Search This Blog

Wednesday, June 16, 2010

സട കൊഴിഞ്ഞ അച്ഛന്‍

അച്ഛന്‍സ്ഥാനത്തിന്‍റെ പ്രാധാന്യക്കുറവിന് ഒരു കാലത്തെ നായര്‍ നാലുകെട്ടവസ്ഥ കാരണമായിരുന്നു. പിന്നീടൊരിക്കലും 'അച്ഛന്' ആ വേലി ഭേദിക്കാന്‍ കഴിഞ്ഞില്ല. പടിഞ്ഞാറ് എപ്പോഴും എലെക്‌ട്രാ പ്രതീകത്തിനൊക്കെയാണ് വില. ഞായറാഴ്ച (ജൂണ്‍ 20) അമേരിക്കയില്‍ ഫാദേഴ്‌സ് ഡേയാണ്. അച്ഛന്‍ ദിനത്തിന്‍റെ നൂറാം വാര്‍ഷികം. അന്ന് അത്തരമൊരു ദിനത്തിനായി കാംപെയ്‌ന്‍ ചെയ്തത് ഒരു സ്ത്രീയായിരുന്നു (സൊണോര സ്‌മാര്‍ട്ട് ഡോഡ്). അന്നത്തെ പുരുഷന്‍മാര്‍ക്ക് ഇന്നത്തെപ്പോലെ മടിയായിരുന്നു, അല്ലെങ്കില്‍ അവര്‍ ഇത്തരം ആചരണങ്ങളൊക്കെ കുട്ടിക്കളിയായി കണ്ടിരുന്നിരിക്കാം. മലയാളസിനിമയില്‍ അമ്മയെ മഹത്വവല്‍ക്കരിച്ചപ്പോള്‍ അച്ഛനെ അധികാരത്തിന്‍റെ മാര്‍ജിനിലിട്ടു. അല്ലെങ്കില്‍ ഡാഡി-പപ്പ കോളത്തില്‍ തള്ളി. ഒരു ലോഹിതദാസ് ചിത്രത്തില്‍ അച്ഛനെ മരിച്ചതായി കണക്കാക്കുന്നുണ്ട്. 'ഇരകളി'ലെ അച്ഛന്‍ തല്ലുകൊള്ളിയായ മകനെ വെടി വച്ചു കൊല്ലുകയാണ്. അച്ഛന്‍-മകന്‍ ഇനി ഓണപ്പതിപ്പിന് പോലും കൊള്ളില്ല.

No comments:

Blog Archive