നിന്‍റെ പേര്, എന്‍റെ പ..
ഡിന്നര്‍ ചെലവ് കൂടുതലാണ്. അടിവസ്‌ത്രങ്ങള്‍ ചിലപ്പോള്‍ അടിയില്‍ കലാശിക്കും. പൂക്കള്‍ വാടും, ചോക്കലേറ്റ് ഉരുകും, ആശംസാകാര്‍ഡുകള്‍ മുഷിയും, പോരാത്തതിന് പുതുമയുമില്ല. അപ്പോള്‍പ്പിന്നെ വാലന്‍റൈന്‍ ദിനത്തില്‍ എന്ത് സമ്മാനിക്കും? ന്യൂയോര്‍ക്കിലെ വൈല്‍ഡ്‌ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി പുതുമയാര്‍ന്ന ഒരു വാലന്‍റൈന്‍ സമ്മാനം കൊണ്ടുവന്നു. പാറ്റകള്‍, നല്ല സുന്ദരന്‍ പാറ്റകള്‍! പത്ത് ഡോളര്‍ സൊസൈറ്റിക്ക് കൊടുത്താല്‍ നിങ്ങളുടെ പ്രാണപ്രേയസിയുടെയോ പ്രേയസന്‍റെയോ പേര് പാറ്റക്കിടും. അതല്ലേ നിലനില്‍ക്കുക? ചോദ്യം പ്രസക്തം.
പാണ്ടയും ജാക്കും പിന്നെ..
മെയ് മാസം ഒടുവില്‍ കുങ്ങ്‌ഫു പാണ്ട രണ്ടാം ഭാഗം റിലീസ് ചെയ്യും. ചിത്രത്തിലെ അഭിനേതാവ് ജാക്ക് ബ്‌ളാക്ക് പ്രമോഷനുമായി നടക്കവെ അറ്റ്‌ലാന്‍റ കാഴ്‌ചബംഗ്‌ളാവില്‍ നിന്നൊരു ക്ഷണം. അവിടത്തെ പാണ്ടക്ക് ഒരു പേര് വേണം. സംശയമെന്ത്? പോ എന്ന് തീരുമാനിക്കപ്പെട്ടു. നൂറാം ദിവസം തികച്ച പാണ്ടക്ക് നാലര കിലോ തൂക്കമുണ്ട്. കുങ്ങ്‌ഫു പാണ്ട ചിത്രത്തിലെ പാണ്ടയുടെ പേര് ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധമുണ്ടോ? അതിനുത്തരം പറയാന്‍ ഒരു ജാക്കുമില്ല.
ഫ്രീ കോണ്‍ഡം ആപ്പ്
ഗര്‍ഭനിരോധന ഉറകള്‍ എവിടെ കിട്ടുമെന്നറിയാന്‍ ഒരു മൊബൈല്‍ ആപ്‌ളിക്കേഷന്‍. ന്യൂയോര്‍ക്ക് സിറ്റി ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്‍റ് വക സ്‌മാര്‍ട്ട്‌ഫോണ്‍ ആപ്‌ളിക്കേഷന്‍ ഫ്രീ കോണ്‍ഡം എവിടെ കിട്ടുമെന്ന് പറഞ്ഞു തരും. ന്യൂയോര്‍ക്ക് നഗരത്തില്‍ ഫ്രീ ഉറകള്‍ കൊടുക്കുന്ന ആയിരം സെന്‍ററുകളുണ്ടത്രെ. മുപ്പത് ലക്ഷം ഉറകള്‍ ഒരു മാസമെന്ന കണക്കിലാണ് ഡെലിവറി. വലിയൊരു ഡെലിവറിയില്‍ നിന്ന് രക്ഷ. സെക്‌സ് പ്രമോട്ട് ചെയ്യുകയാണോ എന്ന വിമര്‍ശനത്തിന് മറുപടി: അല്ല, സേഫ് സെക്‌സ് പ്രമോട്ട് ചെയ്യുകയാണ്.
പുതിയ ഹിറ്റ് ചിത്രകഥ
കെയ്‌റ്റ് ആന്‍ഡ് വില്യം: എ വെരി പബ്‌ളിക് ലവ് എന്ന ചിത്രകഥ ഏപ്രില്‍ ആദ്യം ഇറങ്ങും. നായികാ നായകന്‍മാര്‍ രാജകീയ ഇണകള്‍ തന്നെ. സാധാരണ പെണ്‍കുട്ടി പ്രശസ്‌തനായ ഒരാളെ പ്രേമിച്ച് വിവാഹിക്കുന്നതില്‍ വിജയിക്കുന്നത് ചിത്രകഥ-സിനിമകളുടെ വിജയ ഫോര്‍മുല ആയതിനാല്‍ ഈ അമര്‍ ചിത്രകഥയും ഹിറ്റാവുമെന്നുറപ്പ്. ബ്രിട്ടീഷ് പ്രസാധകരാണ് റോയല്‍ കമിതാക്കളെ കഥാപാത്രങ്ങളാക്കി വരച്ച് വില്‍ക്കുന്നത്. ദേ , കേള്‍ക്കണ്‍ണ്ടോ? ദാ വരുന്നൂ മറ്റൊരു ചിത്രകഥ. ഒരേ കടല്‍. ഒരേ പാത്രങ്ങള്‍. പ്രസാധകര്‍ അമേരിക്കയില്‍ നിന്നെന്ന വ്യത്യാസം!
ഹാ പശൂ!
ഇന്‍റര്‍നാഷണല്‍ ലൈവ്-സ്‌റ്റോക്ക് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഈയിടെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത് വളര്‍ത്തുമ്രുഗങ്ങള്‍ മൂലം ഒരോ നാലു മാസത്തിനിടയിലും ഓരോരോ രോഗങ്ങള്‍ ഉല്‍ഭവിക്കുന്നുവെന്നാണ്. പശുക്കളും പന്നികളുമാണത്രെ പ്രധാനപ്രതികള്‍. സാര്‍സ്, പന്നിപ്പനി മുതലായ മാരകരോഗങ്ങള്‍ കൊണ്ട് കൂടുതലും ബുദ്ധിമുട്ടിലാവുന്നത് വികസ്വര രാജ്യങ്ങളാണെന്നും റിപ്പോര്‍ട്ടില്‍. ചൈനയില്‍ പരീക്ഷിച്ചത് പോലെ ഇനി ഡ്യൂപ്‌ളിക്കേറ്റ് പാലും മുട്ടയും മാര്‍ക്കറ്റ് കീഴടക്കുന്ന കാലം വരുമോ?
മദ്യകാലന്‍
ലോകത്ത് നാലു ശതമാനത്തോളം മരണത്തിനുത്തരവാദി മദ്യമാണെന്ന് ലോകാരോഗ്യ സംഘടന. എയിഡ്‌സിനേക്കാള്‍, ടിബിയേക്കാള്‍, ഹിംസയേക്കാള്‍ വില്ലനാകുന്നു മദ്യം. 25ലക്ഷം പേരാണ് ലോകത്ത് മദ്യം മൂലം ഓരോ വര്‍ഷവും മരണമടയുന്നത്. 15 മുതല്‍ 60വയസു വരെയുള്ളവരാണത്രെ കൂടുതലും കുടിച്ച് കുടിയൊഴിക്കപ്പെടുന്നവര്‍. പാര്‍ട്ടിയിലോ സാന്ദര്‍ഭികമായോ അല്ല, ഫിറ്റാവാന്‍ വേണ്ടി കുടിക്കുന്നവരുടെ എണ്ണം ലോകത്ത് വര്‍ദ്ധിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍. വിവിധ തരം കാന്‍സറുകള്‍, കരള്‍രോഗങ്ങള്‍, അപസ്‌മാരം, മുതലായവയാണ്, മദ്യപാനത്തിന്‍ വഹ ബൈ പ്രൊഡക്‌റ്റുകള്‍.
അഫ്‌ഗാനിസ്ഥാനില്‍ ഭര്‍ത്താവിനാല്‍ മൂക്കും ചെവിയും ഛേദിക്കപ്പെട്ട അയിഷ ബിബിയുടെ ഫോട്ടോക്ക് വേള്‍ഡ് പ്രസ്സ് ഫോട്ടോ അവാര്‍ഡ്. ജൂഡി ബീബര്‍ എന്ന സൌത്ത് ആഫ്രിക്കന്‍ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ എടുത്ത അയിഷയുടെ ചിത്രം ടൈം മാഗസിന്‍റെ കവറായി പ്രസിദ്ധീകരിച്ചിരുന്നു. താലിബാന്‍ നിയമത്താല്‍ ശിക്ഷയേറ്റ അയിഷയെ യുഎസ് സേന രക്ഷിക്കുകയും അമേരിക്കയിലേക്ക് ചികില്‍സക്കായി അയക്കുകയും ചെയ്തിരുന്നു. അയിഷ ഇപ്പോള്‍ അമേരിക്കയിലാണ്.
