Search This Blog

Monday, April 13, 2009

ഫ്രീ ചും‌ബനവാഗ്ദാ‍നങ്ങള്‍‌

1. കുവൈത്തിലെ കേരളമെന്നറിയപ്പെടുന്ന അബ്ബാസിയായില്‍ പ്രവാസി ഇന്ത്യാക്കാര്‍ക്കായി പ്രതീകാത്മക ഇലക്‌ഷന്‍ നടന്നു. ആയിരത്തിലേറെ പേര്‍ വോട്ട് ചെയ്ത മോക്ക് ഇലക്‍ഷനിലെ ബാലറ്റ് പേപ്പറില്‍ യു പി എ, എന്‍‌ ഡി എ, മൂന്നാം മുന്നണി എന്നിവര്‍ക്കായുള്ള കോളത്തിനു പുറമെ പ്രതിഷേധ വോട്ട് രേഖപ്പെടുത്താനുള്ള കോളവുമുണ്ടായിരുന്നു. 102 വോട്ട് ഭൂരിപക്ഷത്തോടെ പ്രതിഷേധ വോട്ട് വിജയിച്ചു. പ്രവാസികളുടെ വോട്ടവകാ‍ശം ആഭ്യര്‍ഥിക്കുന്ന ഭീമഹര്‍‌ജി ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിക്കുമെന്ന് ‘ജനത്തനിമ’ ഭാരവാഹികള്‍ അറിയിച്ചു.

2. ബിഹാറിലെ പാറ്റ്നയില്‍ മത്സരിക്കുന്ന പ്രഫസര്‍ മഥുക്ക് നാഥ് ചൌധരിയുടെ വാഗ്ദാനം കമിതാക്കളുടെ വികാരപ്രകടനത്തിനു സ്ഥലവും സൌകര്യവുമൊരുക്കുമെന്നാണ്. അദ്ദേഹം തന്നെ ടിയാന്‍‌റ്റെ ലവ് ഫിലോസഫിയുടെ ജീവിക്കുന്ന ഉദാഹരണമാണുതാനും‌. ഭാര്യക്കു പുറമേ സ്വന്തം വിദ്യാര്‍ഥിനിയുമായാണു ലവ് ഗുരുവിന്‍‌റ്റെ തുറന്ന ബന്ധം‌. ഇനി, ജീവിക്കുന്ന രക്തസാക്ഷിയുമാവും പ്യാവം പ്രഫസര്‍.

3. ബഹന്‍‌ജി മായാവതി ഇന്ത്യന്‍ പ്രധാനമന്ത്രിയാവുമെന്ന് വിദേശമാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്. അവര്‍‌ക്കൊരു ഹരം‌, 17 കോടി ‘അണ്‍‌ടച്ചബ്‌ള്‍‌സില്‍’നിന്നും ഇന്ത്യക്കൊരു വനിതാനേതാവെന്ന് വിഭാവന‍ ചെയ്യുന്നത്. മദാം തുസ്സാദ് മ്യൂസിയത്തില്‍ സച്ചിന്‍‌റ്റെ മെഴുകുപ്രതിമയെന്ന പോലെ മാ കുമാരിക്ക് അവര്‍ ഒരു സ്‌ലം‌ഡോഗ് പ്രതിമ പണിയുകയാണ്‌.

1 comment:

നാട്ടുകാരന്‍ said...

ഞാന്‍ പാട്നയില്‍ വോട്ട് ചെയ്യാന്‍ പോയാലോ എന്നാലോചിക്കുവാണ് !

Blog Archive