Search This Blog

Sunday, December 20, 2009

'അവതാര്‍' ഉള്ളിലെ കുട്ടിയെ ഉണര്‍ത്തും

അവതാര്‍ സ്റ്റാന്‍ഡേഡ് പൈങ്കിളിയാണ്. അപാരവിഷ്വലുകളിലൂടെയുള്ള ഒരു ടൂര്‍. ഇത്രയും വന്യ സൌന്ദര്യം സ്ക്രീനില്‍ അപൂര്‍വം. പന്‍ഡോറ എന്ന അന്യഗ്രഹക്കാട്ടിലെ അതിമാനുഷര്‍ (നീലക്കുരങ്ങന്‍മാര്‍ എന്ന് ഭൂമിമനുഷ്യരുടെ ആക്ഷേപം), മറ്റ് അതിജീവജാലങ്ങള്‍, തൂങ്ങുന്ന പര്‍വതങ്ങള്‍ (ഹാങ്ങിങ്ങ് ഹാലേലൂയ) അടക്കമുള്ള പശ്ചാത്തലം നമുക്കൊരു ഹാങ്ങോവര്‍ തരാതിരിക്കില്ല. ഒരു ബാലരമക്കഥ പോലത്തെ ചിരപരിചിതമായ മിത്തിന്‍റെ ചുവട് പിടിച്ച് സ്പെഷ്യല്‍ ഇഫക്റ്റുകള്‍ക്ക് സാധിക്കാവുന്നതിന്‍റെ അങ്ങേയറ്റം സാക്ഷാത്ക്കരിച്ച് രണ്ടേമുക്കാല്‍ മണിക്കൂര്‍ നമ്മിലെ കുട്ടിയെ അവതാര്‍ ആഹ്ളാദഭരിതമാക്കുന്നു.

പന്‍ഡോറ കൊള്ളയടിക്കാന്‍ പോകുന്ന അമേരിക്ക ആധുനിക കൊളോണിയല്‍ ശക്തികളുടെ പ്രതീകമാണ്. അവിടത്തെ നാവി എന്ന സഹവാസികള്‍ ഒരു അത്യാധുനിക കാട്ടുവര്‍ഗ്ഗപ്പതിപ്പ്. നീല നിറം, കൊമ്പു പോലത്തെ ചെവി, അതി ഉയരവും അതിരില്ലാത്ത ശക്തിശ്രോതസ്സുകളുടെ സൂക്ഷിപ്പുകാരും. അവരുമായുള്ള അധിനിവേശക്കാരുടെ യുദ്ധത്തില്‍ നന്‍മ ശേഷിക്കുന്ന പട്ടാളക്കാരുടെ സഹായമുണ്ട്. പട്ടാളക്കാരിലെ ജെയ്ക്കിന്, നാവികളിലൊരാളായി അവതരിക്കാനുള്ള സിദ്ധി അയാള്‍ക്ക് വിനയും തുണയുമാണ്. കഥയിലെ സസ്പെന്‍സും അതാണ്. കഥയില്‍ ഇതുവരെ നമ്മള്‍ പരിചയിച്ച അതീന്ദ്രിയതയും നാവി ഭാഷയും ഉപകഥകളും ആഖ്യാനങ്ങളും കുറുകി ഒടുവില്‍ നായകന്‍-നായിക-വില്ലന്‍ എന്ന ഇന്‍റര്‍നാഷണല്‍ ക്ളൈമാക്സിലേക്കെത്തും. ഓ, അവസാനം എല്ലാം നഷ്ടമായെന്ന് നായികയോടൊത്ത് വിലപിക്കവേ വന്യമ്രുഗങ്ങള്‍ ഇരച്ച് വരുന്ന സീന്‍! ശേഷം അധിനിവേശസേനക്ക് മടങ്ങിപ്പോകാം. ഭൂമിവാസികളാല്‍ ആക്രമിക്കപ്പെട്ട പന്‍ഡോറ അവരാല്‍ത്തന്നെയാണ്, ഒഫ് കോഴ്സ്, രക്ഷിക്കപ്പെടുന്നതും. 'ഐ സീ യൂ' എന്ന് നായകനും നായികയും പറയുന്നതിന്, ഉള്‍ക്കാഴ്ചയുടെ ഒരു തലം സിനിമക്ക് പറഞ്ഞു വെയ്ക്കാനുമാകുന്നു.

