Search This Blog

Monday, May 30, 2011

കാവ്യ മാധവന്‍റെ മുന്‍ഭര്‍ത്താവ് പറയുന്നത്

http://kuwaittimes.net/read_news.php?newsid=NDkxNzQ3MTA4

നടി കാവ്യ മാധവന്‍ കുവൈറ്റില്‍ കല്യാണം കഴിഞ്ഞ് മൂന്ന് മാസം താമസിക്കുന്നതിനിടയിലും വിവാഹമോചനക്കേസ് നടക്കുന്നതിനിടയിലും കുവൈറ്റ് മലയാളികളുടെയിടയില്‍ പ്രചരിച്ച കഥകളിലൊന്ന് നിശാല്‍ ചന്ദ്രക്ക് നാഷണല്‍ ബാങ്ക് ഒഫ് കുവൈറ്റിലെ ജോലി പോയെന്നായിരുന്നു. മറ്റൊന്ന് നിശാലിന്‍റെ ഏഴ് വയസ് മൂത്ത സഹോദരന്‍ ഡോക്‌ടര്‍ ദീപക് വിവാഹമോചനം നേടിയ ആളാണെന്ന്. ഇനിയുമൊരു കഥ കാവ്യക്ക് കുവൈറ്റിലെ വീട്ടുകാര്‍ മൊബൈല്‍ ഉപയോഗിക്കാനുള്‍പ്പെടെ സ്വാതന്ത്ര്യം കൊടുത്തില്ലെന്നും ജാതി പറഞ്ഞ് ആക്ഷേപിക്കാറുണ്ടായിരുന്നെന്നും. സ്വത്ത് ചോദിച്ചെന്നും അമ്മായിയമ്മ ദുഷ്‌ടയായിരുന്നെന്നും അവര്‍ മരുമകളോട് ഓരോന്ന് കുത്തി ചോദിച്ചുകൊണ്ടിരുന്നെന്നും ... കഥകള്‍ അങ്ങനെ ഒഴുകി.


നിശാല്‍ ചന്ദ്ര, കുവൈറ്റില്‍ 35 വര്‍ഷമായി താമസിക്കുന്ന ചന്ദ്രമോഹന്‍‍ നായരുടെ മകന്‍, കാവ്യയുടെ മൂന്ന് മാസത്തെ ഭര്‍ത്താവ്, അതെല്ലാം നിഷേധിക്കുന്നു. അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ കമ്പ്യൂട്ടര്‍ എന്‍ജിനിയറിങ്ങില്‍ ബിരുദമെടുത്തതിന് ശേഷം സ്‌റ്റാന്‍ഫോഡ് സര്‍വകലാശാലയില്‍ നിന്നും ടെലിക്കമ്മ്യൂണിക്കേഷനിലും മാനേജ്‌മെന്‍റിലും ഇരട്ടമാസ്‌റ്റേഴ്‌സ് സ്വന്തമാക്കി പത്ത് വര്‍ഷത്തെ അമേരിക്കന്‍ വാസത്തിന് ശേഷമാണ് നിശാല്‍ കുവൈറ്റിലെത്തുന്നത്. എന്‍ബികെയില്‍ ഇപ്പോഴും നിശാല്‍ ജോലി ചെയ്യുന്നു. ജ്യേഷ്‌ഠന്‍ ഡോ ദീപക് ഖത്തറിലെ ദോഹയില്‍ കുടുംബസമേതം കഴിയുന്നുണ്ട്. ആറ് വയസുകാരിയായ മകളുമൊത്ത്. ഇതുവരെ വിവാഹമോചനത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് ദീപക് പറയുന്നു.

