ ഫെറാറി കാര്‍ കമ്പനി സച്ചിന് സമ്മാനിച്ച കാറിന് കസ്‌റ്റംസ് ഡ്യൂട്ടി (രണ്ടര ലക്ഷം ഡോളര്‍) വേണ്ടെന്ന് വച്ച ഇന്ത്യന്‍ ഗവ തീരുമാനത്തെ പിന്താങ്ങിയതാണ് സച്ചിന്‍റെ പൊതു ജീവിതത്തിലെ ഏക വിക്കറ്റ്. 5 തലമുറക്കായി സമ്പാദിച്ച സച്ചിന് എന്ത് കസ്‌റ്റംസ് ആനുകൂല്യം എന്ന് പൊതുവെ ആള്‍ക്കൂട്ട ആഹ്‌ളാദം മാറ്റി വച്ച് ഇന്ത്യന്‍ പൊതു സമൂഹം ചോദിച്ചെന്ന് മനു.
കഴിഞ്ഞ ലോകക്കപ്പിന്, ടൈം മാഗസിന്‍ സച്ചിനെ കവറായി കൊടുത്തത് മനുവിന്‍റെ ലേഖനത്തിലില്ല. ഈ വര്‍ഷം വിദേശ മാധ്യമങ്ങള്‍ സച്ചിനെ വിട്ട് ഇന്ത്യയെ പൊക്കിയിരിക്കുകയാണ്. പൊളിട്രിക്ക്‌സിന്‍റെ ബൌണ്ടറി ഇന്ത്യ കടക്കുമോ എന്ന കാര്യം മാധ്യമങ്ങളുടെ ക്യാച്ചില്‍ പക്ഷെ ഒതുങ്ങില്ലായിരിക്കും.
Search This Blog
Thursday, March 17, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment