Search This Blog

Tuesday, December 29, 2009

2009 അവശേഷിപ്പ്

1. പ്രധാന നേരമ്പോക്ക്: ബ്ളോഗിങ്ങായിരിക്കാം (വായന കുറഞ്ഞു; എഴുത്ത് കൂടി). മൊബൈല്‍ ഫോണ്‍ മോഡലുകളുമായുള്ള സല്ലാപങ്ങളും പ്രധാനം. ട്വിറ്ററും ഓര്‍ക്കൂട്ടും പണ്ട് കക്ഷത്തിലുണ്ടായിരുന്ന 'കേരളശബ്ദ'ത്തിന്, പകരക്കാരായി. യൂട്യൂബ്, ഐപോഡ് തുടങ്ങിയവ മലയാളം നിഘണ്ടുവിലേക്ക് മൈഗ്രേറ്റ് ചെയ്തു.
2. പൊതുവ്യക്തിത്വങ്ങളോടുള്ള ആരാധന പൊളിഞ്ഞു വീണു. (വിഗ്രഹങ്ങള്‍ ഉടച്ചു വാര്‍ക്കപ്പെടേണ്ടത് തന്നെയാണ്).
3. സമാന്തര വൈദ്യം: ആരോഗ്യാവബോധം കൂടി; ആളുകള്‍ക്ക് പ്രായമായെന്ന് പറയുകയേയില്ല.
4. 'ഊണ്, വിളമ്പിയിരിക്കുന്നു, പിള്ളാരോട് വരാന്‍ ഒന്നു ടെക്സ്റ്റ് ചെയ്യൂ' എന്ന് ഒരു ഫലിതസിന്ധു.
5. എന്‍റെ ടീവിക്ക് എന്‍റെ മുറി പോരാതായി! ടിവി ഓഫ് ചെയ്യണോ, വേണ്ടയോ എന്നതാണ്, വരും വര്‍ഷത്തെ വെല്ലുവിളി.

7 comments:

Cartoonist said...

2010-ഇലേയ്ക്ക് എന്റെ ഗൂഢാലോചനകള്‍ :

1. ടി.വി. തല്ലിപ്പൊളിക്കല്‍
2. ഫൈവ് പക്ക് , തരായാല്‍ സിക്സ് പാക്ക്
3. www.achanummakanum.blogspot.com
പൂട്ടിയ കട തുറക്കണം.

ദാറ്റ്സാള്‍!

ഖാന്‍പോത്തന്‍കോട്‌ said...

2009,2010,..എല്ലാം ഒരുപോലെ....പ്ലാനുകള്‍ ഒന്നുമില്ല..!! ആശംസകള്‍ മാത്രം.

വിനുവേട്ടന്‍ said...

താങ്കള്‍ക്കും കുടുംബത്തിനും ഈ ലോകത്തിലെ സകല ജീവജാലങ്ങള്‍ക്കും സമാധാനം നിറഞ്ഞ ഒരു സംവത്സരം നേരുന്നു.

http://thrissurviseshangal.blogspot.com/
http://stormwarn.blogspot.com/

Areekkodan | അരീക്കോടന്‍ said...
This comment has been removed by the author.
Areekkodan | അരീക്കോടന്‍ said...

പുതു വത്സരാശംസകള്‍.

sethoan said...

see it hereread the full info here have a peek herecheck my source newshis response

pherten said...

Bonuses visit their website useful source look at these guys check here go to these guys

Blog Archive