ഇന്ത്യന്‍-അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ആകാശ് കപൂര്‍ എഴുതുന്നത് (akashkapur.com): ടൈംസ് ഒഫ് ഇന്ത്യ പ്രസിദ്ധീകരിക്കുന്ന ബെന്നറ്റ് കോള്‍മാന്‍ ചില ബിസിനസ് സ്ഥാപനങ്ങള്‍ക്ക് പത്രത്തില്‍ സ്ഥലം അനുവദിച്ചിട്ടുണ്ട്. പരസ്യങ്ങള്‍ വാര്‍ത്തയായി പത്രത്തില്‍ പ്രത്യക്ഷപ്പെടും. പകരം കമ്പനികളുടെ ഷെയര്‍ പത്രത്തിന് കൊടുക്കണം. ഇത്തരത്തില്‍ ബെന്നറ്റ് കോള്‍മാന് നൂറിലധികം കമ്പനികളില്‍ ഓഹരികളുണ്ടത്രെ. സുഷമ സ്വരാജ് വെളിപ്പെടുത്തിയത് അവര്‍ക്ക് കഴിഞ്ഞ ഇലക്‌ഷന്‍ സമയത്ത് കവറേജുകള്‍ ഒരു കോടി രൂപക്ക് വാഗ്‌ദാനം ചെയ്തിരുന്നുവെന്നാണ്. മഹാരാഷ്ട്രയില്‍ നാല്, ലക്ഷം രൂപക്ക് ഒരു സ്ഥാനാര്‍ഥിയുടെ പ്രൊഫൈല്‍ പത്രങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന് ദ ഹിന്ദു റൂറല്‍ എഡിറ്റര്‍ പി സായ്നാഥ് എഴുതിയിരുന്നു.
പെയ്ഡ് ന്യൂസ് ആരോപണങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് പ്രസ്സ് കൌണ്‍സില്‍ ഒഫ് ഇന്ത്യ ഒരു കമ്മിറ്റിയെ നിയമിച്ചു. റിപോര്‍ട്ട് ചില മീഡിയ ഉടമകളുടെ താല്‍പര്യങ്ങളാല്‍ വെളിച്ചം കണ്ടിട്ടില്ല. പരന്‍ജോയ് ഗുഹ, കമ്മിറ്റി റിപോര്‍ട്ട് തയ്യാറാക്കിയവരില്‍ ഒരാള്‍, ആകാശിനോട് പറഞ്ഞത് പെയ്ഡ് വാര്‍ത്ത പ്രസ്ഥാനം ഒരു എഡിറ്ററുടെയോ പ്രസാധകന്‍റെയോ കൈക്കുള്ളില്‍ ഒതുങ്ങുന്നതിനപ്പുറത്തേക്ക് വളര്‍ന്നു കഴിഞ്ഞെന്നാണ്.
ആകാശ് വാദിക്കുന്നത്: കച്ചവട-വ്യാപാര താല്‍പര്യങ്ങളുമായി ഇന്ത്യയില്‍ പ്രണയം വളരുന്നു; മാര്‍ക്കറ്റ് താല്‍പര്യങ്ങള്‍ സ്വകാര്യ-പൊതു ജീവിതത്തിന്‍റെ എല്ലാ വശങ്ങളിലേക്കും അതിക്രമിച്ചു കടക്കുകയാണ്. രാജ്യത്തുള്ള എഴുപതിനായിരം പത്രങ്ങള്‍ക്കും 450 ടെലിവിഷന്‍ ചാനലുകള്‍ക്കും ലാഭത്തിലേക്കുള്ള എളുപ്പവഴിയാകും പെയ്ഡ് ന്യൂസ്.
Search This Blog
Saturday, May 8, 2010
Subscribe to:
Post Comments (Atom)
3 comments:
ഇതിനെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് ഗൾഫ് ന്യൂസിലും വന്നിരുന്നു. ഇതിലൊക്കെ അത്ഭുതപ്പെടാനെന്തിരിക്കുന്നു? പത്രങ്ങളും ബിസിനസ് തന്നെയാണല്ലോ നടത്തുന്നത്.. :)
longchamp bags
longchamp handbags
nike shox
balenciaga
yeezy shoes
adidas yeezy
supreme
bape hoodie
offwhite
yeezy boost
official statement Dolabuy Gucci check replica designer bags additional hints replica bags online
Post a Comment