Search This Blog

Thursday, May 21, 2009

ഐഡിയ സ്റ്റാര്‍ സിംഗറിന്‍റെ ചേട്ടന്‍ പ്രോഗ്രാം; 'ആന്‍റിക്രൈസ്റ്റ്'

1. കാന്‍ ചലച്ചിത്രമേളയില്‍ ശ്രദ്ധ ഏറ്റുവാങ്ങിയ ആന്‍റിക്രൈസ്റ്റ് എന്ന ചിത്രം തുടങ്ങുന്നത് ഭാര്യാഭര്‍ത്താക്കന്‍മാര്‍ ഇണ ചേരുന്ന ക്ളോസപ് ഷോട്ടിലൂടെയാണെന്ന് പത്രങ്ങളിലൂടെ അറിയുന്നു. അവരുടെ ലീല കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോള്‍ തൊട്ടടുത്ത മുറിയില്‍ അവരുടെ കുഞ്ഞ് തൊട്ടിലില്‍ നിന്നിറങ്ങി തറയിലൂടെ ഇഴഞ്ഞ് ജന്നാലയില്‍ അള്ളിപ്പിടിച്ച് കയറുകയും താഴേക്ക് നിപതിക്കുകയും ചെയ്തു. പശ്ചാത്താപ വിവശരായ ദമ്പതികള്‍ 'പ്രക്രുതി' തങ്ങള്‍ക്കെതിരാണല്ലോ എന്നോര്‍ത്ത് ആന്‍റി-ലീല സ്വഭാവം കാണിക്കുന്നു. ഭാര്യ ഭര്‍ത്താവിന്‍റെ കാലില്‍ ആണിയടിച്ചു, വ്രുഷണമുടച്ചു. കെട്ടിയവന്‍ അവളുടെ ക്ളിറ്റോറിസ് കത്രിച്ചു കളയുന്നുമുണ്ടത്രേ. വയലന്‍സിലെ മസാലയുടെ അളവ് പോണ പോക്ക്!

2. ഐഡിയ സ്റ്റാര്‍ സിംഗറിന്‍റെ ചേട്ടന്‍ പ്രോഗ്രാം 'അമേരിക്കന്‍ ഐഡല്‍' അതിന്‍റെ എട്ടാം സീസണിലെ ഐഡലിനെ പ്രഖ്യാപിച്ചു. അര്‍ക്കന്‍സാസിലെ കോളേജ് വിദ്യാര്‍ഥി ക്രിസ് അലനാണു ഐഡലിന്‍റെ എട്ടാം സീസണിലെ അന്തിമ വിജയി. പ്രശസ്ത പാട്ടുകള്‍ ട്യൂണ്‍ മാറ്റിപ്പാടുന്നതില്‍ പ്രത്യേക സാമര്‍ഥ്യമുള്ള ക്രിസ് അലന്‍ ഗിറ്റാര്‍ വായിച്ച് ഫൈനല്‍ ഐറ്റം പാടുന്നത് അമേരിക്ക മൊത്തം കണ്ടു. അമേരിക്കന്‍ ഐഡല്‍ ഒരു ബ്രിട്ടീഷ് സംഗീത പരിപാടിയുടെ കോപ്പിയാണ്. അതിനിപ്പൊ ലോകത്തെത്രമാത്രം കോപ്പികളുണ്ടാവും?

6 comments:

ഉറുമ്പ്‌ /ANT said...

:)

Anonymous said...

idea star singer's chechi program is amrutha tv's program

ബഷീർ said...

:(

Anonymous said...

engaree aanuuu eee "idol" paripaadikaludey achaan.. the brain

http://en.wikipedia.org/wiki/Simon_Fuller

buckeye

ഹന്‍ല്ലലത്ത് Hanllalath said...

:)

Roby said...

ആന്റിക്രൈസ്റ്റ് എന്ന സിനിമ താങ്കള്‍ കണ്ടുവോ? ഇങ്ങനെയൊന്നുമല്ലല്ലോ...ഈ സിനിമ ഒരു മസാലയുമല്ല.

Blog Archive