അയാളിപ്പോള്‍ കുവൈറ്റിലുണ്ട്. നാട്ടില്‍ മക്കള്‍ മുതിര്‍ന്ന ക്ളാസ്സുകളില്‍ പഠിക്കുന്ന കാരണത്താല്‍ കുടുംബസമേതം കുവൈറ്റില്‍ കഴിയുക എന്നത് സാധിക്കാതെ പോയൊരാള്. സമ്പാദ്യം ഭാര്യയുടെ പേര്‍ക്കാണ്, വിരഹത്തിനു അയവ് വന്നോട്ടെ എന്നു കരുതി അയാള്‍ അയച്ചു കൊണ്ടിരുന്നത്. ദാമ്പത്യനദി നിര്‍വിഘ്നം ഒഴുകിക്കൊണ്ടിരിക്കേ, നമ്മുടെ നാടിന്റെ ഒരു പ്രത്യേകതയാലാവണം, അത്യാവശ്യമല്ലാത്ത ഒരു വിഘ്നം സംഭവിച്ചു. ഭാര്യയുടെ കുടുംബത്തിലേക്ക് ഒരു കല്യാണാവശ്യത്തിനായി പുള്ളിക്കാരി ഡെപോസിറ്റ് മറിച്ചു. ഒരു മാസത്തിനകം എവിടെന്നെങ്കിലും തിരിച്ചു തരാമെന്ന സ്വന്തം കുടുംബത്തിന്റെ ഉറപ്പില്‍. ഇക്കഴിഞ്ഞ ഓണത്തിന്, ആറു മാസം കഴിഞ്ഞിരിക്കുന്നു സ്ത്രീധന - കടം വീട്ടാതായിട്ട്, നാട്ടില്‍ അവധിക്ക് ചെന്ന നമ്മുടെ കുവൈറ്റ് പ്രവാസി കാര്യമറിഞ്ഞു. ഭാര്യയെ തല്ലാനോ കൊല്ലാനോ അയാള്‍ പോയില്ല. പകരം അയാള്‍ ഒരു യാത്ര പോയി. ദൂരെ നഗരത്തിലൊരു മുറിയെടുത്ത് പകല്‍ മുഴുവന്‍ വിശപ്പില്ലാതെതെയും ഉറക്കമില്ലാതെയും കിടന്നു. തിരുവോണമായിരുന്നു അന്ന്.
(ഇത്തരം ഒരു സ്വകാര്യത പോസ്റ്റാക്കുന്നതിന്റെ കാരണം: എന്റെ സമ്പാദ്യ സങ്കുചിത സന്താപങ്ങള്‍ എത്ര ലഘുവാണ്, എന്നിടക്ക് ഓര്‍ക്കാന്‍).
ഓര്‍മ്മ: വി കെ സത്യനാഥന്, കുവൈറ്റ് ടൈംസ് മലയാളം പതിപ്പിനായി 25 ല്‍ പരം വര്‍ഷങ്ങള്‍ ജോലി ചെയ്തയാള്‍; ഭംഗിയുള്ള കൈയക്ഷരമുള്ളയാളെ പത്രം തേടുന്നു എന്ന പരസ്യക്കാര്യം സത്യനോട് പരിചയമുള്ളൊരാളാണ്, പണ്ട് പറഞ്ഞത്. കൈപ്പട കണ്ടതും നിയമനം ലഭിച്ച സത്യന് 5 എഡിറ്റര്‍മാരുടെ കീഴില്‍ (ഇപ്പോള്‍ ജയ്ഹിന്ദ് ടിവിയിലുള്ള കെ പി മോഹനന് അടക്കം) മലയാളം ടൈപിസ്റ്റായി ജോലി ചെയ്തു. മലയാള വാര്‍ത്തകള്‍ ടൈപ് ചെയ്യുന്നതിനിടെ വാക്യഘടന എഡിറ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം പത്രാധിപന്മാരാല് കിട്ടിയിരുന്ന സത്യന്, ഒരിക്കലും ജോലിയില്‍ ഉയരാനോ കൂടുതല്‍ സമ്പാദിക്കാനോ ശ്രമിച്ചില്ല. ഭാര്യയേയും വിദ്യാര്‍ഥിനികളായ 2 മക്കളേയും അസുഖമുള്ള അനുജനേയും ബാക്കിയാക്കി സത്യന് പോയി. വളരെ വളരെ പെട്ടെന്ന്. നാട്ടില്‍ അവധിയിലായിരുന്ന സത്യന് പതിവു പ്രഭാത നടത്തത്തിനിറങ്ങിയതായിരുന്നു നവം 24ന്. ആ നടത്തം ഒരിക്കലും അവസാനിക്കാത്ത അവധിയിലേക്കായത് ആരറിഞ്ഞു!
Search This Blog
Tuesday, November 24, 2009
Subscribe to:
Post Comments (Atom)
Blog Archive
-
▼
2009
(85)
-
▼
November
(11)
- പഴശ്ശിരാജ കുവൈറ്റ് ടൈംസില്‍
- മഴയില്‍ കുവൈറ്റ്-കേരളം സമം(ചിത്രം)
- ഓണത്തിന് പട്ടിണി കിടന്ന സൌണ്ട് എന്ചിനീയര്
- ബുന്യുവല്‍-ദാലിമാരുടെ ആന്‍ഡലൂസിയന്‍ പട്ടി
- ചോദ്യക്കഥയും തമാശക്കാര്യവും
- ആകാശം ഭൂമിയെ വിളിക്കുന്നു(ചിത്രം)
- സാജുകൊടിയന്റെ തിരക്കഥയില്‍ നവാസ് നായകന്
- അബ്ബാസിയാക്കഥകള്‍: നിറം ചേര്‍ക്കാതെ
- ആര്ട്ടിസ്റ്റ്സുജാതന് കുവൈറ്റില്‍ റീത്ത് ചരിത്രം ...
- പഴംചൊല്ലുകളില്‍ നിന്നും എന്‍.ആര്.ഐ. തിരിച്ചു വരുന...
- കാത്തലിക് കച്ചേരി
-
▼
November
(11)
7 comments:
ജീവിച്ചിരിക്കെ പലരും പലരെയും അറിയാതെ പോകുന്നു...
കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നു....
.....!!!!!!!!....
:(
:) pinne :(
ജീവിച്ചിരിക്കെ പലരും പലരെയും അറിയാതെ പോകുന്നു... സത്യം
വായിച്ചു.ബോധിച്ചു.
:(
Post a Comment