മാര്‍ഗരറ്റ് താച്ചര്‍ സിനിമ
അമേരിക്കന്‍ നടി മെറിള്‍ സ്‌ട്രീപ് മാര്‍ഗരറ്റ് താച്ചറായി അഭിനയിക്കുന്ന വാര്‍ത്ത മാധ്യമലോകം ഹര്‍ഷാരവങ്ങളോടെയാണ്, എതിരേറ്റത്. ദി അയേണ്‍ ലേഡി എന്ന് പേരിട്ടിരിക്കുന്ന ചിത്രം തന്നെ വാര്‍ത്തയാണ്. ദ കിങ്ങ്‌സ് സ്‌പീച്ച് എന്ന ജോര്‍ജ്ജ് ആറാമന്‍റെ വിക്ക് ചിത്രം ഓസ്‌കര്‍ നിശയില്‍ കസറുമെന്നത് ഒരു കാരണം. ഇപ്പോള്‍ ബ്രിട്ടീഷ് രാജാവ്, അടുത്തത് ബ്രിട്ടീഷ് പ്രധാനമന്ത്രി എന്ന് പറയുന്നവര്‍ ഇല്ലാതില്ല. ഉരുക്കു വനിതയുടേതു പോലെ ഹെയര്‍ സ്‌റ്റൈലില്‍ മാറ്റം വരുത്തി ഹോളിവുഡ്‌കാരി റെഡിയായിക്കഴിഞ്ഞു. മുന്‍ ചിത്രങ്ങളിലൊക്കെ പല ഉച്ചാരണം പറയുന്ന കഥാപാത്രങ്ങള്‍ അവതരിപ്പിച്ച ക്രെഡിറ്റ് മിസ് സ്‌ട്രീപിന്, സ്വന്തം.
പുതിയ ഫാരന്‍ഹീറ്റ്
2004ല്‍ ഏറെ ചൂടുണ്ടാക്കിയ ഫാരന്‍ഹീറ്റ് 9/11 എന്ന മൈക്കിള്‍ മൂര്‍ ഡോക്യുമെന്‍ററി ഇപ്പോള്‍ പുതിയ ചൂട് വീശിയിരിക്കുന്നു. ഡോക്യുമെന്‍ററി സംവിധായകന്‍ മൈക്കിള്‍ മൂര്‍ വിതരണക്കാര്‍ക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ്. 27 ലക്ഷം ഡോളര്‍ വിതരണക്കമ്പനി പറ്റിച്ചു എന്നാണ് മൂര്‍ ആരോപിക്കുന്നത്. ഫാരന്‍ഹീറ്റില്‍ ഇറാഖ് അധിനിവേശവും ജോര്‍ജ്ജ് ബുഷും ഏറെ വിമര്‍ശന വിധേയമാക്കിയിരുന്നു. മൂറിന്‍റെ ഏറ്റവും പ്രശസ്തവും പണം വാരി ഡോക്യുമെന്‍ററിയും ഫാരന്‍ഹീറ്റ് തന്നെ. 222 മില്യണ്‍ ഡോളര്‍ ആണ് ലോകവരുമാനം.
ഒരു നാടകവും ഒരു പെണ്ണും
ഓജസ് സുനിതി വിജയ് ഒറ്റയാള്‍ നാടകം കളിക്കുന്ന കലാകാരിയാണ്. അവരുടെ ടോര്‍ച്ച്‌ബെയറര്‍ എന്ന ഏകാങ്കം ഡല്‍ഹി കോളജുകളില്‍ നിരവധി തവണ അവതരിപ്പിക്കപ്പെട്ടു. മണിപ്പൂരില്‍ സെക്യൂരിറ്റി ഫോഴ്‌സ് സ്‌ത്രീകളോട് പെരുമാറുന്നത് അവര്‍ വര്‍ണ്ണിക്കുന്ന ഡയലോഗ് 21 വയസിന് മുകളിലുള്ളവര്‍ക്ക് പോലും ദഹിക്കില്ല. വടക്കുകിഴക്കന്‍ ഇന്ത്യയില്‍ ചെറുത്തുനില്‍പ്പിന്‍റെ പ്രതീകമായി നിരാഹാരം ആരംഭിച്ച, പത്ത് വര്‍ഷമായി ഉപവസിക്കുന്ന ഇറോം ഷര്‍മ്മിളയുടെ കഥയാണ് ഓജസ് നാടകവല്‍ക്കരിക്കുന്നത്. വടക്കുകിഴക്കന്‍ പ്രതീകം ഇപ്പോള്‍ ലോകത്തോളം വലുപ്പമാര്‍ജ്ജിച്ചിരിക്കുന്നു.
ദുബായ് - ഹോളിവുഡ് കല
സൌദി അറേബ്യയില്‍ അന്താരാഷ്‌ട്ര സ്‌പോര്‍ട്ട്‌സ് അക്കാദമി വരുന്ന വാര്‍ത്തക്ക് പിറകേ വരുന്നു ദുബായ് ആര്‍ട്ട്‌സ് അക്കാദമി വാര്‍ത്ത. ഹോളിവുഡ് താരം കെവിന്‍ സ്‌പേസി നായക്ത്വം വഹിക്കുന്ന തിയറ്റര്‍ ആര്‍ട്ട്‌സ് അക്കാദമി സ്‌പോണ്‍സര്‍ ചെയ്യുന്നത് ഒരു ദുബായ് എണ്ണ ബിബിസിനസുകരനാണ്. സ്‌പേസിക്ക് ലണ്ടനില്‍ ഒരു തിയറ്റര്‍ സ്ഥാപനം ഉണ്ട്.
Search This Blog
Subscribe to:
Post Comments (Atom)
No comments:
Post a Comment