Search This Blog

Saturday, August 22, 2009

കേട്ട കഥകള്‍ 3

1. വെള്ളാനയെക്കുറിച്ച് കേട്ട രാജാവ് കല്‍പ്പിച്ചു, കൊട്ടാരം-ആനയെ വെളുപ്പിക്കുക. മന്ത്രി തല പുകഞ്ഞാലോചിച്ചിട്ട് പോംവഴിയൊന്നുമില്ലാതിരുന്നതിനാല്‍ ഒരു പാവത്തിനിട്ട് പണിയാമെന്ന് വിചാരിച്ചു. ആനയെ അലക്കി വെളുപ്പിക്കുന്ന പണി നമ്മുടെ കൊട്ടാരം വെളുത്തേടനെ ഏല്‍പ്പിക്കാം, മന്ത്രി പറഞ്ഞു. വെളുത്തേടന്‍ സംഗതി കുശവന്, കൈമാറാമെന്ന് കരുതി പറഞ്ഞു: ആനയെ അലക്കണമെങ്കില്‍ പുഴുങ്ങണം, അത്രേം വലിയ കലം വേണം!
കുശവന്‍ വിചാരിച്ചു: തല പോയി! ഭാര്യയോട് കാര്യം പങ്കു വച്ചു. ഭാര്യ ഉപദേശിച്ചു: ആനയെ പുഴുങ്ങുന്ന കലമുണ്ടാക്കണമെങ്കില്‍ നൂറു വര്‍ഷം വേണമെന്നു ആവശ്യപ്പെടുക. അത്രേം കാലം കഴിയുമ്പോള്‍‍ ആന ചെരിയും; അല്ലെങ്കില് രാജാവ് മരിക്കും; അതുമല്ലെങ്കില്‍ നിങ്ങള്‍ മരിക്കും!

2. കാലടി ശ്രീശങ്കര കോളേജില്‍ ഇന്റര്‍വ്യൂവിനായി ചെന്ന ഉദ്യോഗാര്‍ഥിയോട് ബോര്‍ഡ് ചോദിച്ചെന്ന് പറയപ്പെടുന്ന ചോദ്യവും ഉത്തരവും: കോളേജിരിക്കുന്ന കുന്ന് എത്ര കൊട്ട മണ്ണ്, ഉണ്ടാവും?
ഉത്തരം: ഒരു കൊട്ട. അത്രയും വലിയ കൊട്ടയായിരിക്കണം!

3. ക്ഷേത്രത്തിലെ ഊട്ടുപുര. സദ്യ നടക്കുകയാണ്. 'ഒരു കുന്ന് ചോറു വിളമ്പി വച്ചിരിക്കുന്നത് ആര്‍ക്കാണ്' എന്ന് തിരുമേനിയുടെ ഉച്ചത്തിലുള്ള ചോദ്യം. 'അത് തിരുമേനിക്ക് തന്നെ'യാണെന്ന് അറിഞ്ഞപ്പോള്‍ തിരുമേനി പറഞ്ഞു, മോരു കൂട്ടിക്കുഴച്ചാല്‍ സ്വല്‍പേയുള്ളൂ!

2 comments:

രാജീവ്‌ .എ . കുറുപ്പ് said...

(((((ഠോ ))))))
ഇരിക്കട്ടെ, ചിരിച്ചു

ManojMavelikara said...

kollam makkaleee....

Blog Archive