Search This Blog

Wednesday, February 8, 2012

ബിസിനസ്-ചാരിറ്റി-സ്‌നേഹാന്വേഷി

വിര്‍ജിന്‍ മെഗാസ്‌റ്റോര്‍ (കുവൈറ്റില്‍ ഈ മാസമൊടുവില്‍ കടയടക്കും) ഉടമ സര്‍ റിച്ചാര്‍ഡ് ബ്രാന്‍സന്‍ ബലൂണില്‍ ലോകം കറങ്ങാന്‍ പദ്ധതിയിട്ടിട്ടുണ്ട്. ഗൂഗ്‌ള്‍ സി ഇ ഓ ലാരി പെയ്‌ജിന് വെള്ളത്തില്‍ കൈറ്റ്ബോഡിങ്ങ് നടത്തുന്നതിലാണ് പ്രധാന ലഹരി. യു എസ് എയര്‍വെയ്‌സ് ഗ്രൂപ്പിന്‍റെ ഡോ പാര്‍ക്കര്‍ കാളയോട്ട മല്‍സരങ്ങളില്‍ പങ്കെടുത്തു. ഈയിടെ സ്വവിമാനാപകടത്തില്‍ കൊല്ലപ്പെട്ട മൈക്രോണ്‍ (കമ്പ്യൂട്ടര്‍ ചിപ്പുകള്‍ നിര്‍മ്മിക്കുന്ന) മുതലാളി ആപ്പിള്‍ടണ്‍ വായുവില്‍ യുദ്ധാഭ്യാസങ്ങള്‍ നടത്തുമായിരുന്നു. ഇത്തരം ഭ്രാന്തുകളുടെ ഭാഗം പേറുന്ന ഒരു മലയാളി ബിസിനസുകാരനെ പരിചയപ്പെടുക: ചെമ്മണൂര്‍ ജുവലേഴ്‌സിന്‍റെ ബോബി ചെമ്മണൂര്‍. മാരത്തണ്‍ ഓട്ടം, പഞ്ചഗുസ്തി, വോളിബോള്‍ ഹരങ്ങളായുള്ള ബിസിനസ്-ചാരിറ്റി-സ്‌നേഹാന്വേഷി.


പെരുമ്പാവൂരിനടുത്ത് കീഴില്ലം സ്‌കൂള്‍ ബോര്‍ഡിങ്ങിലായിരുന്നു, നന്നായി പഠിച്ചിരുന്നതു കാരണം!, ഹൈസ്‌കൂള്‍ വിദ്യാഭ്യാസം. ഒമ്പതാം ക്‌ളാസിലൊക്കെ നല്ലപോലെ സിഗരറ്റ് വലിക്കും, ക്‌ളസ് കട്ട് ചെയ്യും. 500 രൂപയാണ് അപ്പന്‍ തരുന്ന പോക്കറ്റ് മണി. അത് പെട്ടെന്ന് തീരും. പിന്നെ പണം കണ്ടെത്തുന്നത് പഠിക്കുന്ന പുസ്തകങ്ങള്‍ വിറ്റാണ്. യൂണിഫോമും വില്‍ക്കും. പുസ്തകവും യൂണിഫോമും ചീത്തയായെന്നും പറഞ്ഞ് പിന്നേം വാങ്ങാമല്ലോ. 5 രൂപക്ക് കള്ള്. ഇതാണ് സഹപാഠികള്‍ യൂണിഫോം വിറ്റ് വാങ്ങിക്കൊണ്ടു വരുന്നത്.

ഏഴാം ക്‌ളാസിലേ ഡ്രൈവിങ്ങ് അറിയാം. ഒരിക്കല്‍ സ്‌കൂളില്‍ നിന്ന് എന്നെ കൊണ്ടുപോകാന്‍ വന്ന ഡ്രൈവറുമായി തിരിച്ച് പോരുമ്പോള്‍ എനിക്ക് ഡ്രൈവ് ചെയ്യണമെന്ന് പറഞ്ഞ് ഉടക്കുണ്ടാക്കി. ഡ്രൈവര്‍ ഇറങ്ങിപ്പോയി. ഞാന്‍ വണ്ടിയെടുത്ത് ഓടിച്ചു പോയി. ഡ്രൈവറില്ലാതെ ഒരു വണ്ടി പോകണ കണ്ടെന്ന് വഴിപോക്കര്‍ പറഞ്ഞെന്നറിഞ്ഞു.

