Search This Blog

Thursday, May 29, 2008

കടംകഥ/ക്വിസ്:ഉത്തരം അറിയാമായിരിക്കും!

1. ഇപ്പോഴത്തെ കുട്ടികള്‍ ഏറ്റവും കൂടുതല്‍ പാടുന്ന പാട്ട്?

2. ചരണത്തില്‍ (ഗാനത്തിന്‍റെ ആദ്യഭാഗത്ത്) 2 വാക്കുകള്‍ മാത്രമുള്ള മലയാള സിനിമാഗാനം?

3. കാലില്‍ പിടിച്ചാല്‍ വാ തുറക്കും; വായില്‍ കൊടുത്താല്‍ രണ്ടാക്കി തുപ്പും?

4. കണക്കറിയാവുന്ന ഉറുമ്പ്? (ഉത്തരം ഇംഗ്ളീഷില്‍ )

9 comments:

krish | കൃഷ് said...

ഇതുവരെ ആരും ഉത്തരം പറഞ്ഞില്ലേ.

രണ്ടെണ്ണം ഞാൻ പറയാം. ബാക്കി ആരേലും പറയും.

3. പാക്ക് വെട്ടി.

4. AccountANT

സുനില്‍ കെ. ചെറിയാന്‍ said...

നാലാമത്തേത് ശരി. മൂന്നാമത്തേതും! കത്രികകയായിരുന്നു ഉദ്ദേശിച്ചതെങ്കിലും.

കുഞ്ഞന്‍ said...

ആദ്യത്തേതിന്റെ ഉത്തരം..

അന്നു നിന്നേ കണ്ടതില്‍പ്പിന്നെ
അനുരാഗമെന്തെന്ന് ഞാനറിഞ്ഞു

രണ്ടാമത്തേത്..ലാലാല ലാലാല.....

മൂന്നാമത്തേത്.. എന്റെ മോന്‍..( കാലില്‍ പിടിച്ചാല്‍ അപ്പോള്‍ കിടന്ന് വാപൊളിച്ച് കാറും, എന്തെങ്കിലും കഴിക്കാനായി വായില്‍ക്കൊടുത്താലൊ രണ്ടല്ല നാലാക്കി വേണമെങ്കില്‍ തുപ്പും.

നാലമത്തേത്..RESTAURANT... എന്തെങ്കിലും കഴിച്ചാല്‍ അപ്പോള്‍ പറ്റുബുക്കിലെഴുതും കൃത്യമായി.

എതിരന്‍ കതിരവന്‍ said...

1. peTaappaaT? kashTappaaT?
2.kokkarakkO kokkarakkO poovan kozhee poovalan kOzhee...
(Did you mean pallavi? aadyaththe raNTu vaakk)

സുനില്‍ കെ. ചെറിയാന്‍ said...

എതിരവന്‍ കതിരവന്‍, പല്ലവിയാണുദ്ദേശിച്ചത്. ഉദാ: 'വ്യത്യസ്തനാമൊരു ബര്‍ബറാം' എന്ന ആദ്യഭാഗത്ത് ഒരുപാട് വാക്കുകളുണ്ടെങ്കില്‍, ചോദ്യത്തിലെ പാട്ടിന്‍റെ ആദ്യഭാഗത്ത് (background scoreന്' മുമ്പ്') 2 വാക്ക് മാത്രം. ഒന്നാം ചോദ്യം അഖില ലോക കുട്ടികളെ ഉദ്ദേശിച്ചാണ്'. വീണ്ടും ശ്രമിക്കുമല്ലോ.
കുഞ്ഞന്‍, ഇടപെട്ടതിന്' സന്തോഷം. സന്തോഷാശ്രുക്കള്‍‌!

ലത said...

1. kis, kis-SING
2. bhoolokavaikundapuravasane, sreeranganathane

എതിരന്‍ കതിരവന്‍ said...

അങ്ങനെ ഒരുപാട് പാട്ടുകളുണ്ടല്ലൊ? ‘ബാലേട്ടാ ബാലേട്ടാ ‘ പോലെ?

സുനില്‍ കെ. ചെറിയാന്‍ said...

അനിയന്‍‌, എതിരവന്‍ കതിരവന്‍‌, ഏതെങ്കിലുമൊരു പാട്ട് മതി. ഞാനുദ്ദേശിച്ചത് ‘സുഖമോ ദേവീ’; ഒന്നാം ചോദ്യത്തിനുത്തരം ‘Happy Birthday to You!’

Unknown said...

കുരുതിനും തൊലിവിത്തിനിടും

Blog Archive