3-ഡി കണ്ണട വച്ച് കാണുന്ന ഐമാക്സ് വേര്‍ഷന്‍ കുവൈറ്റില്‍ അടുത്തയാഴ്ചയേ എത്തൂ. അതു വരെ ക്ഷമിക്കാന്‍ പത്രമാധ്യമങ്ങള്‍ സമ്മതിച്ചില്ല. അത്രക്കല്ലേ വാര്‍ത്തകളുടെ അവതാരം. കണ്ടത് വെറുതെയായില്ല. ലോകസിനിമയുടെ ഒരു നാഴികക്കല്ല്, 'മിസ്സ്' ആയില്ലല്ലോ. ഒരു നല്ല കഥപറച്ചിലുകാരന്‍ കാമറൂണിന്‍റെ സാങ്കേതിക അവതാരം കാണേണ്ടതു തന്നെയാണ്. സാധാരണ ഇത്തരം സൈ-ഫൈകള്‍ വെടിക്കെട്ട് പോലെ തീരുകയേ ഉള്ളൂ. ഇത് വെടിമരുന്നിന്‍റെ ഉല്‍ഭവം അന്വേഷിച്ചു പോകാന്‍ പ്രേരിപ്പിച്ചേക്കും.

10 comments:

Martin Tom said...

Ivide kochiyil fayangara thirakkanu.. innu kaanan poyittu ticket kittiyilla. Neelathamara kandu tripti adanju..
ottavarikadha.blogspot.com

കുളക്കടക്കാലം said...

(:

വീ.കെ.ബാല said...

ഒന്ന് കാണണം.......

Anonymous said...

വലിയ പ്രതീക്ഷ വച്ച് കാണാന്‍ പോകേണ്ടാ .. ഗ്രാഫിക്സ് കിടിലം .. സ്റ്റോറി ഒന്നും ഇല്ല ...
അടുത്ത ഷോട്സ് മിക്കപ്പോഴും predictable ആണ് .. Scifi എന്നാ ചാനല്‍ കാണുന്ന പോലേ ഉള്ളു ..
3D നല്ല effective ആയി തോന്നിയില്ല :)

buckeye

യാരിദ്‌|~|Yarid said...

seen it yesterday. nice movie..:)

തറവാടി said...

worth watching in 3D max ennaaN pachcana paRanjnjath , will see this week

ശ്രീ said...

കാണണം

ഭായി said...

എനിക്കും

ManojMavelikara said...

okkkk....daa

മുസാഫിര്‍ said...

കണ്ടു.360 ഡിഗ്രിയിലെ ഐ മാക്സില്‍.ഇതര സിനിമകള്‍ തരാത്ത അപൂര്‍വ്വമായ ഒരു ദൃശ്യാനുഭവം തരുന്നുണ്ട്.അതു കൊണ്ട് കാണാന്‍ സാഹചര്യപ്പെടുമെങ്കില്‍ കാണണം എന്നാണ് എന്റെ അഭിപ്രായം.പിന്നെ കഥ.അത് നമ്മുടെ വിയറ്റ്നാം കോളനിയുടേത് കോപ്പിയടിച്ചാതെണെന്നു ആരോ ബ്ലോഗ്ഗില്‍ (ക്ഷമിക്കണം പേരു ഓര്‍ക്കുന്നില്ല) എഴുതിക്കണ്ടു.

Blog Archive