Search This Blog

Monday, May 10, 2010

പ്രിയനന്ദനന്‍റെ പേരില്‍ മോഷണം

ചലച്ചിത്ര സംവിധായകന്‍ പ്രിയനന്ദനന്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കുവൈറ്റില്‍ വന്നപ്പോള്‍ ഞാന്‍ കണ്ട് തയ്യാറാക്കിയ പോസ്‌റ്റ്
http://varthapradakshinam.blogspot.com/2010/02/blog-post_05.html അപ്പാടെ മോഷ്‌ടിച്ച് പ്രിയന്‍ തന്നെ എഴുതിയതായി കാണിക്കുന്ന 'സൈറ്റ്' http://priyanandanan.blogspot.com/ കാണുക. എന്‍റെ ബ്ളോഗില്‍ വന്ന് ഒരു മാസം കഴിഞ്ഞാണ് മോഷണ-പോസ്‌റ്റ് പ്രത്യക്ഷപ്പെടുന്നത് (മാര്‍ച്ചില്‍). ഇപ്പോള്‍ ഒരു സുഹ്രുത്താണ് ഇത് സൂചിപ്പിച്ചത്. സാക്ഷാല്‍ പ്രിയനാണ് ഇത് ചെയ്തിരുന്നതെങ്കില്‍ എന്‍റെ ലിങ്ക് എങ്കിലും കൊടുക്കുമായിരുന്നു എന്ന് ഞാന്‍ കരുതുന്നു.

7 comments:

സുനില്‍ കെ. ചെറിയാന്‍ said...

'പ്രിയനന്ദനന്‍' പോസ്‌റ്റ് ചെയ്ത വാക്കുകള്‍ക്ക് 18 കമന്‍റുകള്‍. അതേ വാക്കുകള്‍ ഒരു മാസം മുന്‍പ് ഞാന്‍ പോസ്റ്റ് ചെയ്തപ്പോള്‍ 8 കമന്‍റുകള്‍. അത്ഭുതമൊന്നുമില്ല. കൂട്ടിച്ചേര്‍ത്തെന്നേയുള്ളൂ.

ഉറുമ്പ്‌ /ANT said...

കമെന്റ് പോകട്ടെ സുനിൽ.

അ ബ്ളോഗിൽ ചെന്ന് പ്രതിഷേധം അറിയിക്കുക.

anushka said...

കടപ്പാട് സൂചിപ്പിച്ചിട്ടുണ്ടല്ലോ?

വിചാരം said...

ലിങ്കും ഉണ്ടല്ലോ അവിടെ ....

വീ.കെ.ബാല said...

@സുനിൽ,
താഴെതന്നിരിക്കുന്ന ഭാഗം അദ്ദേഹത്തിന്റെ പോസ്റ്റിൽ നിന്നും കോപ്പി ചെയ്തതാണ് (പ്രിയനന്ദൻ ചെയ്തതുതന്നെ) ഇതിൽ അവസാനം താങ്കളുടെ ബ്ലോഗിന്റെ ലിങ്ക് ഇട്ടീട്ടുണ്ടല്ലോ !!! പിന്നെന്തിനാ പരിഭവം. പിന്നെ കമന്റ് അത് വിട്ടുകള, എന്റെ ബ്ലോഗ് 8,000 പരം ആളുകൾ വായിച്ചു അതിലെ കമന്റ് പോസ്റ്റുകളുടെ അത്രയും മാത്രമാണ്. എനിക്ക് സമൂഹത്തോട് പറയാനുള്ളത് യാതൊരു മറയും ഇല്ലാതെ പറയുവാനായാണ് “വർത്തമാനം” എന്ന ബ്ലോഗ്, കമന്റിനെപ്പറ്റി ഒരിക്കൽ പോലും ഞാൻ ചിന്തിച്ചിട്ടില്ല, പ്രതികരിക്കണം എന്നു തോന്നുന്നവർ പ്രതികരിക്കുന്നു, അല്ലാത്തവർ നിശബ്ദരാവുന്നു.

-----------കലാകാരന്‍മാര്‍ മരം നടുകയാണ്, വേണ്ടത്. അതിന്‍റെ തണല്‍ എന്നെങ്കിലും വിരിയാതിരിക്കില്ല.
(courtesy:http://varthapradakshinam.blogspot.com/2010/02/blog-post_05.html) ------
ഈ അവസാന വാചകം കൂട്ടിവായിക്കും എന്നു കരുതുന്നു.

സുനില്‍ കെ. ചെറിയാന്‍ said...

ഇന്നലെ courtsey ഇല്ലായിരുന്നു. മിടുക്കന്‍ (മാര്‍) ചേര്‍ത്തതാണ്. സന്തോഷം ഉറുമ്പ്, രാജേഷ്, വിചാരം, വീകെ ബാല.

പള്ളിക്കുളം.. said...

പോസ്റ്റുകൾ മോഷ്ടിക്കപ്പെടുന്നത് ഒരു അംഗീകാരമായിട്ടാണ് ബൂലോകത്തെ 74.5 ശതമാനം ആളുകളും കരുതുന്നത് (2007). അതുകൊണ്ട് പൊറുത്തുകൊടുക്കൂ ചെറിയാൻ.

വിചാരത്തിന്റെ ഒരു പോസ്റ്റ് ഞാൻ കോപ്പിയടിച്ചു വെച്ചിട്ടുണ്ട്. പോസ്റ്റാൻ ഇപ്പോൾ മനസ്സില്ല. :)

Blog Archive