ഈ ഇന്‍റ്റെര്‍നാഷണല്‍ മസാല റോയിട്ടേഴ്സ്, അസ്സോഷ്യേറ്റഡ് പ്രസ്സ് എന്നിവന്‍മാരില്‍ നിന്ന് (അവസാനത്തേത് വേറെയെവിടെയോ കേട്ടത്)
1. വാഷിങ്ങ്ടണ്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനി ബ്രിട്ടീഷ് വിദ്യാര്‍ഥിനിയെ ഇറ്റലിയില്‍ വച്ച് ‘സെക്സ് ഗെയിമില്‍‘ കൊലപ്പെടുത്തിയ കേസില്‍ കോടതിയില്‍ ഹാജരായപ്പോള്‍ ‘കൂളാ’യിരുന്നു എന്നത് അമേരിക്കയിലേയും ഇറ്റലിയിലേയും പത്രങ്ങള്‍ക്ക് അല്‍ഭുതവാര്‍ത്തയായിരുന്നു ഈയാഴ്ച. ഐവറി കോസ്റ്റ്കാരനായ മറ്റൊരു വിദ്യാര്‍ഥി സെക്സ് ഗെയിം സീരിയസ്സായി എടുത്ത് ബലാല്ക്കാരത്തിനു മുതിര്‍ന്നപ്പോള്‍ അമേരിക്കക്കാരി, ‘ഇരയെ’ കൊന്നുവെന്നാണ് ആരോപിക്കപ്പെടുന്നത്. കേസ് അടുത്ത വാദത്തിന് മാറ്റി.
2. വിഖ്യാത ഹോളിവുഡ് നടി മെറില്‍ സ്ട്രീപ് ഈയിടെ മാറോടടക്കിപ്പിടിച്ചിരുന്ന ഒരു രഹസ്യം വെളിപ്പെടുത്തി. ഉയര്‍ന്ന മാറിടത്തിനായി കടലാസു തൂവാലകള് ബ്രാക്കുള്ളില് വച്ചിരുന്നത്രേ ഈ ഓസ്കാറ് നടി (ഔട്ട് ഒഫ് ആഫ്രിക്ക). ബസ്റ്റ് ബൂസ്റ്റ് ചെയ്യാന്‍ ഇപ്പോള്‍ 59 വയസുള്ള നടിയെ പ്രേരിപ്പിച്ചത് ശില്പിയായ ഭര്ത്താവാണോ എന്നത് തല്ക്കാലം വെളിയിലാക്കിയിട്ടില്ല കക്ഷി.
3. കനേഡിയന്‍ എഴുത്തുകാരി മാര്‍ഗരറ്റ് അറ്റ്വുഡ് സാമ്പത്തികമാന്ദ്യത്തെക്കുറിച്ച് കഴിഞ്ഞ ഒക്ടോബറില്‍ എഴുതിയ പുസ്തകം, ‘പേബാക്ക്: ഡെറ്റ് ആന്‍ഡ് ദ ഷാഡോ സൈഡ് ഒഫ് വെല്‍ത്ത്’ ഇപ്പോഴും ബെസ്റ്റ് സെല്ലറാണ്. പുസ്തകമിറങ്ങിയ സമയത്ത് മാന്ദ്യം തല പൊക്കി തുടങ്ങിയിട്ടേ ഉള്ളൂ. അവരുടെ ‘ഹാന്‍ഡ്മെയ്ഡ്സ് ടെയില്‍’ താലിബാന്‍ ടൈപ്പ് സമൂഹത്തെ 1984 ലേ വിവരിച്ചു. അമിതനികുതി ചുമത്തിയ രാജാവിന്‍റ്റെ സാമ്രാജ്യം വിപ്ലവത്താല്‍ തകര്‍ന്നുവെന്ന സിമ്പിള്‍ ലോജിക്കാണ് പുതിയ ഹിറ്റിനും നിദാനമെന്നും അവര്‍ പറയുന്നു.
4. ബ്രിട്ടീഷ് പൊളിറ്റിക്കല്‍ തത്വചിന്തകന്‍ തോമസ് ഹോബ്ബ്സിന്‍റ്റെ ജന്മദിനം ഈയാഴ്ചയായിരുന്നു (ഏപ്രില് 5). ഭരണാധികാരികളുടെ അധികാരദുര്‍വിനിയോഗങ്ങള്‍ കുറേയൊക്കെ സാധാരണ പൌരന്മാര് ക്ഷമിക്കണമെന്ന്- അവരില്ലാത്ത കാടന്‍ സ്ഥിതി ആലോചിച്ചെങ്കിലും-അദ്ദേഹം ‘ലെവിയത്താനന്‍’ എന്ന പുസ്തകത്തില്‍ പറഞ്ഞു.
5. പെസഹ വ്യാഴാഴ്ചയുടെ പുളിപ്പില്ലാത്ത അപ്പത്തിന് ‘ഇന്‍ട്രിയപ്പം’ എന്ന പേര് INRI കൂട്ടി വായിക്കുന്നതാണത്രെ.
Search This Blog
Tuesday, April 7, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment