അമേരിക്കയില്‍ ഒരു വര്‍ഷം വേണ്ടത് 90 ലക്ഷം പക്ഷിമാംസം. നാല്‍പത് വര്‍ഷത്തിന് ശേഷം ഏഷ്യ, കണക്കുപ്രകാരം, അമേരിക്കന്‍ സാമ്പത്തികസ്ഥിതിയിലെത്തുമെങ്കില്‍, അമേരിക്കന്‍ ജീവിതശൈലി അനുകരിക്കുമെങ്കില്‍ ഒരു വര്‍ഷം ഏഷ്യക്കായി വേണ്ട പക്ഷിമാംസം പന്തീരായിരം കോടി കവിയും. ഏഷ്യന്‍സ് വെജിറ്റേറിയന്‍സാണെന്ന് പറഞ്ഞാലും സുഭിക്ഷ ഭക്ഷണത്തിനുള്ള വക ഏഷ്യയിലുണ്ടാവുക സാമ്പത്തിക ചക്രത്തെ വീണ്ടും തിരിക്കും. അപ്പമുണ്ടായാലും തിന്നാന്‍ പറ്റാത്ത അവസ്ഥ വരാം. പത്ത് വര്‍ഷ മുന്‍പ് സ്വകാര്യവാഹനങ്ങള്‍ എന്നത് ചൈനയില്‍ അപൂര്‍വമായിരുന്നു. ഇപ്പോള്‍ വാഹന ഉപഭോഗത്തില്‍ ചൈന അമേരിക്കയെ ഓവര്‍ടേക്ക് ചെയ്തിരിക്കുകയാണ്. ഭൂമിയിലെ എണ്ണ കുടിച്ചു വറ്റിക്കുന്നതില്‍ ഇന്ത്യയും മോശമല്ലാത്ത പങ്ക് വഹിക്കും.
പറയുന്നത് ചന്ദ്രന്‍ നായര്‍, കണ്‍സംപ്‌ഷനോമിക്‌സ് എന്ന പുസ്തകമെഴുതി എങ്ങനെ ഏഷ്യക്ക് ക്യാപിറ്റലിസത്തെ പുനര്‍നിര്‍വചിക്കാനും ഭൂമിയെ രക്ഷിക്കാന്‍ കഴിയുമെന്നും സമര്‍ത്ഥിച്ച മലേഷ്യന്‍ മലയാളി.
അയ്യോ-എല്ലാം-തകര്‍ന്നു-വിചാരത്തിന് അപവാദങ്ങളുണ്ട്. ഇന്ത്യയിലെയും ചൈനയിലെയും ഗ്രാമവാസികള്‍ നഗരങ്ങളിലേക്ക് പ്രവഹിക്കാതെ ഗ്രാമ്യം തുടര്‍ന്നാല്‍ - വികസനം ഗ്രാമങ്ങളിലേക്ക് പോസിറ്റീവായ അര്‍ത്ഥത്തില്‍ വരും. പരിസ്ഥിതിയും കാര്‍ഷികരംഗവും ജീവന്‍ വെടിഞ്ഞേക്കില്ല. കാര്‍ബണ്‍ ബഹിര്‍ഗമന തോത് അനുസരിച്ച് വിലയീടാക്കുക, മണ്ണിനും വെള്ളത്തിനും ടാക്‌സ് ചുമത്തുക പോലുള്ള കാര്യങ്ങള്‍ സര്‍ക്കാരുകള്‍ ചെയ്താല്‍ ഏഷ്യക്ക് സാമ്പത്തിക ദുരവസ്ഥയെ ചെറുക്കാം.
ചലനാത്മകമായ ഉപഭോഗം നടക്കുന്ന സമൂഹത്തിലേ സാമ്പത്തികരംഗവും ചടുലമാകൂ എന്ന സങ്കല്‍പം മാറ്റണം. ഏഷ്യക്ക് വേണ്ടത് കണ്‍സ്‌ട്രെയ്‌ന്‍ഡ് കണ്‍സംപ്‌ഷനാണ്. പിശുക്കോ നിയന്ത്രണമോ അല്ല അത്. സുരക്ഷയെകരുതി ചെലവിന് മേല്‍നോട്ടം വഹിക്കുന്ന മനോഭാവമാണത്. നമ്മുടെ സ്രോതസുകളെ മറക്കാത്ത കരുതല്‍.
Search This Blog
Tuesday, June 7, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment