സച്ചിദാനന്ദൻ: എഴുത്തിനോട് ഇടക്കു പോലും പിണങ്ങാതെ
ജയശ്രീ മിശ്ര ഒരിക്കല്‍ എന്നോട് പറഞ്ഞു, ‘ഐ ആം എ കമേഴ്സ്യല്‍ റൈറ്റര്‍‘. അവരത് തുറന്ന് സമ്മതിക്കാന്‍ തയ്യാറാണ്. പണ്ട് നമ്മുടെ കവികള്‍ക്കും കലാകാരന്മാര്ക്കും ആത്മാന്വേഷണമുണ്ടായിരുന്നു. തൊടുന്നതെല്ലാം ഉല്‍പ്പന്നമാവുന്ന ഇക്കാലത്ത് എങ്ങനെ ഒരു കവിത മാര്‍ക്കറ്റ് ചെയ്യാമെന്നായി ചിന്ത. കഥകളിയും നമ്മുടെ ഫോക് ആര്‍ട്ടുമെല്ലാം നമ്മുടെ ജീവിതത്തോടൊപ്പം പോരേണ്ടതാണു. പക്ഷേ ജീവിതം മുന്നോട്ട് കുതിച്ചപ്പോൾ കഥകളിയും കലയും ബിംബങ്ങളായി നമ്മുടെ ചുവരുകളില്‍ കയറി ഇരിക്കാന്‍ തുടങ്ങി. സാംസ്കാരികതയില്‍ നിന്നുള്ള അന്യവല്ക്കരണമാണു ആഗോളീകരണം നമുക്ക് സമ്മാനിച്ചത്. കള്‍ച്ചര്‍ ഇന്‍ഡസ്ട്രി എന്ന പ്രയോഗമൊക്കെ ആദ്യം നെഗറ്റീവ് അര്‍ഥത്തിലായിരുന്നു ഉപയോഗിച്ചിരുന്നത്. ഇപ്പോ സംസ്കാരം വ്യവസായമായി മാറുന്നത് നമുക്ക് അടുത്ത് കാണാം. അതിരപ്പിള്ളിയിലെ വെള്ളത്തിനു ലോകബാങ്ക് വിലയിടുന്ന അവസ്ഥ സംജാതമായിട്ടുണ്ട്. ഇതിനെ ചെറുക്കാനാണു സംസ്കാരം നമ്മില്‍ നിന്ന് അന്യവൽക്കരിക്കപ്പെടാതിരിക്കാന്‍ നാം പരിശ്രമിക്കേണ്ടത്. ഇപ്പോ റിസഷന് കൊണ്ടുള്ള ഒരു മെച്ചം, കലാകാരന്മാർര് ലക്ഷങ്ങളുടെ കണക്കുകളില്‍ നിന്ന് വിട്ട് ആത്മാന്വേഷണത്തിലേക്ക് തിരികെ പോകുന്നുവെന്നതാണു.
എഴുപതുകളില്‍ സംസ്കാരത്തെ വാരിപ്പുണരുന്ന ഒരു സമൂഹം കേരളത്തില്‍ ഉണ്ടായിരുന്നു. ഞാന്‍ മാര്‍കിസ്റ്റ്-ലെനിനിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായിരുന്നിട്ടില്ല. എന്നും ഇടതുപക്ഷ അനുഭാവം വച്ചു പുലര്‍ത്തിയ എനിക്ക് മാര്‍ക്സിസ്റ്റ് തിയറിയില്‍, അതിന്റെ ശൈലിയില്‍, പോസ്റ്റ്-സ്ട്രക്ചറലിസം എങ്ങനെ സ്വാധീനിക്കുമെന്നത് പോലുള്ള കാര്യങ്ങള്‍ ആകര്‍ഷകങ്ങളായി തോന്നിയിട്ടുണ്ട്. എന്റെ ഡോക്ടറേറ്റ് ആ വിഷയമായിരുന്നു. ഡോക്ടറേറ്റിനു മുന്‍പും പിമ്പും ഇപ്പോഴും ഞാന്‍ പഠിക്കുന്ന വിഷയമാണത്. നക്സലൈറ്റ് ആശയങ്ങളോട് ആകര്‍ഷണം തോന്നാന്‍ പ്രത്യക്ഷ കാരണം കെജിയെസ്സാണു. പരോക്ഷകാരണം സാര്‍ത്ര് ആണെന്നു പറയാം. 19 വയസ്സിലേ സാര്‍ത്രിനെക്കുറിച്ച് ലേഖനമെഴുതിയിരുന്നു ഞാന്‍. സാര്‍ത്ര് മാവോയിസവുമായി അടുത്തത് എന്നേയും സ്വാധീനിക്കുകയായിരുന്നു.
അക്കാലത്ത് സാംസ്കാരിക വേദി കേരളത്തില്‍ ഇളക്കങ്ങള്‍ ഒരുപാട് സൃഷ്ടിച്ചു. ലിറ്റില്‍ മാഗസിനുകള്‍ എത്രയോ ഇറങ്ങി. പ്രസക്തി, പ്രേരണ, സ്ട്രീറ്റ്.. അങ്ങനെ ധാരാളം. വിസി ശ്രീജന് എഡിറ്റ് ചെയ്ത, ഒരു ലക്കം മാത്രം ഇറങ്ങിയ യനാന്‍ എന്ന മാസിക ഓര്‍മ്മ വരുന്നു. എത്രയോ തെരുവുനാടകാവതരണങ്ങള്! കെജെ ബേബിയുടെ നാടുഗദ്ദിക-നാടിന്റെ ബാധയൊഴിപ്പിക്കല്‍-ഈ കള്‍ച്ചറൽ ഉണര്‍വ്വിന്റെ ഭാഗമായിരുന്നു. പൊളിറ്റിക്സ് കള്ച്ചറലാകുന്ന അവസ്ഥ; മുദ്രാവാക്യങ്ങള്‍ കവിതയായിരുന്ന അവസ്ഥ. ഇപ്പോഴത്തെ രാഷ്ട്രീയക്കാര്‍ക്ക് ഗ്രാസ് റൂട്ട് ലെവലിലുള്ള പ്രവര്‍ത്തന പരിചയം വേണമെന്നില്ല. ഇന്ത്യന്‍ രാഷ്ട്രീയം വിദേശത്തു പോയി പഠിച്ച് മാനേജേരിയല് സ്കില്‍സ് വളര്‍ത്തിയെടുത്താല്‍ മതി. നമ്മുടെ കാലത്ത് നല്ലൊരു ഇക്കണോമിസ്റ്റാണു നല്ല നേതാവ്. ഇക്കണോമിക്സിന്റെ ഹെജമണിയാണു നാട് ഭരിക്കുന്നത്. അതിന്റെ കീഴിലാണു എഴുത്തും സാഹിത്യവും പോലും.
ഇപ്പോൾ 62 വയസ്സായി. കഴിഞ്ഞ മുപ്പത് വര്ഷനക്കാലത്തെ അനുഭവങ്ങള്‍ മനസിലാക്കിത്തരുന്നത് ഹിംസയിലൂടെ മാറ്റം സാധ്യമാവില്ലെന്നാണു. അഥവാ വയലന്‍സിലൂടെ വരുന്ന മാറ്റങ്ങള്‍ നില നിര്‍ത്താന്‍ കൂടുതല്‍ വയലന്‍സ് വേണ്ടി വരുന്നു. സര്‍ക്കാര്‍ മറിച്ചിട്ട് ലോങ്ങ് മാര്‍ച്ചിലൂടെ സാധിക്കുന്നതല്ല വിപ്ലവം.
സാഹിത്യ അക്കാദമിയില്‍ നിന്നും 2006ലാണു സെക്രട്ടറിയായി വിരമിച്ചത്. പത്തു വർഷം ചെയ്ത ആ ജോലി അക്കാദമിയേയും എന്നെത്തന്നേയും പരിണമിപ്പിക്കുന്നതായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ നേത്രു സ്ഥാനത്ത് എന്നും ഒരു ബ്രാഹ്മണ മേധാവിത്വം ഉണ്ടായിരുന്നു. ഞാനാണു ആദ്യത്തെ അബ്രാഹ്മണനായ സിക്രട്ടറി. ദക്ഷിണേന്ത്യക്കാരനായി ആദ്യം ആ സ്ഥാനത്തെത്തുന്ന ആളും ഞാന്‍ തന്നെ. എന്റെ പ്രവർത്തനകാലത്ത് അക്കാദമി ആദ്യമായി ദളിത് എഴുത്തുകാർക്കും ട്രൈബല്‍ എഴുത്തുകാര്‍ക്കുമായി 2 വീതം സമ്മേളനങ്ങള്‍ നടത്തി. അക്കാദമി വയസ്സന്മാരുടേത് എന്നൊരു ഇമേജുണ്ടായിരുന്ന്ത് ഞാന്‍ മുന്‍കൈയെടുത്ത് പൊളിച്ചു. 35 വയസ്സില്‍ താഴെയുള്ള എഴുത്തുകാര്‍ക്കായി ‘മുലാകാത്’ എന്നൊരു പ്ലാറ്റ്ഫോം തുടങ്ങി. സ്ത്രീകള്‍ക്കായി ആരംഭിച്ച വേദിയായിരുന്നു അസ്മിത. നാനാ വിഷയ സംബന്ധമായ സംവാദങ്ങള്‍ക്കും ഇന്റെറാക്ഷനും പ്രഭാഷണ പരമ്പരക്കുമായി-റോമിള ഥാപ്പറൊക്കെ വന്നതോറ്ക്കുന്നു-വേണ്ടിയുള്ളതായിരുന്നു അന്തരാള്‍. ഈ വേദികള്ക്കൊക്കെ പേരിട്ടതും ഞാനാണു. അക്കാദമിയിലേത് ജോലിയായി ഞാന്‍ കണ്ടിട്ടില്ല.
ഇപ്പോള്‍ സാഹിത്യ അക്കാദമിയുടെ ദ്വൈമാസിക ‘ഇന്ത്യന്‍ ലിറ്ററേച്ചര്‍’ എഡിറ്ററായാണു ജീവിതം. ആധുനിക ഇന്ത്യന്‍ കവിതയെക്കുറിച്ച് ബിര്‍ല ഫൌണ്ടേഷന് കീഴില്‍ റിസര്‍ച്ചും നടത്തുന്നുണ്ട്. ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റി ഒരു ചെയറിലേക്ക് ക്ഷണിച്ചിരുന്നു. ഒരു മുഴുവന്‍ സമയ ജോലി ഇനി വയ്യ. ജീവിതം ഇപ്പോഴും നല്ല തിരക്കിലാണു. അതിനിടയില്‍ എങ്ങനെ, അതും സജീവമായി, എഴുതാന്‍ കഴിയുന്നുവെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നുണ്ട്.
http://pravasam.com/pravasam%20satchithanandan%20-sunil%20cherian2009.htm
Search This Blog
Monday, May 4, 2009
Subscribe to:
Post Comments (Atom)
5 comments:
നിറഞ്ഞ നന്ദി...
ഇതിവിടെ തന്നതിന്...
സംസ്കാരം എപ്പോഴും കാലത്തോടൊപ്പം സഞ്ചരിക്കും എന്ന സ്വപ്നവും,അതു നടക്കാതിരിക്കുന്ന ഇച്ഛാഭംഗവുമായി ജീവിക്കുന്ന എന്ന പ്രതിഭാജന്മങ്ങൾ!
നാം നമ്മളെ തുക്കി വില്‍ക്കുന്ന നിര്‍ബന്ധിത കാലങ്ങളിലേക്കുള്ള യാത്രയിലാണ് നമ്മളിപ്പോള്‍. ശ്വസിക്കുന്ന ശ്വാസത്തിന് വിലകൊടുക്കണ്ടി വരുക .
kollam makkaleeeeee....
alll th bstttt
സന്തോഷം ബാജി ഓടംവേലി,hAnLLaTh, വികടശിരോമണി, പാവപ്പെട്ടവന്,manoj mavelikkara
Post a Comment