Search This Blog

Saturday, February 11, 2012

പ്രവാസിപ്പണം എവിടെ പോകുന്നു?

ലോകജനസംഖ്യയുടെ മൂന്ന് ശതമാനം (215 ദശലക്ഷം) അവരുടെ രാജ്യത്തിന് പുറത്ത് ജീവിക്കുന്നു. ഇന്ത്യയാണ് ലോകത്തെ ഏറ്റവും വലിയ പ്രവാസിപ്പണം അയച്ചു കിട്ടുന്ന രാജ്യം. മറുനാടന്‍ ഭാരതീയര്‍ നാട്ടിലയക്കുന്ന പണത്തിന് എന്ത് സംഭവിക്കുന്നു. കുവൈറ്റ് കേരള മുസ്‌ലിം അസോസിയേഷന്‍ സംഘടിപ്പിച്ച എന്‍ ആര്‍ ഐ കോണ്‍ഫറന്‍സില്‍ നിന്ന്:


എ എം ഹസന്‍, മുന്‍മന്ത്രി: കണക്കുകള്‍ പറയുന്നത് ഇന്ത്യയിലേക്ക് മൂന്നര ലക്ഷം കോടി രൂപയാണ് 2011ല്‍ പ്രവാസി ഇന്ത്യാക്കാര്‍ അയച്ചത്. കേരളത്തിലേക്ക് അമ്പതിനായിരം കോടി വന്നു. ആഗോളവല്‍ക്കരനം എന്ന പദം പ്രചാരത്തില്‍ വരുന്നതിനും എത്രയോ മുന്‍പ് മലയാളി അത് തുടങ്ങി. മലയാളികള്‍ അയക്കുന്ന പണമൊക്കെ എവിടെ പോകുന്നു? പണിത മണിമന്ദിരങ്ങള്‍ വൃത്തിയാക്കാതെ കിടക്കുന്നു. റോഡിലാണെങ്കില്‍ വാഹനങ്ങള്‍ തട്ടിയിട്ട് നടക്കാന്‍ വയ്യ. കേരളത്തിന് പുറത്തുള്ള ഒരു കോടി മലയാളികള്‍ തിരിച്ചു വരരുതേ എന്നാണ് സര്‍ക്കാര്‍ പ്രാര്‍ത്ഥിക്കുന്നത്. എന്‍ ആര്‍ ഐ എന്നത് നെവര്‍ റിട്ടേണ്‍ റ്റു ഇന്ത്യ എന്നാവുമോ?

സഗീര്‍ തൃക്കരിപ്പൂര്‍, കെ കെ എം എ ചെയര്‍മാന്‍: ഫൌണ്ടേഷന്‍ ഫൊര്‍ എന്‍ഹാന്‍സിങ്ങ് എക്‌സ്‌പാട്രിയേറ്റ് ലൈഫ് (ഫീല്‍) എന്ന ഞങ്ങളുടെ സഹോദര പ്രസ്ഥാനം കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഓരോ രണ്ടാം ശനിയാഴ്‌ചയും കുടുംബിനികള്‍ക്ക് സ്‌കില്‍സ് ഫൊര്‍ ബെറ്റര്‍ ലൈഫ് എന്ന വിഷയത്തില്‍ അതാത് മേഖലകളിലെ വിദഗ്‌ധര്‍ ക്‌ളാസെടുക്കും. 2015ല്‍ അമ്പതിനായിരം കുടുംബിനികളെ ജീവിതാഭിമുഖീകരണത്തിന് സജ്ജരാക്കും.

