Search This Blog

Wednesday, May 7, 2008

അച്ഛനോടൊപ്പം ദാമ്പത്യം പങ്കിടാന്‍ ആഗ്രഹിച്ച മകള്‍

1. കമലിന്‍റെ 'ദശാവതാര'ത്തിലെ പാട്ടുകള്‍: താളം മുന്നില്‍ കയറി നിന്ന് പാടുന്ന സംഗീതം. കമലിന്‍റെ വേഷങ്ങളെപ്പോലെ തന്നെ വൈവിധ്യം പാട്ടുകളിലും കൊണ്ടുവരാന്‍ സംഗീതസംവിധായകന്‍ ഹിമേഷ്‌ റെഷാമിയ ശ്രമിച്ചിട്ടുണ്ട്‌. അഞ്ചു പാട്ടുകളും 'ക്യാച്ചി നമ്പരു'കളാണ്‌. 'കല്ലൈ മട്ടും കണ്ടാല്‍ കടവുളെ തെരിയാത്‌', 'ഉല്ലാക നായകന്' എന്നീ ഗാനങ്ങള്‍ക്ക്‌ തിയറ്റര്‍ വിട്ടും ആയുസുണ്ടായേക്കാം. ഓഹോ സനം എന്ന പോപ്‌ നമ്പര്‍ കമലഹാസനും മഹാലക്ഷ്മിയും ചേര്ന്ന്‌ പാടിയിരിക്കുന്നു. (മകള്‍ ശ്രുതിക്ക്‌ ചാന്‍സ്‌ കൊടുത്തിട്ടില്ല). ജനപ്രിയമല്ലാത്ത സംഗീതം എന്ന റിസ്കെടുക്കാന്‍ കമല്‍-ഹിമേഷ്‌-സംവിധായകന്‍ രവികുമാര്‍-പ്രൊഡ്യൂസര്‍ ഓസ്കര്‍ രവിചന്ദ്രന്‍ തയ്യാറായില്ലെന്നു വേണം കരുതാന്‍.

2. വാര്‍ത്താധിഷ്ഠിത ടിവി പ്രോഗ്രാം: 60 മിനിറ്റ്സ്‌ എന്ന ഓസ്ട്രേലിയന്‍ ടിവി പ്രോഗ്രാമില്‍ കഴിഞ്ഞയാഴ്ച ജെന്നി ഡേവീസ്‌ എന്ന 39കാരി യുവതി പ്രത്യക്ഷപ്പെട്ടു. അവര്‍ നാട്ടുകാരോട്‌ ഒരു അപേക്ഷ സമര്‍പ്പിക്കുകയാണ്‌. അവര്‍ക്ക്‌ സ്വന്തം പിതാവില്‍ ജനിച്ച സന്തതിയെ അംഗീകരിക്കുക. ജോ ഡേവീസ്‌ എന്ന 61കാരനും (അച്ഛനും മുത്തച്ഛനും ഒരാള്‍) ജെന്നിഓടൊപ്പം ടിവി പ്രോഗ്രാമില്‍ ഉണ്ടായിരുന്നു. ഫലം: ഓസ്ട്രേലിയന്‍ കോടതി ഇരുവരേയും നല്ല നടപ്പിന്‌ വിധിച്ചു.

3. നോവല്‍, രണ്ടാം ഭാഗം: 'നമുക്ക്‌ പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍' എന്ന പത്മരാജന്‍ സൂപ്പര്‍ ഹിറ്റിന്‍റെ കഥ കെ. കെ. സുധാകരന്‍റേതായിരുന്നു. ഇപ്പോള്‍ സുധാകരന്‍ ആ കഥക്ക്‌ തുടരന്‍ എഴുതുന്നു. പേര്: മുന്തിരിത്തോപ്പിലെ സോഫിയ. സുധാകരന്‍റെ ഐഡിയ കൊള്ളാം, പക്ഷേ വൈകിയാണ്‌ ഉദിച്ചതെന്ന കുഴപ്പം. സിനിമയിലെ നായിക ശാരി (സോഫിയായുടെ വേഷമിട്ടയാള്‍) ഇപ്പോള്‍ അമ്മവേഷം ചെയ്യുകയാണ്‌. അത്‌ എന്ത്‌ മാജിക്കിലൂടെ തിരുത്തിയാലും എഴുത്തുകാര്‍ ഇങ്ങനെ സ്വയം അനുകരിക്കുന്നത്‌ തിരുത്താനാവാത്തതാണ്‌.

3 comments:

മാണിക്യം said...

1)കമലിന്റെ ദശവതാരം ഒന്നു കാണണം!!
2):)
3)മുന്തിരിത്തൊപ്പിലെ സൊഫിയാ!!
വാര്‍ദ്ധക്യം കഥയില്‍ അയാലും
അംഗികരിക്കാന്‍ ബുദ്ധിമുട്ടാണല്ലേ?

സുനില്‍ കെ. ചെറിയാന്‍ said...

വാര്‍ധക്യാസഹിഷ്ണുതയല്ല മാണിക്യം. സിനിമക്കായി തീര്‍ക്കുന്ന വിജയഫോര്‍മുലയുടെ പ്രായോഗികത സംശയിക്കുകയായിരുന്നു.

ഉണ്ണിക്കുട്ടന്‍ said...

ഈ പോസ്റ്റ് കൊണ്ടു എന്താ ഉദ്ദേശിച്ചത്?

Blog Archive

Follow by Email