Search This Blog

Sunday, May 15, 2011

നിരീശ്വര ബൈബിള്‍

വിവേകത്തെ മതസാരങ്ങളില്‍ നിന്നും അകറ്റി സമാഹരിച്ച ഒരു സെക്കുലര്‍ കൊളാഷ്

മുപ്പത് വര്‍ഷമെടുത്ത് ബ്രിട്ടീഷ് തത്വചിന്തകന്‍ എ സി ഗ്രെയ്‌ലിങ്ങ് തയ്യാറാക്കിയ ബൈബിള്‍ പാരഡിയുടെ പേര് ദ ഗുഡ് ബുക്ക്: എ ഹ്യൂമനിസ്‌റ്റ് ബൈബിള്‍ - വാക്കര്‍ & കമ്പനി പ്രസാധനം, 35 ഡോളര്‍, 597 പേജ് -. ബൈബിളിലേതു പോലെ ഉല്‍പ്പത്തിയും (ന്യൂട്ടന്‍തലയില്‍ ആപ്പിള്‍ വീഴുന്ന ഭാഗവും മറ്റും) സുഭാഷിതങ്ങളും അപ്പസ്‌തോലപ്രവര്‍ത്തനങ്ങള്‍, ലേഖനങ്ങള്‍ (എപിസല്‍സ്), വിലാപങ്ങള്‍ (ലാമന്‍റേഷന്‍സ്) അധ്യായങ്ങളായും വാക്യങ്ങളായും തിരിച്ചിരിക്കുന്ന പുതിയ ആന്‍റി-ബൈബിള്‍‍ പ്രധാനമായും അരിസ്‌റ്റോട്ടില്‍, ഡാര്‍വിന്‍, വോള്‍ട്ടയര്‍ തുടങ്ങിയവരുടെ ക്വട്ടേഷനുകളാലും മറ്റനേകം ചരിത്ര ജ്ഞാന ശകലങ്ങളാലും നിറയുന്നു.

സാക്ഷാല്‍ ബൈബിള്‍ രൂപപ്പെടുത്തിയവര്‍ ഗ്രീക്ക്-റോമന്‍-ചൈനീസ് തത്വചിന്തകള്‍ എന്തുകൊണ്ട് ഉപയോഗിച്ചില്ല എന്ന ചോദ്യത്തില്‍ നിന്നാണ്, ഇപ്പോള്‍ 62കാരനും ലണ്ടന്‍ യൂണിവേഴ്സിറ്റി ഫിലോസഫി പ്രഫസറും ബ്രിട്ടീഷ് ഹ്യൂമനിസ്‌റ്റ് അസോസിയേഷന്‍ പ്രസിഡണ്ടുമായ ഗ്രെയ്‌ലിങ്ങ് ബൈബിള്‍ രചന അഥവാ സമാഹരണം തുടങ്ങുന്നത്. ബൈബിള്‍ എന്ന ഗ്രീക്ക് വാക്കിന്‍റെ അര്‍ത്ഥം പുസ്തകം എന്നാണെന്ന് ഗ്രെയ്‌ലിങ്ങ്. മതത്തിനപ്പുറത്തും ധാര്‍മ്മികചിന്തകളുണ്ടെന്ന കണ്ടെത്തല്‍, മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധം മാത്രം അനുശാസിക്കുന്ന മതഗ്രന്‍ഥങ്ങളുടെ പരിമിതികള്‍, ദിവ്യപ്രമാണങ്ങളില്‍ ഒതുങ്ങിയ ബോധനങ്ങള്‍ തുടങ്ങിയവയും ഈ ഹ്യൂമനിസ്‌റ്റ് ബൈബിളിന്‍റെ രചനക്ക് കാരണമായി. സാക്ഷാല്‍ ബൈബിളിന്‍റെ നന്‍മകളൊന്ന് ഗ്രെയ്‌ലിങ്ങ് ബൈബിളിലുണ്ട്. ഏത് ഭാഗമെടുത്ത് വായിച്ചാലും മുന്‍പിന്‍ഭാഗങ്ങള്‍ വായനാവിഘ്‌നം ഉളവാക്കുന്നില്ല എന്നതാണത്.

ഹ്യൂമനിസ്‌റ്റ് ബൈബിളില്‍ നിന്ന്: (സ്വതന്ത്ര വിവര്‍ത്തനം)

വസ്‌ത്രം, തിരയടിയുന്ന തീരത്ത് തൂക്കിയിരിക്കുന്നത്, നനയുന്നു;
അത്, സൂര്യന് മുന്‍പാകെ വിരിച്ചാല്‍ ഉണങ്ങുന്നു;
ആരും കണ്ടില്ല, ഈര്‍പ്പം എങ്ങനെയാണ് വസ്‌ത്രത്തില്‍ മുങ്ങിയതെന്ന്,
ഉഷ്‌ണത്താല്‍ എവിടെപ്പോയെന്നും.

സെനെക്ക, മില്‍, ഹ്യൂം, പ്‌ളേറ്റോമാരെ ദീപക് ചോപ്രാ സ്‌റ്റൈലിലാക്കി പുതിയ ബൈബിളെന്ന് റിവ്യൂകാരന്‍മാര്‍. ആരുടെ ശവസംക്കാരച്ചടങ്ങിനിടക്കാവും ഈ പുതിയ ബൈബിള്‍വായന എന്നും ഒരു കുത്തിച്ചോദ്യവും!

2 comments:

സുനില്‍ കെ. ചെറിയാന്‍ said...

സോക്രട്ടീസ് പറഞ്ഞു പരിശോധനാവിധേയമാകാത്ത ജീവിതം ജീവിക്കാന്‍ അര്‍ഹതയുള്ളതല്ല.
ജീവിതത്തെ പരിശോധിക്കാന്‍ കെട്ടുപാടുകളൊന്നുമില്ലാതെ പൂര്‍ണ്ണമായും തുറന്ന
പുസ്‌തകമാണ് ഈ ബൈബിളെന്ന് കര്‍ത്താവ്.

Habeeb Rahman said...

Hope this will be soon available in Kerala book market.

Blog Archive