2008 ഡിസംബറില്‍ നടന്ന കാവ്യ-നിശാല്‍ വിവാഹം മാധ്യമങ്ങള്‍ ആഘോഷിച്ചിരുന്നു. വിവാഹമോചനക്കേസ് നാളുകളില്‍ 550 പവനും 95 ലക്ഷം രൂപയും കാവ്യയുടെ വരന്‍റെ വീട്ടുകാര്‍ തിരിച്ചു കൊടുത്തതായി ഒരു പ്രമുഖമലയാളപത്രത്തില്‍ വന്നത് പത്രം തന്നെ നിഷേധിച്ചു. സ്‌ത്രീധനമായി ഒന്നും വാങ്ങിയില്ലെന്നാണ് നിശാലിന്‍റെ പക്ഷം. മാധ്യമങ്ങളെല്ലാം ഒരു സെലിബ്രിറ്റിയുടെ പക്ഷം പിടിച്ചുവെന്നതിലും നിശാലിന് ഖേദം. മാത്രമല്ല, 948 ഏ എന്ന നിയമവകുപ്പ് ഏതൊരു വനിതക്കും പുരുഷപീഡനം എന്ന് പറഞ്ഞ് ഒരാളെ കുടുക്കാവുന്ന ഒന്നായി മാറിയിരിക്കുന്നു എന്ന് നിശാല്‍ പറയുന്നു. നിശാലിനെതിരെ ഗാര്‍ഹികപീഡനത്തിനെതിരെ കാവ്യ കൊടുത്ത കേസ് പിന്‍വലിച്ചിരുന്നു.

കേസ് കൊടുക്കുന്നതിന് മുന്‍പ് കുവൈറ്റില്‍ നിന്നും പോയ കാവ്യക്ക് ഉമ്മ കൊടുത്താണ് യാത്രയാക്കിയതെന്ന് കുവൈറ്റില്‍ വിളിച്ചു കൂട്ടിയ പത്രസമ്മേളനത്തില്‍ നിശാല്‍ പറഞ്ഞിരുന്നു. കഴിവതും വിവാഹമോചനം ഒഴിവാക്കുകയായിരുന്നു അപ്പോഴത്തെ വിചാരമെന്നും നിശാല്‍ പറഞ്ഞു. കാവ്യ-നിശാല്‍ ബന്ധത്തില്‍ എന്താണ് സംഭവിച്ചത് എന്നതിലേക്ക് പോകാന്‍ നിശാലിന് താല്‍പര്യമില്ല. അത് എന്നത്തേക്കുമായി അടഞ്ഞ അധ്യായമാണ്. അതില്‍ സന്തോഷിക്കുകയും ചെയ്യുന്നു എന്ന് നിശാല്‍ പറയുന്നു.

5 comments:

സാക്ഷ said...

സുനില്‍,
ബെന്യാമിന്‍ കുവൈത്തില്‍ വന്നു പോയതിന്റെ വിശേഷങ്ങളാണ് ഞാന്‍ താങ്കളുടെ ബ്ലോഗില്‍ പ്രതീക്ഷിച്ചത്.

ബെന്യാമിനെക്കാളും വാര്‍ത്താപ്രാധാന്യം കവ്യക്കാണല്ലോ.ശരാശരി മലയാളി ഇഷ്ട്ടപ്പെടുന്നൊരു ശരീരഭാഷ കാവ്യക്കുണ്ട്.അത് കൊണ്ട് കാവ്യ ഒരു കൊലപാതകം ചെയ്തു വന്നുനിന്നാലും മലയാളി സമ്മതിക്കാന്‍ പോകുന്നില്ല.അതുകൊണ്ടാണ് നമ്മുടെ പ്രതിരോധമന്ത്രി പതിനഞ്ചു മിനിട്ട് കാത്ത് നിന്നു വോട്ടുചെയ്യുന്ന ഒരു ജനാധിപത്യ സംവിധാനത്തില്‍ കാവ്യപാഞ്ഞു കയറിയപ്പോള്‍ നമുക്ക് അവളോടു ദേഷ്യം തോന്നാതിരുന്നത്.ഒരളവില്‍ ശ്രീമാന്‍ നിശാല്‍ ചന്ദ്രയോടുമൊത്തം മലയാളികളും കടപ്പെട്ടിരിക്കുന്നു.താങ്കള്‍ കാവ്യയെ മലയാളത്തിനു തിരിച്ചു നല്‍കിയല്ലോ.
ഇനി അവരെ ഏതൊരു മലയാളിക്കും,അവന്റെ താല്പ്പര്യത്തിനനുസ്സരിച്ചു സ്വപ്നത്തിലെങ്കിലും നിരുപിക്കാമല്ലോ?നന്ദി നിശാല്‍..
ഇനി ബുദ്ധിയുള്ള സൌന്ദര്യത്തില്‍ ആരാണ് ജയിക്കുക അരുന്ധതിറോയിയോ?മേധാപട്ക്കറോ? അതോ നമ്മുടെ സ്വന്തം സി.കെ ജാനുവോ?

കുളക്കടക്കാലം said...

(:)

Anonymous said...

പ്രീയ സാക്ഷ,
താങ്കള്‍ സുനില്‍ എന്ന എഴുത്തുകാരനെ എത്ര മാത്രം അറിഞ്ഞിരിക്കുന്നുവെന്നു താങ്കളുടെ ആവശ്യത്തില്‍ നിന്നും വ്യക്തമാകുന്നു.ആടുജീവിതത്തിന്റെ കഥാകാരന്റെ മുന്നില്‍ മസ്സില് പിടിച്ചിരുന്ന കുറെ പോത്ത് ജീവിതങ്ങള്‍ എന്ന രീതിയിലൊരു എഴുത്താണ് പ്രതീക്ഷിച്ചതെങ്കില്‍ താങ്കളെ കുറ്റം പറയില്ല..കാരണം സുനിലിന്റെ ശൈലി അതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.പക്ഷെ സുനില് കൂടി അതിനെക്കുറിച്ചെഴുതാതിരുന്നത് നന്നായി.അയാളേക്കാള്‍ രണ്ടു മുഴം നീട്ടിയെറിഞ്ഞ താങ്കള്‍ "നിങ്ങള്‍ ചെയ്തില്ലെങ്കിലും ഞാന്‍ ചെയ്തെടെ" എന്ന് കൂടി ചിന്തിപ്പിക്കുന്നു...നന്നായി അഭിനന്ദനങ്ങള്‍..

ഇനി പ്രായ ഭേദമെന്യേ എല്ലാവര്ക്കും താത്പര്യമുള്ള " കേസുകെട്ടിലേക്ക് " വരാം...ചിഹ്നത്തിലുള്ള ഒരു ചിന്ന വ്യത്യാസം മാത്രം കൊണ്ട് 'ബന്യാമിനെക്കാള്‍ വാര്‍ത്താ പ്രാധാന്യം കാവ്യക്കാണല്ലോ' എന്നത് ശരിയായില്ല.."ശരാശരി മലയാളി ഇഷ്ട്ടപ്പെടുന്നൊരു ശരീരഭാഷ കാവ്യക്കുണ്ട്" സത്യമാണ് ( കുറുക്കന്‍ കുവൈറ്റില്‍ പോയാലും കണ്ണ് കോഴിക്കൂട്ടിലാണല്ലോ..!! ) അത് കൊണ്ട് കാവ്യ എന്ത് പോക്രിത്തരം ചെയ്താലും മിണ്ടാതെ നില്‍ക്കാന്‍ ആവില്ലെന്ന് ഒന്ന് രണ്ടു ചെറുപ്പക്കാര്‍ തെളിയിച്ചു ..'ഒരുത്തന്‍' എന്താണ് ജനാധിപത്യമെന്നു കാവ്യക്ക് കാണിച്ചു കൊടുത്തു ..മറ്റൊരുത്തന്‍ എന്താണ് പുരുഷാധിപത്യമെന്നും...ജാതി പറഞ്ഞ് ആക്ഷേപിച്ച്ചെന്നും, ആഹാരം കഴിക്കാന്‍ വേറെ പാത്രം കൊടുത്തെന്നും , കുവൈറ്റില്‍ വച്ച് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്നും " മലയാളി ഇഷ്ടപ്പെടുന്ന ശരീരഭാഷയുള്ള " ഈ ഗദ്ദാമ പറഞ്ഞപ്പോള്‍ ഭൂരിപക്ഷം പേരും വിശ്വസിച്ചു..അയ്യോ കഷ്ടം എന്ന് പലരും മൂക്കത്ത് വിരല്‍ വച്ചു, മറ്റു ചിലര്‍ ആറ്റുകാല്‍ അമ്പലത്തില്‍ പൊങ്കാലയിട്ടു ,ഇനി കുറെ പേരാകട്ടെ മാധ്യമങ്ങളിലൂടെ നല്ല 'പണിയും' പണിഞ്ഞു ...എന്നാല്‍ അവസാനം ഈ ആരോപണങ്ങളെല്ലാം വക്കീല് മാമന്‍ പറഞ്ഞ് തന്ന ബുദ്ധി ആണെന്ന് അവാര്‍ഡ് നടി തന്നെ പറഞ്ഞു...പണ്ട് മൂക്കത്ത് വിരല്‍ വച്ചവരും പൊങ്കാലയിട്ടവരുമൊക്കെ ഒരു പോലെ ചോദിച്ചു "എന്നാലും ഇമ്മാതിരി നുണകള്‍ ഈ നൂറ്റാണ്ടിലാരെങ്കിലും വിശ്വസിക്കുമോ ..കഷ്ടമായി പോയി ....ഹാ അടുത്ത തവണ ആ ചെക്കന് വേണ്ടി ഒരു പൊങ്കാലയിട്ടെക്കാം" എന്ന് ...മാധ്യമങ്ങളിലൂടെ ഈ നുണകള്‍ പ്രച്ചരിപ്പിച്ചവര്‍ "ഞാന്‍ വെറും ഇന്നസെന്റ് ആണേ ..അമ്മയാണെ സത്യം" എന്നും യാതൊരു ഉളുപ്പുമില്ലാതെ പറഞ്ഞു ..

എന്തായാലും നാറി..എന്നാ പിന്നെ പരമ നാറി ആയേക്കാം എന്നരീതിയില്‍ വീണ്ടും ഈ "നിഷ്കളങ്ക" മാമന്‍ മാധ്യമങ്ങളെ ഉപയോഗിച്ച് ഒരു പണി കൂടി കൊടുത്തു..കാവ്യ-നിഷാല്‍ വിവാഹ ബന്ധം വേര്‍പെടുത്തി ,ഉഭയകക്ഷി സമ്മത പ്രകാരം നിഷാലിനെതിരെയുള്ള കേസുകള്‍ കാവ്യ പിന്‍വലിച്ചു ..കാവ്യയില്‍ നിന്നും വാങ്ങിയ അഞ്ഞൂറ്റി അമ്പതു പവനും തൊണ്ണൂറ്റി അഞ്ചു ലക്ഷവും നിഷാല്‍ തിരികെ കൊടുത്തു...( ശിവ ശിവ..ഈ പൈസ ചെക്കന് എപ്പോ കൊടുത്തു..അത് ചെക്കന്‍ എപ്പോ തിരിച്ചു കൊടുത്തു എന്നൊക്കെ ചോദിച്ചാല്‍ സകല മാമന്‍മാര്‍ക്കും വീണ്ടും ഉത്തരം മുട്ടും )

ഈ വാര്‍ത്ത വായിച്ച നിഷാല്‍ പറഞ്ഞത് ഇത്ര മാത്രം " ആ പൈസ ഉണ്ടായിരുന്നെങ്കില്‍ അണ്ണാ സത്യമായിട്ടും ഞാന്‍ കാവ്യ-ദിലീപ് ജോഡിയെ വച്ചു ഒരു പടം പിടിച്ചേനെ ..അണ്ണാന്‍ ചപ്പിയതും വാവല്‍ നക്കിയതും റീ ലോഡെട് .."

Sugathan KC said...

Excellent article. Kudos to the writer for showing guts to question the media for incorrect portrayal. If this was not an influential person like Nishal who was able to fight back, then what would have been the state? Another suicide or family death would have been reported. Just one more statistic.

Abdulkalam.U.A said...

ഉമ്മ കൊടുക്കുന്നത് കണ്ടില്ലെങ്കിലും അവസാനം കാവ്യ കുവൈറ്റിൽ നിന്നും പോകുന്ന സമയത്ത് ഞാൻ എയർപോർട്ടിൽ ഉണ്ടായിരുന്നു. തന്നോട് ചേർത്ത് പിടിച്ച് കൗണ്ടറിനടുത്ത് വരെ പോയി അവരെ യാത്രയാക്കുന്ന നിഷാലിനെ ഞാനോർക്കുന്നു. (മീഡിയ പോപുലാരിറ്റീക്കു ഓശാനപാട്ടൊരുക്കുന്നവരായി മാറുമ്പോൾ വാർത്ത വെറും ബഡായികളായി മാറുന്നു.)

Blog Archive

Follow by Email