1. തൊണ്ണൂറൂകാരന് വൈദ്യപരിശോധനക്ക് പോകുന്നു. എല്ലാം ഓ കെ. ഇനി 'സ്പേം കൌണ്ട്' കൂടി നോക്കിയാല്‍ മതി. "അതിന്," ഡോക്ടര്‍ ഒരു കുപ്പി കൊടുത്തിട്ട് പറഞ്ഞു, "നാളെ രാവിലെ ശുക്ളവുമായി വരിക".
പിറ്റേന്ന് കാലേ നവതികാരന്‍ റെഡി. പക്ഷെ മുഖം മ്ളാനം. "ഡോക്ടര്‍," 90കാരന് പറഞ്ഞു, "ശരിയായില്ല."
"എന്തു പറ്റി?"
"ഞാനിന്നലെ വീട്ടില്‍ ചെന്നയുടന്‍ ഭാര്യയോട് കാര്യം പറഞ്ഞു. അവള് സഹായിക്കാമെന്നായി. ഇടതു കൈ കൊണ്ടും വലതു കൈ കൊണ്ടും, പാവം അവള്. ഒന്നും നടക്കാതായപ്പോള്‍ അയലത്തെ ലീലാമ്മയെ വിളിക്കാമെന്ന് ഞാന്‍ പറഞ്ഞു".
"എന്ത്? അരാണ്' ലീലാമ്മ?"
"വര്‍ഷങ്ങളായി ഞങ്ങളെ ഏതു കാര്യത്തിനും ഒരു കൈ തന്ന് സഹായിക്കുന്നവള്‍. ചെറുപ്പത്തിന്റെ ചുറുചുറുക്ക് അസ്സലായി ഉള്ളവള്‍".
"മൈ ഗോഡ്! ലീലാമ്മ എന്തു ചെയ്തു?"
"ഇരു കൈകളും പോരാഞ്ഞ് അവള് കടിച്ച് പിടിച്ചും നോക്കി".
"എന്നിട്ട്?"
"ഒന്നും സംഭവിച്ചില്ല. കോളേജീ പഠിക്കണ അവള്ടെ അനിയത്തിയും വന്നു ശ്രമിച്ചു".
"വാട്ട്?"
"ആരൊക്കെ എന്തൊക്കെ ചെയ്തിട്ടെന്താ! ഡോക്ടര്‍ തന്ന കുപ്പി തുറക്കാന്‍ പറ്റ്ണില്ലാ!"
2. ഫിലിപ്പീന്‍സിലാണ്' സംഭവം. പ്രൈമറി ക്ളാസില്‍ ടീച്ചര്‍, ഗ്രീന്‍, പിങ്ക്, യെല്ലോ എന്നീ പദങ്ങള്‍ വാക്യത്തില്‍ പ്രയോഗിക്കാന്‍ പറഞ്ഞപ്പോള്‍ ഒരു കുട്ടി പറഞ്ഞു: ഫോണ്‍ ബെല്ലടിച്ചു, "ഗ്രീന്‍ ഗ്രീന്‍ "; നാനായി (അമ്മ) ഫോണ്‍ പിങ്ക് ചെയ്ത് പറഞ്ഞു, "യെല്ലോ!"
3. യുവപട്ടാളക്കാരന് കല്യാണാവധി കഴിഞ്ഞ് ജോയിന്‍ ചെയ്തിട്ട് ആറു മാസമായി. ആയിടെ രാജ്യത്തിന്റെ തെക്കനതിര്‍ത്തിയില്‍ അവരുടെ ഒരാഴ്ച നീളുന്ന സൈനിക ക്യാംപ്. ഒരു സായന്തനമ്, യുവതുര്‍ക്കി മേജറുടെ മുറിയില്‍ മുഖം കാട്ടുന്നു: "യേസ്?"
"സര്, ഈ ഗ്രാമത്തിലാണ്' എന്റെ ഭാര്യാവീട്. അവള് സ്ഥലത്തുണ്ട്. ഒരു ദിവസത്തെ അവധി തരണം."
"ശരി. പക്ഷെ 24 മണിക്കൂര്‍ എന്നാല്‍ അതില്‍ കൂടുകയില്ല, വേണമെങ്കില്‍ കുറയാം".
"ഇരുപത്തിനാലാം മണിക്കൂറില്‍ ഹാജരാകും സര്".
സന്ധ്യയായി, ഉഷസായി, 48 മണിക്കൂര്‍ കഴിഞ്ഞും പൊടി പോലുമില്ലാതിരുന്ന യുവനെ ഫോണ്‍ വിളിച്ചു വരുത്തി മീശന്‍, രൌദ്രന്‍ മേജര്‍. "ഐ വാണ്ട് എക്സ്പ്ളനേഷന്‍ !"
"സര്, ഞാന്‍ വീട്ടില്‍ ചെന്നപ്പോള്‍ അവള് കുളിക്കുകയായിരുന്നു".
"സോ വാട്ട്? ഈ ഗ്രാമത്തിലുള്ളവരുടെ കുളി 2 ദിവസമോ?"
"അതല്ല സര്, എന്റെ യൂണിഫോം ഉണങ്ങാന്‍ 2 ദിവസമെടുത്തു".
Search This Blog
Sunday, May 4, 2008
Subscribe to:
Post Comments (Atom)
Blog Archive
-
▼
2008
(61)
-
▼
May
(11)
- കടംകഥ/ക്വിസ്:ഉത്തരം അറിയാമായിരിക്കും!
- തമാശക്കഥകള്‍ 2 (കേട്ടതെങ്കില്‍ ക്ഷമി)
- നമ്പൂതിരിയുടെ ബഷീര്‍ രേഖാചിത്രം
- ബാലഭാസ്കര്‍ പറയുന്നത്
- എന്‍. എസ്. മാധവന്റെ പുതിയ കഥ
- ടോയ്’ലറ്റ് പേപ്പറില്‍ ജ്യൂസ് കൊണ്ടെഴുതിയ സിനിമ
- ചരിത്രത്തില്‍ മെയ്മാസം: പുലയക്രിസ്ത്യാനികളുടെ ക്ര...
- ബഷീറിനെപ്പറ്റി എം എന്‍ വിജയന്
- ലളിതഗാനങ്ങളെക്കുറിച്ച്
- അച്ഛനോടൊപ്പം ദാമ്പത്യം പങ്കിടാന്‍ ആഗ്രഹിച്ച മകള്‍
- തമാശക്കഥകള്‍ (കേട്ടതെങ്കില്‍ ക്ഷമി):
-
▼
May
(11)
3 comments:
ആദ്യമായിട്ടാണ് ഈ തമശകള്‍ കേള്‍ക്കുന്നത്. ഇഷ്ടമായി...
സന്തോഷം shiva!
kollam . tharakkedilla.evidunnu kitty
Post a Comment