പുതിയ സിനിമ: മോള്‍ ഗേള്‍സ്. പോളിഷ് ഷോപ്പിങ്ങ് മോളുകളില്‍ ഫാഷന്‍ ഉല്‍പന്നങ്ങള്‍ക്കായി ശരീരം വില്‍ക്കുന്ന പെണ്‍കുട്ടികളെക്കുറിച്ച് 29കാരിയായ സിനിമാ വിദ്യാര്‍ഥിനി കറ്റര്‍സൈനയുടെ ഡോക്യു-ഫിക്‌ഷന്‍. ഷോപ്പിങ്ങിന് വരുന്ന മോടിപിടിപ്പിച്ച സമ്പന്നരെ പിന്‍തുടര്‍ന്ന് വലയിലാക്കുകയെന്നതാണ് ആദ്യതന്ത്രം. ബാത്ത് റൂമിലോ സന്ദര്‍ശകന്‍റെ കാറിലോ 'ഇടപാട്' നടത്തും. പ്രതിഫലമായി മൊബൈല്‍, വാച്ച്, ജീന്‍സ് എന്നിങ്ങനെ.. സിനിമ ഇപ്പോള്‍ ദേശീയവിവാദത്തിന് മരുന്നിട്ടിരിക്കുകയാണ്. ഷോപ്പിങ്ങ് സെന്‍ററുകളില്‍ കറങ്ങുന്ന ഓരോ പെണ്‍കുട്ടിയെയും സംശയം, വീട്ടില്‍ നിന്നും പുറത്തിറങ്ങുന്ന ടീനേജുകാരികളെ സംശയം..., മുതലാളിത്തത്തിന്‍റെ പെണ്‍മക്കള്‍ ആണത്രെ മോള്‍ ഗേള്‍സ് അതോ കമ്യൂണിസ്‌റ്റ്-അനന്തര കാലത്തെ ലക്ഷണങ്ങളോ അങ്ങനെ ചര്‍ച്ചകള്‍ പുതിയ വിശകലനങ്ങളിലേക്കും നീങ്ങുന്നു.
പുതിയ പുസ്തകം: ഐ ആം നുജോദ്, 10, ഡൈവോഴ്സ്‌ഡ്: യമനി പെണ്‍കുട്ടി നുജോദ് അലിയെ പത്താം വയസില്‍ കല്യാണം കഴിച്ചയച്ചു. തുടര്‍ന്ന് പഠിക്കാന്‍ ഭര്‍ത്താവ് അനുവദിച്ചില്ല. രണ്ടാം ക്ളാസിലായിരുന്നു അവളപ്പോള്‍. ഋതുമതിയാകും വരെ അവളെ തൊടരുതെന്ന് അവളുടെ പിതാവ് പറഞ്ഞത് എല്ലാ രാത്രിയിലും ഭര്‍ത്താവ് മറക്കുമായിരുന്നു എന്നൊക്കെ ഇപ്പോള്‍ ബെസ്‌റ്റ് സെല്ലറായ ജീവചരിത്രത്തിലുണ്ട് (ഇംഗ്ളീഷ്). പുതിയ വീട്ടില്‍ നിന്നും ഓടിപ്പോയ നുജോദ് ഒരു ജഡ്‌ജിയുടെ അടുത്ത് പോയതില്‍പ്പിന്നെയാണ്, കാര്യങ്ങള്‍ ലോകമറിഞ്ഞത്. യമനി പത്രക്കാര്‍ നുജോദ് ഒരു സംഭവമാക്കി. മാത്രുഭാഷയായ അറബിക് ഉള്‍പ്പെടെ 18 ഭാഷകളില്‍ നുജോദ് ജീവചരിത്രം വരുന്നു.
Search This Blog
Saturday, March 6, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment