Search This Blog

Sunday, August 22, 2010

കുവൈറ്റില്‍ മാവേലി കുടുംബസമേതം എത്തുന്നു

മഹാബലി വിവാഹിതനല്ലെന്ന വയ്‌പിനെ കലാകാരന്‍റെ സ്വാതന്ത്ര്യമെടുത്ത് പുനര്‍നിര്‍മ്മിക്കുന്ന കാഴ്ച കുവൈറ്റിലെ മംഗഫില്‍ കാണാം വെള്ളിയാഴ്ച (aug 27) വൈകിട്ട് മഗ്‌രിബ് കഴിഞ്ഞ നേരം. മാവേലിയെ സഭാര്യനും 2 കുട്ടികളുടെ പിതാവുമാക്കി രംഗത്തെഴുന്നള്ളിക്കുന്നത് കുവൈറ്റിലെ പ്രശസ്ത നാടകനടനും സംവിധായകനുമായ ത്രിശൂര്‍ സ്വദേശി ബാബു ചാക്കോളയാണ്. മാവേലി കല്യാണം കഴിച്ചയാളാണെന്ന 'ഷോക്ക്' ഇല്ലാതാക്കുവാന്‍ നാടകീയമായാവും 'ഓണത്തപ്പകുടുംബം' രംഗത്തെത്തുക. 'എന്താ മാവേലീ, തനിയെ നടന്ന് തളര്‍ന്നോ' എന്ന നാട്ടുകാരന്‍റെ ചോദ്യത്തിന് മറുപടിയായി 'ഇല്ലാ, ഇക്കുറി ഭാര്യേം കുട്ട്യോളും ഉണ്ട്' എന്ന് പറഞ്ഞ് അവരെ അണിയറയില്‍ നിന്നും വിളിക്കുന്ന രീതിയിലാണ് അവതരണം. ബാബുവിന്‍റെ ഭാര്യയും മക്കളും മാവേലീഭാര്യയും മക്കളുമായി വേഷമിടും. സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഒരുക്കുന്ന ഓണാഘോഷവേദിയിലാണ് മാവേലിയുടെ കുടുംബാവതരണം.

6 comments:

Rafeeq Babu said...

കൊള്ളാല്ലോ ഈ മാവേലി

smartin said...

HAPPY ONAM

സുനില്‍ കെ. ചെറിയാന്‍ said...

കുരീപ്പുഴ ശ്രീകുമാര്‍ എഴുതുന്നു:
മഹാബലിയുടെ ഭാര്യയെ കുറിച്ച് ഇന്ത്യന്‍ പുരാണങ്ങള്‍ പറയുന്നുണ്ട്.
പേര് വിന്ധ്യാവലി.മകന്‍ ബാണന്‍.മകള്‍ കുംഭീനസി.
എന്തായാലും ബാബുചാക്കൊളക്കും ഓണത്ത്തപ്പകുടുംബതിനും വിജയസംസകള്‍.

Unknown said...

ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ...!!
ഓണവാരഫലം ഇവിടെ വായിക്കാം.

ഷിബു ഫിലിപ്പ് said...

സുനില്‍, കുടുംബസമേതം വരുന്ന മാവേലിയെ കാണുവാന്‍ ഞങ്ങളും ഉണ്ട്.

കുളക്കടക്കാലം said...

mavelikudumbathe aarkkuvenam, AKHOSHIKKAAN oru maveliye kittiyallo athumathi

Blog Archive