Search This Blog

Wednesday, August 26, 2009

കോഴിയോട് ചോദിച്ച് കറി വക്കലും രഞ്ജിനി-മലയാളവും

1. 'പെരുന്തച്ചനില്‍' വെട്ടാന്‍ പോണ മരത്തോട് അനുവാദം വാങ്ങണമെന്ന് തിലകന്‍ പറഞ്ഞത് ഓര്‍ത്ത്, ഇത്തവണ കോഴിക്കറി വെയ്ക്കുന്നതിനു മുന്‍പ് കോഴിയോട് കാര്യം പറഞ്ഞ് വാങ്ങാമെന്ന് കരുതി കടയില്‍ ചെന്നപ്പോള്‍ അവിടെ ഫ്രോസണ്‍ കോഴി മാത്രേ ഉള്ളൂ.

2. സ്‌കൂളില്‍ ചീഫ് ഗസ്റ്റ് വരുന്ന പരിപാടിക്ക് കുട്ടികളുടെ അച്ചടക്കം നോക്കണമെന്ന് ടീച്ചേഴ്‌സിനോട് കര്‍ക്കശിച്ചിരുന്നു പ്രധാനാധ്യാപകന്‍. പരിപാടിക്കിടയില്‍ ഒരു കുട്ടി ദീര്‍ഘമായി നിശ്വസിച്ചതും അധ്യാപകസൈന്യങ്ങളെല്ലാം കൂടി ഉച്ചസ്വരത്തില്‍ .. ശ് ശ് ശ് ശ്..

3. പാര്‍ട്ടിക്കിടെ കേട്ടത്:'രഞ്ജിനിയുടെ ആങ്കറിങ്ങ് എനിക്കങ്ങ് ടച്ച് പോര. എന്നാ മലയാളമാ ഷീ ഈസ് യൂസിങ്ങ്'!

4. മരിക്കാന്‍ കിടക്കുന്ന അച്ഛനെ കാണാന്‍ വരുന്നവരോട് അച്ഛന്‍ 'ഞാന്‍ എയിഡ്‌സ് വന്ന് മരിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല' എന്ന് ആവര്‍ത്തിക്കുന്നത് കേട്ട് മകന്‍ ചോദിച്ചു: അച്ഛന്‍ എയിഡ്‌സ് ഉണ്ടെന്ന് കള്ളം പറയുന്നത് എന്തിനാണ്?
അച്ഛന്റെ മറുപടി: എന്റെ മരണശേഷം നിന്റെ അമ്മയെ അവരു തൊടാണ്ടിരിക്കാനാടാ..

12 comments:

ഉറുമ്പ്‌ /ANT said...

നാലാമത്തെ ആ കറുത്ത നർമ്മം വല്ലാതെ ഇഷ്ടപ്പെട്ടു.
പിന്നെ രഞ്ജിനി പാവം. മറ്റുപലരേക്കാളും നന്നായി രഞ്ജിനി മലയാലം പരയും. “)

Arun Sadasivan said...
This comment has been removed by the author.
Areekkodan | അരീക്കോടന്‍ said...

ഇഷ്ടപ്പെട്ടു.

ManojMavelikara said...

kolllaammmmmm makklaaaleeee

JOHNSON PARACKAL said...

kalakkiyittundu! congrats!

ആവനാഴി said...

എന്താ പറയാ മാഷെ. തകർത്തു തരിപ്പണമാക്കി ധൂളീയാക്കി! രസ്യൻ നർമ്മം.

പുഞ്ചിരി said...

nannayitundu mashe

അനാഗതശ്മശ്രു said...

Good

Ardra azad said...

:)

പള്ളിക്കുളം.. said...

:)

കാര്‍കൂന്‍ said...

:)

നിസ്സഹായന്‍ said...

കൊള്ളാം എല്ലാം അടിപൊളി ഫലിതങ്ങള്‍ ! ആദ്യത്തേതിന് അല്പം ചിന്താ പ്രാധാന്യം കൂടിയുണ്ടെന്ന് തോന്നുന്നു. അവസാനത്തേത് അത്യുഗ്രന്‍ !!!

Blog Archive