Search This Blog

Saturday, June 19, 2010

രാവണന്‍റെ മോക്ഷം; ഇന്ത്യന്‍ സിനിമയുടെയും

മഹത്വവല്‍ക്കരിച്ച ഹീറോയിസം, യാഥാര്‍ഥ്യത്തില്‍ നിന്നും അകന്നു നില്‍ക്കുന്ന വിവരണം, പതിന്‍മടങ്ങ് സൌന്ദര്യം, തന്‍മയത്വത്തേക്കാള്‍ അതിഭാവുകത്വത്തിന് പ്രാധാന്യം എന്നിങ്ങനെയൊക്കെയാണെങ്കിലും മണിയുടെ 'രാവണ' നമുക്കിഷ്ടപ്പെട്ടു പോകും. സിനിമയാണെന്നും കച്ചവടമാണെന്നൊക്കെ നമ്മള്‍ കോംപ്രമൈസ് ചെയ്താല്‍ മതി.



നിരാശകളേറെയുണ്ട് മണി തന്നെ പൈസായും മുടക്കിയ രാവണയില്‍. റഹ്‌മാന്‍ അതിലൊന്ന്. ഐശ്വര്യ റായി അഭിഷേകുമൊക്കെ തകര്‍ത്തങ്ങ് 'അഭിനയിക്കുക'യാണ്. നൂറു ശതമാനം തന്‍മയത്വം വേണ്ട കഥാപാത്രങ്ങളാണ് അവരുടേത്. അവരുള്‍പ്പെടെ എല്ലാവരും മണിയുടെ ചരടില്‍ നിയന്ത്രിതരായ പാവകളാകുന്നു. (പ്രിയാമണി പാവകളിയില്‍ നിന്നും അത്ഭുതകരമായി മറികടക്കുന്നത് സന്തോഷകരം. ചിത്രത്തിലെ റിയലിസ്‌റ്റിക് സീനുകളുള്ളതില്‍ അപ്പാടെയും ആ മണിയുടേതാണ്).

ചിത്രം സംവദിക്കുന്നത് കീഴാളവര്‍ഗ പക്ഷത്ത് നിന്ന് കൊണ്ടാണ്. മാവോയിസ്റ്റ് ഭാഗത്ത് നിന്നെന്നും പറയാം. വ്യവസ്ഥിതികളുടെ കുഴമറിച്ചിലുകള്‍ കൊണ്ടാണ് അഭിഷേക് അവതരിപ്പിക്കുന്ന ആന്‍റിഹീറോമാര്‍ ഉണ്ടാവുന്നതെന്ന് വ്യംഗ്യം. പക്ഷെ നിറവും നിണവും ഹൈ വോള്‍ട്ടേജിലായത് ചിത്രത്തിന്‍റെ സത്യസന്ധതയെ ബാധിക്കില്ലേ എന്ന് സന്ദേഹം. ചിരട്ടയില്‍ വിളമ്പിയ ചോക്കളേറ്റ് പോലെയാകണമോ സിനിമ?

എന്നിരുന്നാലും ഞാന്‍ മണിയെ നമിക്കുന്നു. നമിക്കേണ്ടവരുടെ കൂട്ടത്തില്‍ സന്തോഷ് ശിവന്‍ തുടങ്ങി ചിത്രത്തിന്‍റെ മൊത്തം യൂണിറ്റുണ്ട്. രാവണന്‍റെ - ദ്രാവിഡന്‍റെ, തിരസ്കരിക്കപ്പെട്ടവരുടെ, ദളിതരുടെ, നക്‌സലുകളുടെയൊക്കെ വശം മാനിച്ചാണ് സിനിമ, ഐശ്വര്യ റായിയെ പരിക്കേല്‍പ്പിച്ചും ഏല്‍പ്പിക്കാതെയുമാണെങ്കിലും, മുന്നോട്ട് പോകുന്നത്. മറ്റൊന്ന് പൊലീസുകാരന്‍ ഭര്‍ത്താവിനാല്‍ സംശയിക്കപെട്ട് അഗ്‌നിപരീക്ഷണത്തിലായ കാനനരാഗിണിയുടെ കരളുറപ്പാണ്. അഭിമാനിനിയായ അവള്‍ ആത്മഹത്യ ചെയ്യാതെ 'ഇന്‍വെസ്റ്റിഗേഷന്' മുതിരുന്നു. എത്ര ഭാരതീയ നാരികള്‍, തട്ടിക്കൊണ്ട് പോയവനില്‍ നിന്നും രക്ഷിച്ച ഭര്‍ത്താവിനെ വിട്ട് സത്യം അന്വേഷിച്ചു പോകുമെന്ന് ചോദിക്കരുത്. നമ്മുടെ നായിക ഇത്തിരി ബോള്‍ഡാണ്. എന്തുകൊണ്ട് വില്ലനായി എന്ന കഥ കേട്ട് കാനനമൂര്‍ത്തിയുടെ അടുത്ത് വന്ന് അവള്‍ പ്രാര്‍ഥിക്കുന്നുമുണ്ട്, മനസ്സിളക്കല്ലേ എന്ന്.

കാനനവും കാട്ടാറും കുന്നും താഴ്വരയും അഭിഷേക് നേതാവായ ജനവും തമ്മില്‍ ചേരുന്നുണ്ടോ എന്നും ചോദിക്കരുത്. ചിലപ്പോള്‍ നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തേക്കാള്‍ അസ്വദനീയം അത് വിളമ്പിയിരിക്കുന്ന പാത്രത്തിനാവാം.

3 comments:

ഉറുമ്പ്‌ /ANT said...

ഇതിനിടെ കണ്ടോ?, ഞാനിവിടെ ടോറന്റ് ഡൌണ്‍ ലോഡ് ചെയ്യാന്‍ തുടങിയതേയുള്ളു. :)

ജിത്തു said...

ടോരന്റ് ഉള്ളതുകൊണ്ട് പൈസാ ചിലവില്ലാതെ പടം കാണാം അല്ലെ ഉറുംബേ

smartin said...

ake location mathram kollam...bhayangara lagging anu padam

Blog Archive