1. വെള്ളാനയെക്കുറിച്ച് കേട്ട രാജാവ് കല്പ്പിച്ചു, കൊട്ടാരം-ആനയെ വെളുപ്പിക്കുക. മന്ത്രി തല പുകഞ്ഞാലോചിച്ചിട്ട് പോംവഴിയൊന്നുമില്ലാതിരുന്നതിനാല്‍ ഒരു പാവത്തിനിട്ട് പണിയാമെന്ന് വിചാരിച്ചു. ആനയെ അലക്കി വെളുപ്പിക്കുന്ന പണി നമ്മുടെ കൊട്ടാരം വെളുത്തേടനെ ഏല്‍പ്പിക്കാം, മന്ത്രി പറഞ്ഞു. വെളുത്തേടന് സംഗതി കുശവന്, കൈമാറാമെന്ന് കരുതി പറഞ്ഞു: ആനയെ അലക്കണമെങ്കില്‍ പുഴുങ്ങണം, അത്രേം വലിയ കലം വേണം!
കുശവന് വിചാരിച്ചു: തല പോയി! ഭാര്യയോട് കാര്യം പങ്കു വച്ചു. ഭാര്യ ഉപദേശിച്ചു: ആനയെ പുഴുങ്ങുന്ന കലമുണ്ടാക്കണമെങ്കില്‍ നൂറു വര്‍ഷം വേണമെന്നു ആവശ്യപ്പെടുക. അത്രേം കാലം കഴിയുമ്പോള്‍ ആന ചെരിയും; അല്ലെങ്കില്‍ രാജാവ് മരിക്കും; അതുമല്ലെങ്കില്‍ നിങ്ങള്‍ മരിക്കും!
2. കാലടി ശ്രീശങ്കര കോളേജില്‍ ഇന്റര്‍വ്യൂവിനായി ചെന്ന ഉദ്യോഗാര്‍ഥിയോട് ബോര്‍ഡ് ചോദിച്ചെന്ന് പറയപ്പെടുന്ന ചോദ്യവും ഉത്തരവും: കോളേജിരിക്കുന്ന കുന്ന് എത്ര കൊട്ട മണ്ണ്, ഉണ്ടാവും?
ഉത്തരം: ഒരു കൊട്ട. അത്രയും വലിയ കൊട്ടയായിരിക്കണം!
3. ക്ഷേത്രത്തിലെ ഊട്ടുപുര. സദ്യ നടക്കുകയാണ്. 'ഒരു കുന്ന് ചോറു വിളമ്പി വച്ചിരിക്കുന്നത് ആര്‍ക്കാണ്' എന്ന് തിരുമേനിയുടെ ഉച്ചത്തിലുള്ള ചോദ്യം. 'അത് തിരുമേനിക്ക് തന്നെ'യാണെന്ന് അറിഞ്ഞപ്പോള്‍ തിരുമേനി പറഞ്ഞു, മോരു കൂട്ടിക്കുഴച്ചാല്‍ സ്വല്‍പേയുള്ളൂ!
Search This Blog
Saturday, August 22, 2009
Subscribe to:
Post Comments (Atom)
Blog Archive
-
▼
2009
(85)
-
▼
August
(10)
- രണ്ടുമണിവെളുപ്പിന്, ഓണസദ്യ
- കോഴിയോട് ചോദിച്ച് കറി വക്കലും രഞ്ജിനി-മലയാളവും
- കേട്ട കഥകള്‍ 3
- 'അവതാര്‍' ഡിസം 18ന്
- ടെലിഫിലിമിനു പറ്റിയ കഥ
- നീതിഷ് ഭരദ്വാജിനെ നഴ്സിങ്ങ് വിദ്യാർഥിനികൾ നുള്ളിപ...
- ഡോക്ടർ ഷെർലി വാസുവിന്റെ പോസ്റ്റ്മോർട്ടം ടേബിൾ
- ദൈവവും ഒബാമയും തമ്മില്‍..
- accountant-store keeper-barber
- today's maxim
-
▼
August
(10)
2 comments:
(((((ഠോ ))))))
ഇരിക്കട്ടെ, ചിരിച്ചു
kollam makkaleee....
Post a Comment