Search This Blog

Sunday, August 30, 2009

രണ്ടുമണിവെളുപ്പിന്, ഓണസദ്യ

കുവൈത്തിലെ ഒരു ഫുഡ് കമ്പനിയിലെ എണ്‍പതോളം വരുന്ന തൊഴിലാളികള്‍ അവരുടെ ഫ്ളാറ്റ് വരാന്തയില്‍ ബുധനാഴ്ച വെളുപ്പിനു രണ്ടു മണിക്ക് ഓണസദ്യ ഉണ്ണും. റമദാന്‍ ഡ്യൂട്ടി കഴിഞ്ഞ് വരുന്നവര്‍ വൈകുന്നതിനാലും ഉച്ചനേരത്ത് നോമ്പിനെ മാനിച്ചും അത്താഴ സമയത്ത് മിക്ക ജോലിക്കാരും ഡ്യൂട്ടിയിലാരിക്കുന്നതിനാലുമാണ്, എല്ലാവര്‍ക്കും കണ്ടുമുട്ടാവുന്ന രണ്ടുമണി സമയം സദ്യക്കായി തെരെഞ്ഞെടുത്തതെന്ന് ഗാസ്ട്രോണോമിക്ക ഫുഡ് കമ്പനിയിലെ ഒരു തൊഴിലാളി അറിയിച്ചു. കമ്പനി വക ഭക്ഷണശാലയില്‍ പണിയെടുക്കുന്നവര്‍ ജോലി കഴിഞ്ഞെത്തുന്നത് രാത്രി ഒരു മണിക്കാണ്. അറുപതോളം മലയാളികളും ഇരുപതോളം ഫിലിപ്പീനുകളുമാണ്, ബുധനാഴ്ച വെളുപ്പിന്, ഓണസദ്യ ഉണ്ണുകയും വിളമ്പുകയും ചെയ്യുന്ന തൊഴിലാളികള്‍. മലയാളി തൊഴിലാളികള്‍ ഒരു ബെഡ്റൂം കാലിയാക്കി അരിയും പച്ചക്കറിയും അടുപ്പിച്ചിട്ടുണ്ട്. രണ്ട് അടുക്കളകളിലായിരിക്കും പാചകം. പതിനാറു കൂട്ടം കറികളും രണ്ട് പായസവും കോരിത്തരിപ്പിച്ചിരിക്കുന്നത് കൂടുതലും ഫിലിപ്പീനി സഹോദരങ്ങളെയാണത്രെ. കമ്പനി വക അക്കമഡേഷന്‍ കെട്ടിടത്തില്‍ വരാന്ത മാത്രമാണു എല്ലാവര്‍ക്കും ഒരുമിച്ചിരിക്കാനുള്ള ഇടം. രണ്ടു പന്തികളിലായാണു സദ്യ; ഒരു കൂട്ടര്‍ വിളമ്പാനും മറ്റുള്ളവര്‍ ഭക്ഷിക്കാനും; നേരെ തിരിച്ചും.

3 comments:

ManojMavelikara said...

ethokkk ullaathaaano masheeeee???

സുനില്‍ കെ. ചെറിയാന്‍ said...

ഇന്ന് വെളുപ്പിനു ഞാനവരോടൊത്ത് ഓണസദ്യയുണ്ടു. ആശംസകൾ!

Anonymous said...

Watch a short report on this on Kairali TV, "Colors of Kuwait" on 11th Friday 11am. Thanks to Sunil!

Blog Archive