മെയ് 24: കാസര്‍ഗോഡ് ജില്ലക്ക് 24 വയസ്.
മെയ് 25: നെടുമ്പാശ്ശേരി വിമാനത്താവളത്തിന്‍റെ 10 )0 ജന്‍മദിനം.
മെയ് 27: കവി പി. കുഞ്ഞിരാമന്‍നായരുടെ ചരമവാര്‍ഷികം; ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ചരമവാര്‍ഷികം.
മെയ് 28: മുട്ടത്ത് വര്‍ക്കി 19 ആം ചരമവാര്‍ഷികം.
2. 1931 മെയ് ആദ്യവാരത്തിലാണ് വടകരയില്‍ നടന്ന അഞ്ചാം അഖിലകേരള രാഷ്ട്രീയ സമ്മേളനത്തില്‍ വച്ച് ക്ഷേത്രങ്ങള്‍ എല്ലാ ഹിന്ദുക്കള്‍ക്കുമായി തുറന്നു കൊടുക്കണമെന്ന പ്രമേയം പാസാക്കി ഗുരുവായൂര്‍ സത്യഗ്രഹ തീരുമാനമെടുത്തത്.
ഇനി എന്നാണ് എല്ലാ അഹിന്ദുക്കള്‍ക്കുമായി ഗോപുരവാതില്‍ തുറക്കുന്ന തീരുമാനമെടുക്കുത്? ഗോപകുമാരനെ കണ്ടില്ലേലും കുഴപ്പമില്ലെന്ന് മലയാളി വിചാരിക്കുന്ന കാലത്തോ? ലത്തീന്‍ കത്തോലിക്കാ സമുദായംഗമായ യേശുദാസിന്‍റെ നാട്ടിലെ പള്ളുരുത്തി ലത്തീന്‍ പള്ളിയില്‍ പണ്ട് പുലയക്രിസ്ത്യാനികള്‍ക്ക് മറ്റ് ഭക്തജനങ്ങള്‍ക്കൊപ്പം കുര്‍ബ്ബാന അനുവദിച്ചിരുന്നില്ല. പുലയക്രിസ്ത്യാനികളുടെ ക്രിസ്മസ് ഡിസംബര്‍ 26 നായിരുന്നു.
3. മനുഷ്യവര്‍ഗത്തെ സമൂഹവുമായി ഒട്ടിപ്പിടിപ്പിച്ച പശയാണ് മദ്യമെന്ന് ദ ജോയ് ഓഫ് ഡ്രിങ്കിങ്ങ് എന്ന പുസ്തകത്തില്‍ ബാര്‍ബറ ഹോളണ്ട് (ബ്ളൂമ്സ്ബറി പ്രസാധനം).
മദ്യപാനത്തിന്‍റെ ആരംഭകാലവും ബിയറിലടങ്ങിയിരിക്കുന്ന വിറ്റാമിനുകളും, മദ്യപാനം ഉത്സവമാക്കിയ ഓസ്കാര്‍ വൈല്‍ഡ് മുതല്‍ ഡൈലാന്‍ തോമസ് വരെയുള്ള എഴുത്തുകാരുടെ വിവരങ്ങളും കൊണ്ട് മത്ത് പിടിപ്പിക്കുന്ന വായനാനുഭവം നമ്മിലെ കുടിയന്‍മാരുടെ കുറ്റബോധം, അങ്ങനെയൊന്നുണ്ടെങ്കില്‍, ഛര്‍ദ്ദിപ്പിച്ചു കളഞ്ഞേക്കും. (ലാസ്റ്റ് സിപ്പ്: 1866 മെയ് 16 ന് ബീറ്റ്‌റൂട്ടില്‍ നിന്നുള്ള ബിയര്‍ ലോകത്ത് ആദ്യമായി ഉല്‍പാദിപ്പിച്ചു).
Search This Blog
Subscribe to:
Post Comments (Atom)
Blog Archive
-
▼
2008
(61)
-
▼
May
(11)
- കടംകഥ/ക്വിസ്:ഉത്തരം അറിയാമായിരിക്കും!
- തമാശക്കഥകള്‍ 2 (കേട്ടതെങ്കില്‍ ക്ഷമി)
- നമ്പൂതിരിയുടെ ബഷീര്‍ രേഖാചിത്രം
- ബാലഭാസ്കര്‍ പറയുന്നത്
- എന്‍. എസ്. മാധവന്റെ പുതിയ കഥ
- ടോയ്’ലറ്റ് പേപ്പറില്‍ ജ്യൂസ് കൊണ്ടെഴുതിയ സിനിമ
- ചരിത്രത്തില്‍ മെയ്മാസം: പുലയക്രിസ്ത്യാനികളുടെ ക്ര...
- ബഷീറിനെപ്പറ്റി എം എന്‍ വിജയന്
- ലളിതഗാനങ്ങളെക്കുറിച്ച്
- അച്ഛനോടൊപ്പം ദാമ്പത്യം പങ്കിടാന്‍ ആഗ്രഹിച്ച മകള്‍
- തമാശക്കഥകള്‍ (കേട്ടതെങ്കില്‍ ക്ഷമി):
-
▼
May
(11)
No comments:
Post a Comment