Search This Blog

Wednesday, May 28, 2008

തമാശക്കഥകള്‍ 2 (കേട്ടതെങ്കില്‍ ക്ഷമി)

1. 'കണ്ണാ ഗുരുവായൂരപ്പാ' എന്ന ഗാനം ഗാനമേള സംഘാടകന്‍റെ ടീനേജ്കാരി മകള്‍ക്ക് പാടണം. ഇംഗ്ളീഷ് മീഡിയം 'ആക്സന്‍റുള്ള' കുട്ടിക്ക് കുരുവായൂരപ്പാ എന്നേ വായില്‍ വരുന്നുള്ളൂ. റിഹേഴ്സലി'ന്‍ പല തവണ പലരും തിരുത്തിയതിനാലോ കുട്ടിക്കാകെ കണ്‍ഫ്യൂഷന്‍. ഗാനമേള സ്റ്റേജില്‍ ഗുരുവായൂരപ്പ ഭക്തിഗാനം ആദ്യത്തേതാണ്'. കുട്ടി സ്റ്റേജില്‍ കയറിയതും കീബോര്‍ഡുകാരന്‍ പറഞ്ഞു, കുരുവല്ല, ഗുരു. ഗിത്താറിസ്റ്റ് ഓര്‍മ്മിപ്പിച്ചു, ക അല്ല ഗു. പലരുടേയും ശിക്ഷണം കഴിഞ്ഞ് കുട്ടി പാടിത്തുടങ്ങി, 'കുണ്ണാ...!

2. ഓല്' എന്നാല്‍ വടക്ക് ചിലയിടത്ത് അവള്. തെങോല വീണ കാര്യം പറയുകയാണിവിടെ ഒരാള്. 'ഓല്ടെ പറമ്പില്‍ വീഴാത്ത ഓലയെടുത്ത് ഓല്' ഓലോട് പറയുന്നു, ഓല്' ഓല്ടേതാന്ന്.

3. ഇലക്ട്രീഷ്യന്‍ വീട്ടില്‍ റിപ്പയറിങ്ങിനായി വന്ന കാര്യം പറയുകയാണൊരു വീട്ടമ്മ: അയാള്‍ വന്നിട്ടപ്പൊ അകത്തും പോയി, പുറത്തും പോയി, കാല്‍ക്കലും പോയി (പോസ്റ്റ് ആണുദ്ദേശിക്കുന്നത്). പുതിയാള്‍ വന്ന് ഇട്ടപ്പഴേ അടിച്ചു പോയി!

3 comments:

ഫസല്‍ ബിനാലി.. said...

കൊള്ളാം, ആശംസകള്‍

പാമരന്‍ said...

:)

'ഓല്‌' എന്നാല്‍ 'അവര്‍' എന്നാണ്‌, 'അവള്‍' എന്നല്ല.

സുനില്‍ കെ. ചെറിയാന്‍ said...

ഞാന്‍ ഗ്രഹിച്ചതിന്‍റെ കുഴപ്പമായിരിക്കാം. നന്ദി പാമരന്‍, ഫസല്‍ !

Blog Archive