പത്മശ്രീ ഡൊക്‌ടര്‍ ആസാദ് മൂപ്പന്‍, ഡി എം ഹെല്‍ത്ത് കെയര്‍, യു എ ഇ: പ്രവാസികളേ, നിങ്ങള്‍ സാമ്പാദ്യം നാട്ടിലയക്കരുത്. അയച്ചാല്‍ അത് ഉല്‍പാദനക്ഷമതയില്ലാത്ത സ്‌കീമുകളില്‍ പോയി വൃഥാവിലാവും. ഓരോ പഞ്ചായത്തടിസ്‌ഥാനത്തിലും എന്‍ ആര്‍ ഐ സഹകരണ സംഘങ്ങള്‍ തുടങ്ങി കുറച്ച് പേര്‍ക്ക് തൊഴില്‍ നല്‍കാവുന്ന സ്‌ഥാപനങ്ങള്‍ തുടങ്ങുവാന്‍ പ്രവാസികള്‍ക്കാവണം. മലപ്പുറത്തെ 20% പേര്‍ പ്രവാസികളാണ്. ഇടുക്കിയില്‍ ഒരു ശതമാനത്തോളം പേരും. എന്‍ ആര്‍ ഐ കോ ഓപ് സൊസൈറ്റി കേരളമെങ്ങും വ്യാപിക്കട്ടെ. 40,000 പേര്‍ ഒരു പഞ്ചായത്തിലുണ്ട്. അവരില്‍ പതിനായിരം സ്‌ത്രീകളുടെ സ്വര്‍ണ്ണാഭരണങ്ങള്‍ എത്ര കോടിയുടെ മൂല്യമാണെന്ന് ആലോചിച്ച് നോക്കൂ.

ടൊയോട്ട സണ്ണി, സഫീന ജനറല്‍ ട്രേഡിങ്ങ്: ഞാന്‍ 55 വര്‍ഷമായി കുവൈറ്റില്‍. ഒരുപാട് ഡിസ്‌കഷന്‍സ് കേട്ടു. ഒന്നും നടക്കുന്നില്ല. നമ്മുടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ സ്ഥലമുള്ളത് സര്‍ക്കാരിനാണ്. കെ കെ എം എ അര്‍ഹരായ പ്രവാസികളെ കണ്ടു പിടിച്ച് സര്‍ക്കാരിന് സമര്‍പ്പിച്ചാല്‍ എസ് ബി ടി ലോണ്‍ തരുമോ? (SBT എംഡി നന്ദകുമാരന്‍ സദസിലുണ്ട്). സ്ഥലം സര്‍ക്കാര്‍ തരണം. 2 കോടി രൂപ ഞാന്‍ ഡെപോസിറ്റ് ചെയ്യാം.

ഇ ഡി ടൈറ്റസ്, ബഹ്‌റിന്‍ എക്‌സ്‌ചെയ്‌ഞ്ച് കമ്പനി: ഞാന്‍ 22 വര്‍ഷം മുന്‍പ് കുവൈറ്റില്‍ വന്നതാണ്. നാട്ടില്‍ 2 ലക്ഷം രൂപ വിലയുള്ള ഫ്‌ളാറ്റ് വാങ്ങണമെന്നുണ്ടായിരുന്നു. ആ ഫ്‌ളാറ്റിന് 2 കോടി രൂപയായി. ഞാനിപ്പോഴും ജോലി ചെയ്യുന്നു. എന്‍ ആര്‍ ഐക്കാരുടെ നാട്ടിലുള്ള കുടുംബങ്ങള്‍ അമേരിക്കയെപ്പോലെയാണ്. അവര്‍ ചിലവഴിച്ചു കൊണ്ടേയിരിക്കുന്നു. എന്‍ ആര്‍ ഐക്കാര്‍ ഡെവലപിങ്ങ് രാജ്യങ്ങളെപ്പോലെയും - സേവ് ചെയ്തു കൊണ്ടിരിക്കുന്നു.

സുധീര്‍ കുമാര്‍ ഷെട്ടി, യു എ ഇ എക്‌സ്‌ചെയ്‌ഞ്ച്: കര്‍ണ്ണാടകയില്‍ ധര്‍മസ്ഥല എന്നൊരു ഗ്രാമമുണ്ട്. അവിടത്തുകാര്‍ മദ്യത്തെ നാടു കടത്തി. ഇപ്പോള്‍ അവര്‍ക്ക് മിച്ചമേറെയുണ്ട്. ഐശ്വര്യം വാഴുന്നൊരു സ്ഥലമാണത്. നമ്മുടെ മക്കളെ, യുവതയെ ബിരുദാനന്തരക്കാരാവാതെ ഇലക്‌ട്രീഷ്യന്‍മാരോ, പ്‌ളംബര്‍മാരോ ആക്കുകയാണെങ്കില്‍ ഒരു ജോലി പ്രശ്‌നവും ഉണ്ടാകില്ല.

