Search This Blog

Wednesday, December 16, 2009

'പാര്‍ട്ടി'പ്രകാരം സൂചി തൂമ്പയായി

കഴിഞ്ഞയാഴ്ച കുവൈറ്റില്‍ നിന്നും നാട്ടില്‍ അവധിക്ക് പോകാനിരുന്നയാള്‍ തലേന്ന് സ്വന്തം റൂമില്‍ (കമ്പനി വക അക്കമഡേഷന്‍) നടത്തിയ പാര്‍ട്ടി, പല അടരുകളുള്ള ഒരു സംഭവകഥയായി ഇപ്പോഴും വികസിക്കുന്നു. ഏറ്റവുമധികം മിനുങ്ങിയ ആള്‍ കട്ടിലിലേക്ക് ചെരിഞ്ഞതാണ്, ഒന്നാമത്തെ ടേണ്‍. ആ 'അടിഞ്ഞു പോകല്‍' നല്ലതിനായി അയാള്‍ക്ക്. ബാക്കി നാലു പേരും കൂടി പാതിരാക്ക് ഭക്ഷണം കഴിക്കാനിറങ്ങുന്നു. ചെന്നു കയറിയത് പോലീസുകാരുടെ മുഖത്തേക്ക്. ഭക്ഷണം, സാദാ സാന്‍ഡ്‌വിച്ച്, പിറ്റേന്ന് രാവിലെ ലോക്കപ്പില്‍ കിട്ടി. സെല്ലില്‍ പത്തോ പതിനൊന്നോ പേരുണ്ടായിരുന്നു. പലര്‍ക്കും പല കഥകള്‍.

നമ്മുടെ നാലു പേര്‍ക്കായിരുന്നു കൂടുതല്‍ കോണ്‍ടാക്റ്റ്സ്. വെള്ളി, ശനി അവധി ദിനങ്ങളില്‍ നാലുപേരും നാലു പാടും വിളിച്ചു. ഒരാള്‍ക്ക് തീര്‍ച്ചയായും നാട്ടിലേക്കും വിളിക്കേണ്ടി വന്നു. ഇതിനിടെ അദ്ദേഹത്തിന്‍റെ ഫ്രീ അക്കമഡേഷന്‍ കമ്പനി റദ്ദാക്കി. എന്തേലുമാവട്ടെ പുറത്തിറങ്ങിയിട്ട് എത്ര സമാധാനങ്ങള്‍ വേണേലും പറയാം. പല കൂട്ടുകാരും പല 'വാസ്തക്കാരേയും' ഏര്‍പ്പാടാക്കി. ഇറങ്ങണമെങ്കില്‍ ഒരാള്‍ക്ക് ദിനാര്‍ അഞ്ഞൂറ്. അങ്ങനെ വാഗ്ദാനം ചെയ്ത ഉന്നതങ്ങളിലെ പിടിപാടുകാരെല്ലാം മലയാളികളാണെന്ന് പ്രത്യേകം പറയേണ്ടതില്ല.

ഞായറാഴ്ച അവരുടെ നേരം പുലര്‍ന്നത് വാസ്തക്കാരുടെ കലപില കൊണ്ടായിരുന്നു. കേവലം നൂറോ നൂറ്റമ്പതോ ഫൈന്‍ കൊണ്ട് തീര്‍ക്കാവുന്ന പരിപാടി രണ്ടായിരം ദിനാറിലേക്ക് കുതിച്ച് കുത്തിയതിനാല്‍ 'ഞാനിറക്കാം, ഞാനിറക്കാം, എന്നതായിരുന്നു കലപിലയുടെ കാതല്‍. 'ഇവരെ രക്ഷിക്കാന്‍ ആദ്യം വന്നത് ഞാനാണ്' അവകാശവാദത്തിന്‍മേല്‍ അവസാനം 2 ഏജന്‍റുമാര്‍ ശേഷിച്ചു. ഒരാള്‍ മറ്റേയാള്‍ക്ക് കുറച്ച് ദിനാര്‍ നല്‍കി പറഞ്ഞയക്കുകയും ഉടമ്പടി പ്രകാരം നാല്‍വര്‍ പുറത്തിറങ്ങുകയും ചെയ്തു.

ഒടുവില്‍ കിട്ടിയത്: വാസ്ത ഏറ്റില്ല. ലോക്കപ്പില്‍ നിന്നിറങ്ങിയെങ്കിലും കേസില്‍ നിന്ന് ഒഴിയാന്‍ നാലുപേര്‍ക്കും സാധിച്ചില്ല. നാല്‍വരും സങ്കടം ഏജന്‍റിനോട് പറഞ്ഞു. അദ്യേം കനിഞ്ഞു. 2000-ല്‍ അത്യാവശ്യമെടുത്ത് ബാക്കി തിരികെ നല്‍കി. ഇനി സ്വന്തം നിലയില്‍ കേസിന്, വിധേയരാകണം. കമ്പനി ഉത്തരവാദിത്തമെടുക്കില്ലെന്ന്.

നാലുപേരും ജീവിതത്തില്‍ ചില തീരുമാനങ്ങളൊക്കെ എടുത്തിട്ടുണ്ടെന്ന് പറയുന്നു.

3 comments:

ഉറുമ്പ്‌ /ANT said...

:) അപ്പോ ഇനി ക്രിസ്തുമസ്സിന് എന്തു ചെയ്യും സുനിൽ ?

കറിവേപ്പില said...

അപ്പൊ നമ്മുടെ വെള്ളം കുടി മുട്ടുമോ? ഏയ്.. ചുമ്മാ പേടിപ്പിക്കാതെ

laxmanalpy said...

sunilbhai,

title adipoli :-)

Blog Archive