
ജീവിതം ഇന്ന് കുഴപ്പമില്ല, നാളത്തെ കാര്യം അറിഞ്ഞു കൂടാ. അതുകൊണ്ട് ഇന്ന് കല്യാണം കഴിച്ചേക്കാമെന്ന് പറഞ്ഞ് വിവാഹിതരാകുന്നവരുണ്ടത്രേ ഇറാഖില്‍. ബാഗ്ദാദിലെ ഷെറട്ടന്‍ ബോള്‍റൂമില്‍ ഈയിടെ നടന്ന കല്യാണച്ചടങ്ങില്‍ (ചിത്രം), പരമ്പരാഗതരീതിയനുസരിച്ച് വധൂവരന്‍മാര്‍ വാള്‍ കൊണ്ട് കല്യാണ കേക്ക് മുറിച്ചു. ഷാംപെയിന്‍ ഗ്ലാസ്സില്‍ പെപ്സി ഒഴിച്ചു കുടിച്ചു (ഇസ്ലാമികരീതിയനുസരിച്ച് മദ്യം പാടില്ലാത്തതിനാല്‍).ക്ഷണിതാക്കളിലെ ആണുങ്ങള്‍ കൈകോര്‍ത്ത് ‘ദബ്ക’ എന്ന ഡാന്‍സ് കളിക്കുന്നതിനിടെ വെളിച്ചം അപ്രത്യക്ഷമായി. പവര്‍ കട്ട്! (അസോഷ്യേറ്റഡ് പ്രസ് റിപ്പോര്‍ട്ടില്‍ നിന്ന്).

2 comments:
ജീവിതം ഇന്ന് കുഴപ്പമില്ല,
നാളത്തെ കാര്യം നാളെ......
waa. that wedding dress is really great!
Post a Comment