ജോണ്‍ മാത്യു, അറബി എനര്‍ടെക്ക്: ഒരു വെല്‍ഡറിന് കിട്ടുന്നത് 120 ദിനാര്‍. ഡൊമസ്‌റ്റിക് ഹെല്‍പറിന്, 60 ദിനാര്‍. സാധരണക്കാരന്‍റെ ആവറേജ് ശമ്പളം 80 ദിനാറാണ്. അവന്‍ പത്ത് വര്‍ഷം കൊണ്ട് ബാങ്കിലിട്ട് സമ്പാദിക്കുന്നത് എട്ട് ലക്ഷം രൂപ. മൂല്യശോഷണവും വിലക്കയറ്റവും ബാധിച്ച് അവന്‍റെ സാമ്പാദ്യം ഒരു വഹയാവും. ഡെപോസിറ്റ് ദിനാറില്‍ സ്വീകരിക്കാന്‍ ബാങ്കുകള്‍ക്ക് പറ്റുമോ? Deposits should earn interest greater than inflation rate minus the devaluation rate. ഏറ്റവും അഭികാമ്യം 60 വയസു വരെ ഇവിടെ പിടിച്ചു നില്‍ക്കുക എന്നതാണ്. വാസ്‌തയുണ്ടെങ്കില്‍ 65 വരെ നില്‍ക്കുക.

http://new.kuwaittimes.net/2012/02/12/financial-literacy-vital-need-for-expats/

4 comments:

ManojMavelikara said...

niceeeee...sunillll......kolllammm

Vinodkumar Thallasseri said...

മലയാളികളുടെ മനോഭാവം മാറാതെ ഇവിടെ ഒരു ഇന്‍വെസ്റ്റ്മണ്റ്റ്‌ നടക്കുമെന്ന്‌ തോന്നുന്നില്ല. ഒരു ചെറിയ പെട്ടിക്കട നടത്തുന്നവനേയും അവന്‍ മുതലാളി ആയാണ്‌ കാണുന്നത്‌. അവന്‍ മുതലാളി ആയാല്‍ പിന്നെ തൊഴിലാളി സ്വാഭാവികമായും ഉണ്ടാവും. തൊഴിലാളി ആവുമ്പോള്‍ അവകാശം ഉണ്ട്‌ താനും. അവകാശം ഉണ്ടാവുമ്പോഴും ഉത്തരവാദിത്തം ഒട്ടും ആവശ്യമില്ല.

ഇവിടെ ജോലിയോട്‌ ഉത്തരവാദിത്തം കാണിക്കാതിരിക്കുമ്പോള്‍ അവന്‍ മുതലാളിത്തത്തിനോട്‌ പുറം തിരിഞ്ഞു നില്‍ക്കുകയാണല്ലോ. അത്‌ തികച്ചും പുരോഗമനപരമാണ്‌ താനും. ഇതാണ്‌ ഒരു ശരാശരി മലയാളിയുടെ മനോഭാവം. ഈ മലയാളിയാണ്‌ ഓരോ സര്‍ക്കാര്‍ ആഫീസിലും ഇരിക്കുന്നത്‌. അവനാണ്‌ എന്ത്‌ ചെറിയ കാര്യത്തിനും ആവശ്യമുള്ള ഫയല്‍ നീക്കേണ്ടത്‌, അനുമതി കൊടുക്കേണ്ടത്‌. പുരോഗമനവാദിയായ ഈ ജീവനക്കാരന്‍ ഫയല്‍ കൃത്യമായി നീക്കാത്തതിലൂടെ അനുമതി വൈകിക്കുന്നതിലൂടെ മുതലാളിത്തത്തിനെ പ്രതിരോധിക്കുകയാണ്‌.

Krishnan Kadalundi said...

തല്ക്കാലം നമുക്ക് ജോണ്‍ മാത്യൂസ്‌ സര്‍ പറഞ്ഞ
പോലെ ഇവിടെ തന്നെ അങ്ങ് ചടഞ്ഞു ഇരിക്കാം.. ഒന്നിനും മിനക്കെടണ്ട.. കേരളത്തില്‍ എന്തെങ്കിലും തുണ്ടാങ്ങാന്‍ പോയാല്‍ നമ്മള്‍ മുതലാളിയായിതീരും അതും ഭുര്‍ഷ മുതലാളി.. ഓ എനിക്ക് ആലോചിക്കാനേ വയ്യ

smartin said...

keralathil partikale nirodikathe vere raksha illa.

Blog Archive

Follow by Email