ഒരിക്കല്‍ ഡോര്‍മിറ്ററിയില്‍ അങ്ങനെ പുകച്ചു കൊണ്ടിരുന്നപ്പോഓള്‍ മദര്‍ തെരെസയുടെ ഒരു പുസ്‌തകം തറയില്‍ കിടക്കുന്നത് കണ്ടു. അതെടുത്ത് മറിച്ചു നോക്കിയപ്പോള്‍ അവര്‍ ഒരു വിഡ്ഢിയാണല്ലോ എന്ന് തോന്നി. പിറ്റേന്നും അങ്ങനെയിരുന്നപ്പോള്‍ ആ പുസ്തകം അങ്ങനെ തന്നെ കിടക്കുന്നു. അത് വായിച്ചു തീര്‍ത്തു. അവര്‍ ഒരു വ്യത്യസ്‌തയാണല്ലോ എന്ന് തോന്നി. വിഡ്ഢി ഞാനാണെന്നും. എനിക്കും വ്യത്യസ്തനാവണമായിരുന്നു. കോളജ് വിദ്യാഭ്യാസത്തോടെ (തൃശൂര്‍ ചിന്മയ മിഷന്‍) മറ്റീരിയല്‍ സുഖങ്ങളൊക്കെ അനുഭവിച്ചു തീര്‍ത്തു. പെണ്‍കുട്ടികള്‍ കല്യാണം കഴിക്കണമെന്നു പറഞ്ഞ് വീട്ടിലേക്ക് വരാന്‍ തുടങ്ങി. ഞാന്‍ കല്യാണം വേണ്ടെന്ന ഒരു തീരുമാനത്തിലെത്തിയിരുന്നു. അമ്മ അതറിഞ്ഞപ്പോള്‍ ആത്മഹത്യ ചെയ്തു കളയുമെന്നൊക്കെപ്പറഞ്ഞ് 22 വയസില്‍ കെട്ടി. കൂടുതല്‍ അറ്റാച്ച്‌മെന്‍റ് ഇല്ലാതിരിക്കാന്‍ ഒരു കുട്ടിയില്‍ നിര്‍ത്തി. മകള്‍ ഇപ്പോള്‍ ഡിഗ്രിക്ക് പഠിക്കുന്നു.

അള്‍ട്ടിമേറ്റ് ലവ് എന്നൊക്കെ പറയുന്നത് കുടുംബത്തിന്‍റെ ഠ വട്ടത്തില്‍ കിട്ടില്ല. അങ്ങനെയാണ് ചാരിറ്റി പ്രവര്‍ത്തനം തുടങ്ങുന്നത്. ഞാനത് എന്‍റെ കുടുംബത്തെ പറഞ്ഞ് മനസിലാക്കി.(ബാസ്‌ക്കറ്റ്‌ബോള്‍ കളിക്കാരിയാണ് ഭാര്യ). വഴിവക്കില്‍ വ്രണങ്ങളുമായി കാണുന്ന പാവങ്ങളെ കൊണ്ടു പോയി പാര്‍പ്പിക്കും. ഇപ്പോള്‍ മൂന്ന് സ്ഥലങ്ങളില്‍ ചെമ്മണൂര്‍ പുവര്‍ ഹോംസ് ഉണ്ട്. കോഴിക്കോട് 100 പേരുണ്ട്. ഞാന്‍ ഒരു മൂഡ് തോന്നിയാല്‍ അവരോടൊപ്പം ചെലവഴിക്കും, മുറിവുകളില്‍ മരുന്ന് വച്ച് കെട്ടും. ആദ്യമൊക്കെ പഴുത്ത വ്രണങ്ങളില്‍ നിന്ന് ചെലവും മറ്റും ഒലിക്കുന്നത് കാണുമ്പോള്‍ വല്ലായ്‌ക തോന്നിയിരുന്നു. ഇപ്പോള്‍ അങ്ങനെയൊന്നുമില്ല. മുറിവ് ഡ്രസ്സ് ചെയ്യുമ്പോള്‍ ഗ്‌ളൌസ് പോലും ഇടാറില്ല. ചെമ്മണൂര്‍ ജുവലേഴ്‌സില്‍ ജോലിക്ക് അപേക്ഷിക്കുന്നവരോട് ഞാനാവശ്യപ്പെടുന്ന ആദ്യ യോഗ്യത അവര്‍ക്ക് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യാനാവുമോ എന്നാണ്. കൈരളി ടിവിയിലുണ്ടായിരുന്ന ജി എസ് പ്രദീപ് ഞങ്ങളുടെ ടീമില്‍ ഉള്ളയാളാണ്. ഓരോ ചെമ്മണൂര്‍ ഉള്ളിടത്തും ഓരോ പുവര്‍ ഹോം തുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ പോകുന്നത്. ബിസിസ്നസില്‍ നിന്ന് കിട്ടുന്ന പണം ചാരിറ്റിക്ക് കൂടി ഉപകാരപ്രദമായ രീതിയില്‍ ഉപയോഗിക്കാവുന്ന ട്രസ്‌റ്റിന് രൂപം കൊടിത്തു.

2 comments:

Prof. Tekay said...

Great to know your about charity work. You are special.
May god bless you.
Thankachan
Flotrida
professortk@gmail.com

teighez said...

replica bags in dubai replica bags in gaffar market replica bags supplier

Blog Archive